Social Media
പ്രണയിനിയെ ഒച്ചയെടുത്ത് പേടിപ്പിച്ച് കാളിദാസ്, അവസാന നിമിഷം സംഭവിച്ചത് കണ്ടോ? പ്രാങ്ക് വീഡിയോയുമായി താരപുത്രൻ
പ്രണയിനിയെ ഒച്ചയെടുത്ത് പേടിപ്പിച്ച് കാളിദാസ്, അവസാന നിമിഷം സംഭവിച്ചത് കണ്ടോ? പ്രാങ്ക് വീഡിയോയുമായി താരപുത്രൻ
മലയാളികളുടെ ഇഷ്ട താര കുടുംബമാണ് ജയറാം-പാർവതി ദമ്പതികളുടേത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഈ കുടുംബം. ഇവരുടെ മകനും നടനുമായ കാളിദാസ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കാളിദാസ് തന്റെ പ്രണയിനി തരിണിയെ ഒച്ചയെടുത്ത് പേടിപ്പിക്കുന്നതായി വീഡിയോയിൽ കാണാം. പാർവതിയുമുണ്ട് വീഡിയോയിൽ. എന്നാൽ അവസാനം സഹോദരി മാളവികയെ പേടിപ്പിക്കാൻ നോക്കുമ്പോൾ കാളിദാസിന്റെ ദൗത്യം വിജയിക്കുന്നില്ല. കാളിദാസ് ഒച്ചയെടുത്തത് മാളവിക അറിഞ്ഞതു പോലുമില്ലെന്ന് പറയുന്നതാണ് സത്യം.
“വർഷങ്ങൾ നീണ്ട അനുഭവത്തിന്റെ ഫലം” എന്നാണ് കാളിദാസ് ഇതിനു കുറിച്ചത്. അനവധി താരങ്ങൾ ഈ രസകരമായ വീഡിയോയ്ക്കു കമന്റുമായി എത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിയലൂടെ തന്റെ പ്രണയിനിയെ നടൻ കാളിദാസ് പരിചയപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഓണാഘോഷത്തിന് ജയറാമിന്റെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി എത്തി. ഭാര്യ പാര്‍വതിയ്ക്കും മക്കളായ കാളിദാസിനും മാളവികയ്ക്കും പുറമേ ഒരു പെണ്‍കുട്ടി കൂടി കൂടുംബ ചിത്രത്തിലുണ്ടായിരുന്നു. കാളിദാസിനോട് ചേര്‍ന്നിരുന്ന ആ സുന്ദരി ആരാണെന്ന് അന്വേഷിച്ച് പോയപ്പോഴാണ് പിന്നിലൊരു പ്രണയകഥയുണ്ടെന്നുള്ള കാര്യം ആരാധകര്‍ പോലും അറിയുന്നത്. മോഡലും മിസ് ദിവാ റണ്ണറപ്പ് കൂടിയായ തരിണി കലിംഗരായരാണ് ആ സുന്ദരി.
നടിയും കാളിദാസിന്റെ അമ്മ കൂടിയായ പാര്‍വതി ഇതെന്റെ മക്കളാണെന്ന് പറഞ്ഞ് വന്നതോടെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നും വ്യക്തമായി.
കാളിദാസ് ജയറാമിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു തരിണി കലിംഗരായര്‍. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയായ തരിണി 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ്. പരിചയം പ്രണയമായെങ്കിലും വിവാഹത്തെ കുറിച്ച് താരങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
‘നച്ചത്തിരം നകർകിറത്’ എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. ‘രജ്നി’ ആണ് കാളിദാസിന്റെ പുതിയ ചിത്രം.