തന്റെ ഒരു സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ല;താന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല ; നടി രേഖ
സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത റാംജിറാവു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ രേഖ വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 2005ല്‍ താരം തിരിച്ചെത്തുകയും ചെയ്തു. താന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് തന്റെ പിതാവിന് യോജിപ്പ് ഉണ്ടായിരുന്നില്ല എന്ന് രേഖ പറയുന്നു. ഒരു തമിഴ് മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചത് ഇങ്ങനെ..’താന്‍ പിതാവുമായി വളരെ അടുപ്പത്തിലായിരുന്നു.
എന്നാല്‍ ഞാന്‍ സിനിമ കരിയറായി തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ തന്റെ ഒരു സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ല.’ അച്ഛനെ കില്‍പുക്കിലെ ഒരു സെമിത്തേരിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. അവിടെ ഒരു കല്ലറ ഞാന്‍ പണിതു. അദ്ദേഹത്തിന് തൊട്ടരികില്‍ തന്നെ മരണശേഷം എന്നെ അടക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. അതെന്റെ വലിയ ആഗ്രഹവുമാണ്- രേഖ കൂട്ടിച്ചേര്‍ത്തു. ഒരുകാലത്ത് മലയാളം, തമിഴ് സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ് രേഖ.
rekha reveals about her film life
