Connect with us

ഇത് ചരിത്രമല്ല!എന്നാൽ മറ്റൊരു ചരിത്ര കുതിപ്പിന് പ്രിയൻ-ലാൽ കൂട്ടുകെട്ട്;എം ടി യുടെ ചന്തുവിനെ പോലെ മരക്കാരും!

Malayalam

ഇത് ചരിത്രമല്ല!എന്നാൽ മറ്റൊരു ചരിത്ര കുതിപ്പിന് പ്രിയൻ-ലാൽ കൂട്ടുകെട്ട്;എം ടി യുടെ ചന്തുവിനെ പോലെ മരക്കാരും!

ഇത് ചരിത്രമല്ല!എന്നാൽ മറ്റൊരു ചരിത്ര കുതിപ്പിന് പ്രിയൻ-ലാൽ കൂട്ടുകെട്ട്;എം ടി യുടെ ചന്തുവിനെ പോലെ മരക്കാരും!

ഇത് ചരിത്രമല്ല!എന്നാൽ മറ്റൊരു ചരിത്ര കുതിപ്പിന് പ്രിയൻ-ലാൽ കൂട്ടുകെട്ടിലെ മരക്കാർ അണിയറയിൽ ഒരുങ്ങുന്നു.മലയാള സിനിമയുടെ താരരാജാവിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.നടന വിസ്മയം മോഹൻലാലിൻറെ മറ്റൊരു വേഷപ്പകർച്ച ആയിരിക്കും ഇത് എന്നതിൽ സംശയമില്ല .ചരിത്രം സൃഷ്ട്ടിക്കാൻ എത്തുന്നു എന്ന വാർത്ത ഏറെ കാലമായി മലയാളികൾ കാത്തിരിക്കുകയാണ്.പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയും ചടങ്ങിനിടയില്‍ പുറത്തുവിട്ടിരുന്നു. തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണിത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തിയാല്‍ എങ്ങനെയാവുമെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍.മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടായ മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചെത്തുംബോഴെല്ലാം തന്നെ മലയാളികൾ ഏറ്റെടുക്കാറുണ്ട്.

ലൂസിഫറിന്റെ വിജയാഘോഷത്തിനിടയില്‍ വെച്ചായിരുന്നു കുഞ്ഞാലി മരക്കാറിലെ ഏതാനും രംഗങ്ങളും സ്‌ക്രീനില്‍ കാണിച്ചത്. താരങ്ങളെല്ലാം സ്‌ക്രീനില്‍ മിന്നിമറഞ്ഞപ്പോള്‍ സദസ്സും ആര്‍പ്പുവിളിയിലായിരുന്നു. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യമാമാങ്കവുമായാണ് മരക്കാര്‍ പുറത്തുവരുന്നതെന്നുള്ള സ്ഥിരീകരണമാണ് ഇതിലൂടെ ലഭിച്ചതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

മലയാള സിനിമാ ഇത് വരെ കണ്ടിട്ടില്ലാത്തവണ്ണം ഒരുക്കിയ ചിത്രത്തിന്റെ ഗ്രാഫിക്‌സും , വിഷ്വല്‍സും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. നൂറു കോടി രൂപ ബജറ്റില്‍ ആണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന ലൂസിഫറിന്റെ വിജയാഘോഷ ചടങ്ങില്‍ പ്രിയദര്‍ശന്‍ ചില വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി. ഇതൊരു ചരിത്ര സിനിമയായി കണക്കാക്കരുതെന്നും സാധാരണക്കാരായ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനായ ഒരുക്കിയ മാസ്സ് എന്റര്‍ടൈനര്‍ ആണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ മമ്മൂക്ക നായകനായി എത്തിയ ഒരു വടക്കന്‍ വീരഗാഥയ്ക്ക് വേണ്ടി ചന്തു എന്ന കഥാപാത്രത്തെ എം ടി വാസുദേവന്‍ നായര്‍ മാറ്റി എഴുതിയ അതേപോലെ കുഞ്ഞാലി മരയ്ക്കാര്‍ എന്ന കഥാപാത്രത്തെ താനും അല്പമൊന്നു മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നടനവിസ്മയം മലയാളികളുടെ സ്വന്തം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഓരോരുത്തരും. ലൂസിഫറിന്റെ വിജയാഘോഷത്തില്‍ ചിത്രത്തിന്റെ ഒരു സ്നീ60 സെക്കന്റ് വീഡിയോ പ്രദര്‍ശിപ്പിക്കുകയുണ്ടായി. പൃഥ്വിരാജ് അടക്കം അമ്പരന്നു പോയ ചിത്രത്തിന്റെ ആ വീഡിയോ കണ്ടശേഷം ആരാധകരില്‍ പ്രതീക്ഷ വീണ്ടും വീണ്ടും ഉയരുകയാണ്. കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ വച്ചായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്. ക്ഷണിക്കപ്പെട്ട മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കു മുന്നിലാണ് ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള , കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, എന്നിവര്‍ ഒരുമിച്ചാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം നിര്‍മ്മിക്കുന്നത്.മരക്കാറിന്റെ പകുതി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പോലും കഴിയുന്നതിന് മുന്‍പായിട്ടാണ് ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത്. അടുത്ത വര്‍ഷം അഞ്ചു ഭാഷകളിലായിട്ടാണ് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുറത്തിറങ്ങുന്നത്.

മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടായ മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ അവര്‍ക്കൊപ്പമായിരുന്നു. മരക്കാറുമായുള്ള വരവ് ബ്രഹ്മാണ്ഡം തന്നെയാണ്. ആരാധകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും ഇത്തരത്തിലുള്ള പ്രതീക്ഷ പങ്കുവെച്ചാണ് എത്തുന്നത്. മലയാള സിനിമാ ഇന്‍ഡസ്ട്രിയുടെ ഗ്രാഫ് ഉയര്‍ത്തുന്ന തരത്തിലുള്ള വരവ് തന്നെയായിരിക്കും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തലുകള്‍. മരക്കാറിലെ രംഗങ്ങള്‍ കണ്ട് രോമാഞ്ചമുണ്ടായെന്നും മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ഇതെന്നുമായിരുന്നു തിരക്കഥാകൃത്തായ വിവേക് രഞ്ജിത്ത് വരെ പറയുക ഉണ്ടായിരുന്നു.

അതേസമയം കേരളത്തിലെ അതിബുദ്ധിമാന്മാര്‍ക്കു വേണ്ടിയല്ല താന്‍ സിനിമകള്‍ എടുത്തിട്ടുളളതെന്നും സാധാരണ പ്രേക്ഷകര്‍ക്ക് രസിക്കാനും അവര്‍ക്ക് കയ്യടിക്കാനുമാണ് താന്‍ സിനിമകള്‍ ഉണ്ടാക്കിയിട്ടുളളതെന്നും പ്രിയദര്‍ശന്‍ പറയുകയുണ്ടായി . മരക്കാര്‍ എന്ന ചിത്രവും അതുപോലെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു എന്റര്‍ടെയ്‌നര്‍ ആകാനാണ് തന്റെ ശ്രമം. ഇതുപോലെയുളള വമ്പന്‍ ചിത്രങ്ങള്‍ വന്നാലെ നമ്മുടെ ഇന്‍ഡസ്ട്രി മുന്നോട്ടു വളരുകയുളളു എന്നും മരക്കാര്‍ അതിന് ഒരു കാരണം ആയി തീരും എന്നുളള വിശ്വാസം ഉണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

പ്രണവ് മോഹൻലാൽ,നെടുമുടി വേണു,പ്രഭു,അര്‍ജുന്‍,സുനില്‍ ഷെട്ടി,മുകേഷ്, മഞ്ജു വാര്യര്‍,കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്‍ശന്‍,ഹരീഷ് പേരടി തുടങ്ങിയവരാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. 100 കോടി ബഡ്ജറ്റിലാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു മരക്കാര്‍ പ്രധാനമായും ചിത്രീകരിച്ചിരുന്നത്.

about marakkar arabhikadalinte simham movie

More in Malayalam

Trending

Recent

To Top