Connect with us

‘എജ്ജാതി ലുക്ക്, പൊന്ന് മമ്മൂക്കാ…നിങ്ങളിത് എന്ത് ഭാവിച്ചാ’…!!; വീണ്ടും സോഷ്യല്‍ മീഡിയ കത്തിച്ച് മമ്മൂട്ടി; വൈറലായി ചിത്രങ്ങള്‍

Actor

‘എജ്ജാതി ലുക്ക്, പൊന്ന് മമ്മൂക്കാ…നിങ്ങളിത് എന്ത് ഭാവിച്ചാ’…!!; വീണ്ടും സോഷ്യല്‍ മീഡിയ കത്തിച്ച് മമ്മൂട്ടി; വൈറലായി ചിത്രങ്ങള്‍

‘എജ്ജാതി ലുക്ക്, പൊന്ന് മമ്മൂക്കാ…നിങ്ങളിത് എന്ത് ഭാവിച്ചാ’…!!; വീണ്ടും സോഷ്യല്‍ മീഡിയ കത്തിച്ച് മമ്മൂട്ടി; വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്. ഇപ്പോഴിതാ വീണ്ടും ഫോട്ടോ പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് നടന്‍.

കഴിഞ്ഞ ദിവസം നടന്ന ‘കാതല്‍ ദി കോര്‍’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നീ ചിത്രങ്ങളുടെ സക്‌സസ് സെലിബ്രേഷനിലാണ് നടന്‍ വൈറ്റും വൈറ്റും അണിഞ്ഞ മാസ്സ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. പുതിയ ഓരോ ലുക്കില്‍ വന്ന് ഞെട്ടിക്കുന്നത് മമ്മൂട്ടിക്ക് പുത്തിരിയല്ല.

ഫേസ്ബുക്കില്‍ ഫോട്ടോസ് പങ്കുവെച്ചതിന് പിന്നാലെ നിരവധി കമെന്റുകളാണ് എത്തുന്നത്. ‘എന്ത് മൊഞ്ച് ആണ് ഇക്ക’, ‘ലുക്ക് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്’, ‘ഇങ്ങേരിത് എന്ത് ഭാവിച്ചാ’, ‘ഇടയ്ക്ക് വരുന്നു ഒരു ഫോട്ടോ ഇടുന്നു സോഷ്യല്‍ മീഡിയ കത്തിക്കുന്നു’, ‘വല്ലാത്ത ജാതി മനുഷ്യന്‍’, ‘എജ്ജാതി ലുക്ക് ആണ്’, എന്നിങ്ങനെ നീളുന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

എന്തായാലും പുതിയ ചിത്രങ്ങള്‍ എപ്പോഴത്തെയും പോലെ ആരാധകര്‍ നെഞ്ചേറ്റിയിരിക്കുകയാണ്. അതേസമയം, മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ഭ്രമയുഗം’ 50 കോടി ക്ലബ്ബില്‍ ഇടം നേടി. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കളക്ഷനിലും പ്രകടമാണ്.

നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഈ വിവരം പ്രേക്ഷകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്.

More in Actor

Trending

Recent

To Top