Connect with us

സിനിമാജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച രജനികാന്തിന്റെ തിരിച്ചു വരവ്!

rajanikanth

Social Media

സിനിമാജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച രജനികാന്തിന്റെ തിരിച്ചു വരവ്!

സിനിമാജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച രജനികാന്തിന്റെ തിരിച്ചു വരവ്!

സിനിമാജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച രജനികാന്തിന്റെ തിരിച്ചു വരവ്!

രജനികാന്ത് എന്ന നടന് ഇന്നലെ 72 വയസ് തികഞ്ഞിരിക്കുന്നു. ഇന്ത്യൻ സിനിമയിൽ രജനികാന്തിനോളം താരാരാധന സ്വന്തമാക്കിയിട്ടുള്ള മറ്റൊരു നടൻ ഇല്ല. 1975 ൽ പുറത്തിറങ്ങിയ അപൂർവ്വ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിൽ എത്തുന്നത്. 1980-കളാണ് രജിനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്ന് പറയാം. രജനി അഭിനയം നിർത്തുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചൻ നായകനായ ഡോൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. നായകൻ എന്ന നിലയിൽ തമിഴകം അംഗീകരിച്ച രജിനിയുടെ ഹിറ്റ് ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനശാലകളിൽ പുതിയ ചരിത്രം കുറിച്ചു. കെ. ബാലചന്ദർ സ്വയം നിർമിച്ച നെട്രികൻ മറ്റൊരു നാഴികക്കല്ലായി. അമിതാഭ് ബച്ചൻ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തിൽ രജിനിയുടെ വളർച്ചക്ക് കരുത്തായത്. ഇപ്പോൾ രജനികാന്തിനെ കുറിച്ചുള്ള ഒരു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വൈറൽ ആയിരിക്കുന്നത്. മലയാളം മൂവി &മ്യൂസിക് ഡേറ്റ ബേസ് എന്നൊരു ഗ്രൂപ്പിൽ ആണ് കുറിപ്പ് വന്നത്.

ഫേസ്ബുക് പോസ്റ്റ്

മലയാളിയും രജനിയും…

മലയാളിക്ക് രജനീകാന്തിനോടുള്ള പല കാലഘട്ടങ്ങളിലെ മനോഭാവമാണ് വിഷയം. രജനി ഒരു വലിയ താരമായി മാറിക്കഴിഞ്ഞ 80 കളുടെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് കേരളത്തിലും ധാരാളം ആരാധകരുണ്ടായിരുന്നു. കുട്ടിക്കാലത്തു വീട്ടിനടുത്തുള്ള തീയറ്ററിൽ “നാൻ മഹാൻ അല്ല” സിനിമ വന്നപ്പോൾ രജനി ഫാൻസ്‌ അസോസിയേഷന്റെ വലിയൊരു ബാനർ കണ്ടത് ഓർക്കുന്നു. വിഷയം അതല്ല, അക്കാലത്തൊക്കെ, കേരളത്തിലെ ഒരു വലിയ വിഭാഗം പ്രേക്ഷകർ രജനികാന്തിനെ അഭിനയം അറിയാത്ത, എന്തോ പേക്കൂത്തുകൾ കാട്ടിക്കൂട്ടുന്ന, ഒരു നടനായും, അദ്ദേഹത്തിന്റെ ചിത്രങ്ങളെ വെറും “കത്തി പാണ്ടി പടങ്ങൾ” എന്ന വിശേഷണത്തോടെയും, സമീപിച്ചിരുന്നു. ഇങ്ങനെ പറഞ്ഞു പുച്ഛിച്ചിരുന്നവരിൽ അക്കാലത്തെ so called ബുദ്ധിജീവികൾ മാത്രമല്ല ഉണ്ടായിരുന്നത്, ധാരാളം സാധാരണക്കാരായ കുടുബ പ്രേക്ഷകരും, കോളേജ് വിദ്യാർത്ഥികളായ യുവതീ യുവാക്കളും പെടുമായിരുന്നു. മുള്ളും മലരും, തപ്പു താളങ്ങൾ പോലുള്ള ക്ലാസ്സ്‌ പടങ്ങൾ കേരളത്തിൽ അത്രകണ്ട് വിജയം നേടിയിരുന്നില്ല. അതുകൊണ്ടു തന്നെ രജനിയുടെ വാണിജ്യ ചിത്രങ്ങൾ മാത്രം കണ്ട് അദ്ദേഹത്തെ വെറും ഗിമ്മിക്ക് കാട്ടി നില നിലനിൽക്കുന്ന അടിപ്പട നായക നടൻ എന്ന രീതിയിൽ കണ്ടിരുന്ന ധാരാളം പേരുണ്ടായിരുന്നു.

തമിഴ് സിനിമകളിൽ കമൽ ഹാസന്റെയും, ഭാഗ്യരാജിന്റെയുമൊക്കെ സിനിമകൾ മാത്രമേ സ്റ്റാൻഡേർഡ് ഉള്ള ആളുകൾക്ക് കാണാൻ കൊള്ളാവൂ എന്ന് വിശ്വസിച്ചിരുന്ന ഒരു വലിയ വിഭാഗം സാധാരണക്കാർ 80 കളിൽ ഇവിടെ ഉണ്ടായിരുന്നു. A ക്ലാസ്സ്‌ തീയറ്ററുകളിൽ പല കമൽ ചിത്രങ്ങളും, പിന്നെ മുന്താണി മുടിച്ച് പോലുള്ള ചില ചിത്രങ്ങളുമൊക്കെ 100 ദിവസം തികച്ചിരുന്നപ്പോഴും രജനി പടങ്ങൾ മാക്സിമം ഒരു നാലാഴ്ച്ച കൊണ്ട് തീയറ്ററുകൾ വിടും. അത് കൊണ്ട് കൂടി കൊണ്ടാവും ആക്കാലത്ത് എല്ലാ പ്രമുഖ ഭാഷകളിലും അഭിനയിച്ചിരുന്ന രജനി നായകനായി മലയാളത്തിൽ അഭിനയിച്ചത് ആകെ ഒരേയൊരു സിനിമയിലാണ് “ഗർജ്ജനം”.

എന്നാൽ B, C സെന്ററുകളിൽ മിക്ക രജനി പടങ്ങളും പണ്ട് മുതലേ നല്ല കളക്ഷൻ നേടിയിരുന്നു. കേരളത്തിലെ A ക്ലാസ്സ്‌ സെന്ററുകളിൽ 50 ദിവസത്തിൽ കൂടുതൽ ഒരു രജനി പടം ആദ്യമായ് ഓടുന്നത് എന്റെയറിവിൽ ദളപതിയാണ് (അല്ലെങ്കിൽ തിരുത്തുക). പിന്നീട് ബാഷയൊക്കെ 75 ദിവസത്തിൽ കൂടുതൽ ഓടി. തമിഴ് സംസാരിക്കുന്ന വിശ്വകർമ്മ സമുദായക്കാർ തിങ്ങി പാർക്കുന്ന ഏരിയയിൽ താമസിക്കുന്നത് കൊണ്ട് തന്നെ വീട്ടിനടുത്തുള്ള തീയറ്ററിൽ (ഭുവനേശ്വരി) തമിഴ് പടങ്ങൾ സ്ഥിരം വന്നിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് രജനി ചിത്രങ്ങളോട് വല്ലാത്ത ഇഷ്ടം കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നു. തങ്കമകൻ, നാൻ സിഗപ്പ് മനിതൻ തുടങ്ങി പല ചിത്രങ്ങളും ഞങ്ങൾ കുടുംബ സമേതം തന്നെ പോയി കണ്ടിരുന്നു. പക്ഷേ ബന്ധുക്കളിൽ തന്നെ പലരും രജനി പടങ്ങളോട് താല്പര്യം ഇല്ലാത്തവരായിരുന്നു. സ്‌കൂളിൽ പോയി രജനി സിനിമ കണ്ടു എന്ന് പറയുമ്പോൾ തന്നെ ചില കുട്ടികൾ കളിയാക്കൽ തുടങ്ങും. കോളേജ് കാലഘട്ടത്തിൽ പോലും രജനി പടങ്ങളെ പുച്ഛിക്കുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്.

91 ൽ ദളപതി ഇറങ്ങുന്ന സമയമൊക്കെ ആയപ്പോൾ ഒരു പാട് പേരിൽ നിന്ന് അത്തരം അഭിപ്രായങ്ങൾ മാറിത്തുടങ്ങി. എന്നാലും പലർക്കും കമൽ ഹാസന് ഏറെ താഴെയായിരുന്നു രജനിയുടെ സ്ഥാനം. എന്തിന് കാർത്തിക്കും, പ്രഭുവും പോലും കഴിഞ്ഞേ രജനിയെയും, രജനി ചിത്രങ്ങളെയും പല പ്രേക്ഷകരും അംഗീകരിച്ചിരുന്നുള്ളു. കോളേജ് പഠന കാലത്ത്, എന്റെ നിർബന്ധം കൊണ്ട് മാത്രം ആദ്യമായി ഒരു രജനി ചിത്രം കാണാൻ എന്റെ കൂടെ തീയറ്ററിൽ വന്ന കൂട്ടുകാരുണ്ടായിരുന്നു. വള്ളിയും, ബാഷയും എന്നോടൊപ്പം കണ്ട സുഹൃത്ത് പിന്നീട് രജനിയെ ഇഷ്ടപ്പെടുന്ന ആളായി, അതുപോലെ പാണ്ട്യൻ കാണാൻ ഞാൻ നിർബന്ധിച്ചു കൊണ്ട് പോയ സുഹൃത്തുക്കൾക്ക് രജനി വിരോധം കൂടിയ സംഭവവുമുണ്ട്. പിൽക്കാലത്ത് ഇന്ത്യൻ സിനിമയിലെ പല നടന്മാരും രജനി മാനറിസങ്ങൾ അനുകരിക്കാനും മറ്റും തുടങ്ങുകയും, പ്രഗത്ഭ സംവിധായകരും എന്തിന് ബോളീവുഡ്ഡ് സൂപ്പർ താരങ്ങൾ പോലും രജനിയുടെ സ്വാഗിനെ ചാനലുകളിലും, മറ്റ് മാധ്യമങ്ങളിലൂടെയും വാതോരാതെ വാഴ്ത്തുകയുമൊക്കെ ചെയ്യുന്നതും, പല മലയാളുകളുടെയും രജനിയോടുള്ള മനോഭാവം മാറ്റി. രജനി വെടിയുണ്ട കൈ കൊണ്ട് പിടിച്ച് നിർത്തുന്ന പോലുള്ള ട്രോളുകൾ ഹിന്ദിയിലൊക്കെ പണ്ടേ കണ്ടിട്ടുണ്ട്. എങ്കിലും അവർക്ക് രജനിയോട് ബഹുമാനം കലർന്ന ഒരിഷ്ടം ഉണ്ടായിരുന്നു.

ശിവാജിയൊക്കെ ഇറങ്ങുന്ന സമയമായപ്പോൾ രജനിയെ ഇഷ്ടപ്പെടുന്ന മലയാളികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായി. 90s കിഡ്സ്‌ രജനിയെ കമലിനെ പോലെ തന്നെ ഇഷ്ടപ്പെടാൻ തുടങ്ങി. ഇന്ന് ഇന്ത്യയൊട്ടുക്കും രജനിക്കുള്ള ജനസമ്മതിയും, ബഹുമാനവും മലയാളികൾക്കിടയിലുമുണ്ട്.
സൂപ്പർ സ്റ്റാറിന് പൊറന്തനാൾ വാഴ്ത്തുക്കൾ.

More in Social Media

Trending