Connect with us

ആ മുഖമൂടിക്കു പിന്നില്‍ ആര്? റോഷാക്കിലെ സസ്‌പെന്‍സ്, ഈ യുവതാരമെന്ന് സോഷ്യല്‍ മീഡിയ

Malayalam

ആ മുഖമൂടിക്കു പിന്നില്‍ ആര്? റോഷാക്കിലെ സസ്‌പെന്‍സ്, ഈ യുവതാരമെന്ന് സോഷ്യല്‍ മീഡിയ

ആ മുഖമൂടിക്കു പിന്നില്‍ ആര്? റോഷാക്കിലെ സസ്‌പെന്‍സ്, ഈ യുവതാരമെന്ന് സോഷ്യല്‍ മീഡിയ

പ്രഖ്യാപന നാള്‍ മുതല്‍ തന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. ഒക്ടോബര്‍ 7 ന് ചിത്രം തിയറ്ററില്‍ എത്തുമെന്നാണ് വിവരം. ഇതിനോടകം തന്നെ പ്രേക്ഷകരില്‍ അമ്പരപ്പും ഭയവും വിതയ്ക്കാന്‍ റോഷാക്കിന് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയിലറും പ്രേക്ഷകരില്‍ ആകാംഷയും കൂട്ടിയിട്ടുണ്ട്.

നിസാം ബഷീര്‍ ആണ് ചിത്രത്തിന്റഎ സംവിധായകന്‍. ചിത്രം ഡാര്‍ക് ത്രില്ലറായാണ് എത്തുന്നത്. മമ്മൂട്ടിയുടെ പുത്തന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ഇപ്പോഴിതാ റോഷാക്കിന്റെ പ്രി-റിലീസ് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ പുതിയ ടീസറിലൂടെ പരിചയപ്പെടുത്തുന്നു.

മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന നായകകഥാപാത്രത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന മുഖംമൂടിക്കാരന്‍ ആസിഫ് അലിയാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. റോഷാക്കില്‍ ആസിഫ് അലി അഭിനയിക്കുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തിന് ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. റോഷാക്ക് ഒരു കുടുംബ ചിത്രമാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ദോഹയില്‍ റോഷാക്കിന്റെ ആഗോള പ്രചാരണത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള വാര്‍ത്തസമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടി അടുത്തിടെ എന്തുകൊണ്ട് കുടുംബ ചിത്രങ്ങള്‍ ഒന്നും ചെയ്യുന്നില്ല എന്ന ചോദ്യത്തിനാണ് താരം റോഷാക്ക് ഒരു കുടുംബ ചിത്രമാണ് മറുപടിയായി അറിയിക്കുകയായിരുന്നു.

‘ഈ ചിത്രം ഫാമിലിക്ക് കാണാവുന്നതാണ്, എന്റെ എല്ലാ പടങ്ങളും ഫാമിലി കാണുന്നവയാണ്. ഓരോ കുടുംബത്തിനും ഓരോ കഥയാണ്. ഇതു ഒരു കുടുംബത്തിന്റെ കഥയാണ്. ഒരു ഭാര്യ ഭര്‍ത്താവ് കഥയാണ് ഈ ചിത്രത്തിന്റേത് എന്നും’ മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റുകളില്‍ മമ്മൂട്ടി ഒരു സൈക്കോ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പേര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അത് മമ്മൂട്ടി തന്നെ ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ നിഷേധിക്കുകയായിരുന്നു.

ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞനായി ആണ് മമ്മൂട്ടി എത്തുന്നതെന്നാണ് ഏറ്റവും അവസാനമായി സിനിമയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തന്റെ ആദ്യചിത്രമായ ‘കെട്ട്യോളാണ് എന്റെ മാലാഖ’ വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ‘റോഷാക്കി’ന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രോജെക്ട് ഡിസൈനര്‍ :ബാദുഷ, ചിത്രസംയോജനം :കിരണ്‍ ദാസ്, സംഗീതം :മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം :ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചമയം : റോണക്‌സ് സേവ്യര്‍ & എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം:സമീറ സനീഷ് , പി ആര്‍ ഓ : പ്രതീഷ് ശേഖര്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

More in Malayalam

Trending

Recent

To Top