Malayalam Breaking News
പേരൻപിനായി മമ്മൂട്ടി വാങ്ങിയ തുക വെളിപ്പെടുത്തി നിർമാതാവ് !
പേരൻപിനായി മമ്മൂട്ടി വാങ്ങിയ തുക വെളിപ്പെടുത്തി നിർമാതാവ് !
By
മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരമ്പിനായി ആരാധകർ കാത്തിരിക്കുകയാണ്. ഫെസ്ടിവലുകളിൽ വിജയം നേടി ഒടുവിൽ പ്രേക്ഷകരിലേക്കെത്താൻ പേരന്‍ബിലെ അമുദൻ തയ്യാറെടുക്കുമ്പോൾ സിനിമയിൽ മമ്മൂട്ടി വാങ്ങിയ പ്രതിഫലത്തുക വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ നിർമാതാവ് പി എൽ തോനപ്പൻ .
പേരന്പില് അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു നിര്‍മാതാവ് ഈ കാര്യം തുറന്ന് പറഞ്ഞത്. എന്തുകൊണ്ട് പ്രതിഫലം വാങ്ങിയില്ല എന്ന ചോദ്യത്തിന് എല്ലാ സിനിമയും പണത്തിന് വേണ്ടി ചെയ്യാന്‍ കഴിയില്ലെന്ന് മമ്മൂട്ടി മറുപടിയും നല്കി. മമ്മൂട്ടിയുടെ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് അമുദന് എന്ന അച്ഛന് വേഷം. പാപ്പയായി എത്തിയ സാധനയുടെ പ്രകടനവും ഗംഭീരമാണ്. അഞ്ജലി, അഞ്ജലി അമീര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഛായാഗ്രാഹണം- തേനി ഈശ്വര്‍, സംഗീതം- യുവന് ശങ്കര്‍രാജ.
mammooty’s remunaration for peranbu movie
