Social Media
‘മാളികപ്പുറം’ ചിത്രത്തിലെ കുട്ടി താരങ്ങളോട് മമ്മൂട്ടിയുടെ ആ ചോദ്യം, അമ്പരന്ന കുഞ്ഞുങ്ങൾ ഉടൻ സ്റ്റേജിലെത്തി; നടന്നത് ഇങ്ങനെ
‘മാളികപ്പുറം’ ചിത്രത്തിലെ കുട്ടി താരങ്ങളോട് മമ്മൂട്ടിയുടെ ആ ചോദ്യം, അമ്പരന്ന കുഞ്ഞുങ്ങൾ ഉടൻ സ്റ്റേജിലെത്തി; നടന്നത് ഇങ്ങനെ
മമ്മൂട്ടിയുടേതായി പുറത്തുവന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ‘മാളികപ്പുറം’ എന്ന ചിത്രത്തിലെ കുട്ടി താരങ്ങളോട് ഫോട്ടോ എടുക്കാമോ എന്ന് ചോദിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ദേവനന്ദയും പീയുഷും എന്റെ കൂടെ ഫോട്ടോ എടുക്കാമോ? എന്നാണ് മമ്മൂട്ടി ചോദിക്കുന്നത്. ആദ്യമൊന്ന് അമ്പരന്ന കുഞ്ഞുങ്ങൾ ഉടൻ സ്റ്റേജിലെത്തി ഫോട്ടോ എടുക്കുകയും ചെയ്തു. വളരെ അപൂർവ്വമായി തങ്ങൾക്ക് ലഭിച്ച ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് കുരുന്നുകളും.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിംഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ ആണ്.
