Connect with us

ഗോപി ചേട്ടന്‍ അച്ഛനെ പോലെ… ചേട്ടച്ഛന്‍ എന്നാണ് വിളിയ്ക്കുന്നത്, ബാലയുമായുള്ള ചേച്ചിയുടെ വിവാഹ മോചനത്തിന് ശേഷമാണ് കൂടുതല്‍ ഇഷ്ടക്കേടുകള്‍ ആളുകള്‍ പ്രകടിപ്പിക്കുന്നത്; അഭിരാമി പറയുന്നു

Malayalam

ഗോപി ചേട്ടന്‍ അച്ഛനെ പോലെ… ചേട്ടച്ഛന്‍ എന്നാണ് വിളിയ്ക്കുന്നത്, ബാലയുമായുള്ള ചേച്ചിയുടെ വിവാഹ മോചനത്തിന് ശേഷമാണ് കൂടുതല്‍ ഇഷ്ടക്കേടുകള്‍ ആളുകള്‍ പ്രകടിപ്പിക്കുന്നത്; അഭിരാമി പറയുന്നു

ഗോപി ചേട്ടന്‍ അച്ഛനെ പോലെ… ചേട്ടച്ഛന്‍ എന്നാണ് വിളിയ്ക്കുന്നത്, ബാലയുമായുള്ള ചേച്ചിയുടെ വിവാഹ മോചനത്തിന് ശേഷമാണ് കൂടുതല്‍ ഇഷ്ടക്കേടുകള്‍ ആളുകള്‍ പ്രകടിപ്പിക്കുന്നത്; അഭിരാമി പറയുന്നു

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അമൃതയ്ക്കൊപ്പം ഷോയിലൂടെ അനിയത്തി അഭിരാമി സുരേഷും സുപരിചിതയാവുകയായിരുന്നു. പിന്നീട് ചേച്ചിയ്ക്കൊപ്പം അഭിരാമിയും പാട്ടിന്റെ വഴിയെ സഞ്ചരിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്ന് അമൃതം ഗമയ എന്നൊരു മ്യൂസിക്കൽ ബാൻഡ് ആരംഭിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലും അഭിരാമി സജീവമാണ്

താൻ പങ്കുവയ്ക്കുന്ന വീഡിയോയ്ക്കും പോസ്റ്റിനും എല്ലാം താഴെ അശ്ലീലമായതും മോശമായതുമായ കമന്റുകള്‍ നിറഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം അഭിരമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയിൽ അഭിരാമി എത്തിയിരിക്കുകയാണ്

പ്രായത്തില്‍ മുതിര്‍ന്നവരാണ് സംസ്‌കാരത്തിന് എതിരാണ് എന്ന് പറഞ്ഞ് പച്ച തെറി വിളിയ്ക്കുന്നത്, ഇതാണോ അവര്‍ കാണിച്ചു തരുന്ന സംസ്‌കാരം എന്നാണ് അഭിരാമി ചോദിക്കുന്നത്.

സ്‌കൂള്‍ കാലം മുതലേ എന്റെ താടി എല്ലിന്റെ പേരില്‍ ഞാന്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് അത് ശീലമാണ്. ഇപ്പോള്‍ ചേച്ചിയുടെയും ചേട്ടന്റെയും (അമൃത സുരേഷ്-ഗോപി സുന്ദര്‍) ബന്ധത്തിന് ശേഷം സൈബര്‍ അറ്റാക്ക് കൂടി. ഫേസ്ബുക്കില്‍ ഞങ്ങളുടെ പോസ്റ്റിന് താഴെ വരുന്ന മോശം കമന്റുകള്‍ എല്ലാം കണ്ട് അമ്മ എപ്പോഴും കരയും, അമ്മ കണ്ട മെസേജുകള്‍ എടുത്ത് ഞങ്ങള്‍ക്കും അയച്ചു തരും.

താടിയെ കളിയാക്കിയാണ് കമന്റുകള്‍ കൂടുതലും വരുന്നത്. ഹാന്‍സ് വച്ചാണോ നടക്കുന്നത് എന്ന് വരെ ചോദിയ്ക്കും. ‘ഹാനു-മാന്‍’ എന്ന് കളിയാക്കി വിളിക്കുന്നവരുമുണ്ട്. അഭിരാമിയെ മാത്രമല്ല, അമ്മയെയും ചേച്ചിയെയും ചേച്ചിയുടെ മകളെയും കുറിച്ച് വരെയും മോശം കമന്റുകള്‍ ഇടും. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും കുഴപ്പമില്ല, ഫേസ്ബുക്കില്‍ അതി ഭീകരമാണ്.

അമൃത സുരേഷിന്റെ ജീവിതത്തിലെ കാര്യങ്ങള്‍ വച്ചാണ് അഭിരാമിയെ വിമര്‍ശിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, അത് കൊണ്ട് മാത്രമല്ല, എന്നെ കണ്ടാല്‍ ജാഡക്കാരിയാണ് എന്ന ഒരു തോന്നലും ഉള്ളത് കൊണ്ടാവും. ബാലയുമായുള്ള ചേച്ചിയുടെ വിവാഹ മോചനത്തിന് ശേഷമാണ് കൂടുതല്‍ ഇഷ്ടക്കേടുകള്‍ ആളുകള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഗോപി ചേട്ടനുമായുള്ള ബന്ധം വന്നതോടെ അതിനും എന്നെ പഴിയ്ക്കുന്നത് എന്താണെന്നാണ് എനിക്ക് മനസ്സിലാവാത്തത്.

ഞങ്ങളുടെ ഡ്രസ്സിങ് സ്റ്റൈലിനെയാണ് പലപ്പോഴും വിമര്‍ശിക്കുന്നത്. പാപ്പുവിനെ പോലും വെറുതേ വിടുന്നില്ല. പണ്ട് റിയാലിറ്റി ഷോയില്‍ കരഞ്ഞുകൊണ്ടിരുന്ന പാവം അമൃത ഇപ്പോള്‍ ഡ്രസ്സിങ് എല്ലാം മാറി എന്ന് പറഞ്ഞാണ് വിമര്‍ശിക്കുന്നത്. കാലത്തിന് അനുസരിച്ച് ചില മാറ്റങ്ങള്‍ വന്നു സത്യമാണ്. പിന്നെ ബീച്ചില്‍ ഒക്കെ പോയി ചുരിദാറും ഇട്ട് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. സാഹചര്യങ്ങളാണ് നമ്മളെ മാറ്റുന്നത്

മൗനം വിദ്വാന് ഭൂഷണം എന്ന രീതിയിലായിരുന്നു കുറേക്കാലം ചേച്ചി. പക്ഷെ ഇപ്പോള്‍ എല്ലാ പരിധികളും സോഷ്യല്‍ മീഡിയ ലംഘിച്ചു കഴിഞ്ഞു. ചേച്ചി ശരിക്കും ഒരു പാവമാണ്. എന്നാല്‍ ചില സാഹചര്യങ്ങള്‍ കൊണ്ട് ബോള്‍ഡ് ആവേണ്ടി വന്ന വ്യക്തിയാണ്. എന്റെ ചേച്ചി അല്ല എങ്കില്‍, ഒരു ഗായിക എന്നതിനപ്പുറം ഒരു സ്ത്രീ, സിംഗിള്‍ മദര്‍ എന്ന നിലയില്‍ എനിക്ക് ഭയങ്കര ബഹുമാനമാണ് ചേച്ചിയോട്.

ബാലയുടെ കാശ് കൊണ്ട് ആണ് ഞങ്ങള്‍ ജീവിയ്ക്കുന്നത് എന്നാണ് ചിലരുടെ കമന്റുകള്‍. എന്റെ പതിമൂന്നാമത്തെ വയസ്സ് മുതല്‍ നന്നായി സമ്പാദിക്കാന്‍ തുടങ്ങിയ ആളാണ് ഞാന്‍. അമ്മയും അച്ഛനും ചേച്ചിയും ഒന്നും വെറുതേ ഇരിക്കുന്നവരല്ല. എനിക്കൊരു യൂട്യൂബ് വ്‌ളോഗുണ്ട്, ഞാനൊരു ഓണ്ട്രപ്രൊണറാണ്- രണ്ട് ബിസിനസ് ഉണ്ട്, അമൃതംഗമയ എന്ന ബാന്റ് ഉണ്ട്, ടീച്ചിങ് ചെയ്തു കൊടുത്തും കാശ് സമ്പാദിക്കുന്നുണ്ട്. ഇതെല്ലാം വെറുതേയാണോ?

ഗോപി ചേട്ടന്‍ എനിക്ക് അച്ഛനെ പോലെ തന്നെയാണ്. ചേട്ടച്ഛന്‍ എന്നാണ് ഞാന്‍ വിളിയ്ക്കുന്നത്, എന്റെ മൂത്ത മകള്‍ എന്നാണ് അദ്ദേഹവും എന്നെ കുറിച്ച് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നതിന് എല്ലാം നല്ല സപ്പോര്‍ട്ട് ആണ് ഗോപി ചേട്ടന്‍- അഭിരാമി സുരേഷ് പറഞ്ഞു

More in Malayalam

Trending

Recent

To Top