Connect with us

ബേപ്പൂർ സുൽത്താനും ഞാനും തമ്മിലുള്ളത് ആത്മബന്ധം ; തുറന്നുപറഞ്ഞു മാമുക്കോയ

Actor

ബേപ്പൂർ സുൽത്താനും ഞാനും തമ്മിലുള്ളത് ആത്മബന്ധം ; തുറന്നുപറഞ്ഞു മാമുക്കോയ

ബേപ്പൂർ സുൽത്താനും ഞാനും തമ്മിലുള്ളത് ആത്മബന്ധം ; തുറന്നുപറഞ്ഞു മാമുക്കോയ

മലയാളത്തിന്റെ സ്വത്വത്തെ എടുത്തു കാണിച്ച സാഹിത്യ പ്രതിഭാസമാണ് വൈക്കം മുഹമ്മദ് ബഷീർ. മലയാളികളുടെ ബേപ്പൂർ സുൽത്താൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് . കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരെയുള്ളവർ ഒരുപോലെ അദ്ദേഹത്തെ ഇന്നും ആരാധിക്കുന്നു . സാധാരണക്കാർ മുതൽ സിനിമാലോകത്തുള്ളവർ വരെ . അങ്ങനെ നീണ്ടു കിടക്കുകയാണ് ആരാധക ലോകം . ഒരു മനുഷ്യ ജീവിതത്തെ വളരെ ലളിതമായും സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ പച്ചയായ യാഥാർഥ്യം തുറന്നു കാട്ടുന്നതു കൊണ്ടാണ് ബഷീർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാകുന്നത്.

ഭൂമിയുടെ യഥാർഥ അവകാശിയായ ബേപ്പൂർ സുൽത്താൻ ഇന്ന് ഭൂമി വിട്ട് പോയിടട്ട് 25 വർഷമാകുമ്പോഴും അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനാവുന്നെങ്കിൽ , അത് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് വന്ന കഥകൾ കൊണ്ടാണ് . പൊതുവെ മലയാളികളുടെ ജീവിത പാതയിൽ ബഷീറിന്റെ കഥാപാത്രങ്ങള്‍ പലപ്പോഴായി വന്ന് പോകാറുണ്ട്. ആ കഥാപാത്രങ്ങള്‍ ഇന്നും നമുക്ക് ഇടയില്‍ ജീവിക്കുന്നുമുണ്ട്.ഇതായിപ്പോൾ അദ്ദേഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം . അത് മറ്റാരുമല്ല , മലയാളികളുടെ സ്വന്തം മാമുക്കോയ. ഒരു പ്രമുഖ എന്റർടൈൻമെന്റ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. ബഷീറുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു കലാകാരനാണ് മാമുക്കോയ .

തനിക്ക് സഹോദരനു തുല്യമായിരുന്നു അദ്ദേഹമെന്ന് താരം പറയുന്നു. എഴുത്തുകാരന് അപ്പുറമായിരുന്നു ബഷീറുമായിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു . എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം ചെയ്യാനുള്ളതെല്ലാം ചെയ്തു. ഇതു കൊണ്ട് തന്നെയാണ് ഭൂമി വിട്ട് പോയി 25 കൊല്ലങ്ങൾക്കപ്പുറവും ബഷീർ പ്രേക്ഷകർക്ക് ഇത്രയും പ്രിയങ്കരനാകുന്നത്.- മമ്മൂക്കോയ കൂട്ടിച്ചേർത്തു.

ബഷീറിന്റെ കഥയിൽ പിറന്ന ചിത്രങ്ങൾ എല്ലാം തന്നെ മലയാള സിനിമയിൽ സുവർണ്ണ ലിപിയിൽ എഴുതി ചേർത്തിരിക്കുന്നവയാണെന്ന് അദ്ദേഹം പറയുന്നു . 1964 ൽ പുറത്തു വന്ന ഈ ഭാർഗവി നിലയമായിരുന്നു ബഷീറിന്റെ തിരക്കഥയിൽ പിറന്ന ആദ്യ ചിത്രം. പിന്നീട് അദ്ദേഹത്തിന്റെ കഥയിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയിൽ ഒരുങ്ങിയിട്ടുണ്ട്. ബാല്യകാല സഖി, മതിലുകൾ, ബഷീറിന്റെ പ്രേമ ലേഖനം തുടങ്ങിയവ. അദ്ദേഹത്തിന്റെ കൃതികൾക്ക് ലഭിച്ച അതേ പരിഗണനയും സ്വീകാര്യതയും സിനിമയ്ക്കും ലഭിച്ചിരുന്നു.

mamookkoya-basheer-

More in Actor

Trending

Recent

To Top