Malayalam
ഫേസ്ബുക്ക് ലൈവിൽ ആദ്യമായി;ചീത്ത വിളിക്കുമോ എന്ന് മമ്മുട്ടി!
ഫേസ്ബുക്ക് ലൈവിൽ ആദ്യമായി;ചീത്ത വിളിക്കുമോ എന്ന് മമ്മുട്ടി!
By
ഫേസ്ബുക്കിൽ ആദ്യമായി ലൈവിൽ വന്ന മമ്മൂക്കയോട് ആരാധകർ ചോദിച്ച ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിക്കൊണ്ടിരിക്കുന്നത്. ഒപ്പം രമേശ് പിഷാരടിയുമുണ്ടായിരുന്നു.ഗാനഗന്ധർവൻ എന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു ഇരുവരും ലൈവിൽ വന്നത്.എന്നാൽ മമ്മൂട്ടി ആദ്യമായാണ് ലൈവിൽ വരുന്നത്.അതുകൊണ്ട് തന്നെ ‘ലൈവിൽ ആദ്യമാണ്, ചീത്ത വിളിക്കുമോ എന്തോ?’ എന്നൊരു ചോദ്യവും ആരാധകരോട് ചോദിക്കുകയും ചെയ്തു.
‘ഇക്ക, നിങ്ങളെ കണ്ടാൽ ദുൽഖറിന്റെ ഇളയ അനിയനാണെന്നേ പറയൂ.. എന്നായിരുന്നു ഒരാൾ മമ്മുക്കയോട് കമന്റിൽ പറഞ്ഞിരിക്കുന്നത്.എന്നാൽ മമ്മുക്ക നൽകിയ മറുപടി രസകരമായിരുന്നു. പൊട്ടിചിരിച്ചുകൊണ്ട് ‘ആ… ദുൽഖർ കേൾക്കണ്ട’ എന്നായിരുന്നു മറുപടി.ആദ്യമൊക്കെ ലീവിൽ വരൻ ഒന്ന് മടിച്ചെങ്കിലും പിന്നീട് പതിയെ പിഷാരടിക്കൊപ്പം ആരാധകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. അപ്പോഴാണ് ദുൽഖറിന്റെ അനിയനാണോ എന്ന് ഒരു കമന്റ് വന്നത്.
മമ്മൂട്ടി ഒരു ഹൈപ്പർ മാർക്കറ്റാണെന്ന് കമന്റിട്ട ആരാധകനോട് ആദ്യമായിട്ടാണ് അങ്ങനെ ഒരു വിശേഷണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിഷാരടിയുടെ അഭിനന്ദനങ്ങൾ വാനോളം ഉയർന്നപ്പോഴാണ് മമ്മൂട്ടി ലൈവിൽ തിരിച്ച് കൊട്ടി. ‘തള്ളി തള്ളി ഫോൺ വീഴുമെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
mammotty in facebook live
