Malayalam Articles
രണ്ടു കുട്ടികളുടെ അമ്മയാവാനില്ല; ലാലിൻറെ നായികയാവാൻ വിസമ്മതിച്ച് മംമ്ത മോഹൻദാസ് !!
രണ്ടു കുട്ടികളുടെ അമ്മയാവാനില്ല; ലാലിൻറെ നായികയാവാൻ വിസമ്മതിച്ച് മംമ്ത മോഹൻദാസ് !!
രണ്ടു കുട്ടികളുടെ അമ്മയാവാനില്ല; ലാലിൻറെ നായികയാവാൻ വിസമ്മതിച്ച് മംമ്ത മോഹൻദാസ് !!
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് കുടുംബചിത്രങ്ങളിൽ ഒന്നാണ് ‘ആകാശദൂത് ‘. ചിത്രത്തില്‍ നാല് മക്കളുടെ അമ്മയാവാന്‍ സംവിധായകന് ‘സി.ബി.മലയില്’ അക്കാലത്തെ മലയാള സിനിമയിലെ മുൻനിര നായികമാരെയെല്ലാം സമീപിച്ചിരുന്നു. പക്ഷെ, അമ്മവേഷത്തോട് പ്രശസ്ത നായികമാരെല്ലാം മുഖം തിരിച്ചു. ഒടുവില്‍, നാല് മക്കളുടെ അമ്മവേഷം ‘ മാധവി’ ഏറ്റെടുത്ത് മികവുറ്റതാക്കിയപ്പോൾ മലയാള സിനിമയും പ്രേക്ഷകരും എന്നും നൊമ്പരത്തോടെ ഓര്‍ക്കുന്ന ‘ആനി’ യെന്ന നായികയായിരുന്നു നമുക്ക് ലഭിച്ചത്.അടുത്തകാലത്ത്, ഇതേ അനുഭവം നേരിട്ടത് സംവിധായകന്‍ ജിത്തു ജോസഫിനായിരുന്നു.
മലയാളസിനിമയുടെ ചരിത്രത്തിൽ അത് വരെയുള്ള കളക്ഷൻ റെക്കോർഡുകളെല്ലാം ഭേദിച്ച മോഹന്‍ലാലിന്റെ ദൃശ്യത്തിൽ രണ്ടുമക്കളുടെ അമ്മയാവാന്‍ വിസമ്മതിച്ചത് മൂന്ന് പ്രശസ്ത നായികമാരായിരുന്നു. ഒടുവിൽ, മമ്മൂട്ടിയുടെ ഇടപെടലിലൂടെയായിരുന്നു ദൃശ്യത്തിലെ നായികാ വേഷത്തിന് ‘മീന’ സമ്മതം മൂളിയത്.
എന്നാല്‍, ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒട്ടേറെ അംഗീകാരങ്ങള് സ്വന്തമാക്കിയ ടി .വി .ചന്ദ്രന്‍റെ പുതിയ ചിത്രമായ ‘പെങ്ങളില’യിലെ സ്ത്രീ കേന്ദ്രീകൃത നായിക വേഷത്തോട് സോറി പറഞ്ഞിരിക്കുന്നത് മംമ്ത മോഹന് ദാസാണ്. ലാലിൻറെ നായികയായി ‘ഇനിയ’ വേഷമിടുന്ന പെങ്ങളിലയില്‍ ടി.വി ചന്ദ്രന്‍ നായികയായി ആദ്യം നിശ്ചയിച്ചത് മംമ്ത മോഹന്‍ദാസിനെയായിരുന്നു. പക്ഷെ, 2 മക്കളുടെ അമ്മയാവാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് മംമ്ത മോഹന്‍ദാസ് ടി.വി ചന്ദ്രന്‍റെ പെങ്ങളിലയില്‍ നിന്ന് പിന്മാറിയിരിക്കുന്നത്.
Mamtha Mohandas Pengalila movie issue
