Connect with us

മമ്മൂട്ടിയും, കുഞ്ചാക്കോ ബോബനും , വിനായകനും, ജോജു ജോര്‍ജ്ജും; ചിത്രം പൊടിപൊടിക്കും!

Malayalam

മമ്മൂട്ടിയും, കുഞ്ചാക്കോ ബോബനും , വിനായകനും, ജോജു ജോര്‍ജ്ജും; ചിത്രം പൊടിപൊടിക്കും!

മമ്മൂട്ടിയും, കുഞ്ചാക്കോ ബോബനും , വിനായകനും, ജോജു ജോര്‍ജ്ജും; ചിത്രം പൊടിപൊടിക്കും!

മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്നു എന്ന് കേട്ടാൽ ആരായാലും ഒന്ന് ശ്രദ്ധിക്കും.എന്നാൽ അത്തരമൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നവാഗതനായ കെ എം കമൽ സംവിധാനം ചെയ്യുന്ന ‘പട’യിൽ മമ്മൂട്ടിയും, കുഞ്ചാക്കോ ബോബന്‍, വിനായകന്‍ ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു എന്നാണ് റിപോർട്ടുകൾ. 80 ശതമാനം ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുക. ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നാല് സാധാരണക്കാര്‍ അയ്യങ്കാളി പടയുടെ ബാനറില്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കിയ സംഭവമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. അതേസമയം കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

https://youtu.be/v0znuu808Dc

ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന വണ്‍ എന്ന ചിത്രത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുന്നതിന് മുന്‍പ് മമ്മൂട്ടി പടയിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കും. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രം കൂടിയായിരിക്കും പട. സമീര്‍ താഹിറാണ് പടയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

mammotty joju vinayakan kunjakkoboban upcoming film

Continue Reading
You may also like...

More in Malayalam

Trending

Recent

To Top