Connect with us

കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാൽ ഉടനെ ഭർത്താവാണെന്നും കരുതരുത്-അശ്വതി

Malayalam Breaking News

കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാൽ ഉടനെ ഭർത്താവാണെന്നും കരുതരുത്-അശ്വതി

കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാൽ ഉടനെ ഭർത്താവാണെന്നും കരുതരുത്-അശ്വതി

മലയാളികളുടെ പ്രിയപ്പെട്ട അവതാരികയാണ്‌ അശ്വതി. നല്ല ഹ്യൂമർ സെൻസുള്ള താരം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. താരം ഈ അടുത്ത കാലത്ത് ഇട്ട പോസ്റ്റ് ആരാധകരെ വളരെയധികം ചിരിപ്പിച്ചിരിക്കുകയാണ്. ആങ്ങളയുടെ കുട്ടിയെ കയ്യിൽ വച്ച് എടുത്ത ഫോട്ടോ കണ്ട് അശ്വതിയുടെ രണ്ടാമത്തെ കുട്ടിയാണോ എന്ന് ചോദിച്ച ആരാധകരോട് താരം നൽകിയ മറുപടിയായാണ് ആളുകളെ ചിരിപ്പിച്ചതും ഒപ്പം ചിന്തിപ്പിച്ചതും. എന്തെങ്കിലും പോസ്റ്റ് കണ്ടാലുടനെ കാര്യമറിയാതെ ഷെയർ ചെയ്യുന്നവർക്ക് നല്ല മറുപടി നൽകിയിരിക്കുകയാണ് താരം.

അശ്വതിയുടെ പോസ്റ്റ്

അതേ…ഒരു കാര്യം പറഞ്ഞോട്ടേ ?ഇതെന്റെ ആങ്ങളയുടെ കുഞ്ഞാണ്.
ഇന്നലെ അവൾക്ക് പിറന്നാൾ ആശംസിച്ച് ഒരു ഫോട്ടോ ഇട്ടപ്പോൾ അതിനൊപ്പം എഴുതിയത് വായിക്കുക കൂടി ചെയ്യാതെ എന്റെ രണ്ടാമത്തെ കുട്ടിയാണോ എന്ന ചോദ്യമായിരുന്നു കമന്റ്സിലും ഇൻ ബോക്സിലും നിറയെ


🤦🏻‍♀️ വേറെ ചിലരാണെകിൽ പിന്നെ ചോദിക്കാനൊന്നും നിന്നില്ല, ‘അശ്വതിയും മോളും’ എന്ന് ക്യാപ്ഷൻ ഇട്ട് പല ഗ്രൂപ്പുകളിലും പേജുകളിലും അങ്ങ് പോസ്റ്റും ചെയ്തു 🙆🏻‍♀️ ഞാനാണേല് നാലഞ്ചു കൊല്ലമായിട്ട് നിങ്ങൾടെ കൺ മുന്നിൽ തന്നെ ഉള്ളതല്ലേ…മനുഷ്യനിവിടെ ഫ്രീയായിട്ട് പത്തു ദിവസം തികച്ചു കിട്ടുന്നില്ല, അപ്പഴാ പത്തു മാസോം കുഞ്ഞും 🙈🙈ഇനി ഉള്ള ഒരു കുഞ്ഞാണെങ്കിൽ അഞ്ചു വയസ്സായതിന്റ യാതൊരു അഹങ്കാരവും ഇല്ലാതെ ഒക്കത്ത് തന്നെയാണ് സ്ഥിര വാസം 🤭
അപ്പൊ പറഞ്ഞു വന്നത് കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാൽ ഉടനെ ഭർത്താവാണെന്നും കരുതരുത് (അത് ഞാൻ ഒന്ന് മുൻകൂട്ടി പറഞ്ഞതാ 😜) അഥവാ കരുതിയാൽ തന്നെ ചോദിച്ച് ഉറപ്പിക്കാതെ എവിടേം പോയി പോസ്റ്റരുത് 🙏🏼 അപേക്ഷയാണ് 😩)
അല്ല, തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. ഇംഗ്ലീഷിൽ നെടു നീളൻ പോസ്റ്റിടണ്ട വല്ല ആവശ്യവും ഉണ്ടാരുന്നോ എനിക്ക്? 🤔😬
പിന്നെ വേറെ ഒരു കാര്യമുണ്ട്…പത്മ അവളുടെ അച്ഛന്റെ ഫോട്ടോസ്റ്റാറ്റായി പുറത്ത് വന്ന് എന്നെ തോൽപ്പിച്ച് കളഞ്ഞപ്പോൾ ഈ അപ്പച്ചീടെ ചായ കാച്ചി ഭൂമുഖത്തു വന്നു എനിക്കൊരു ആശ്വാസം തന്ന ഒരേ ഒരു പെൺ തരിയാണ് മടിയിൽ കിടക്കണ കുഞ്ഞാമി. അപ്പച്ചിടെ ബുദ്ധി കിട്ടാണ്ടിരുന്നാ മതിയാരുന്നു !! 🤔🙈😂

aswathi’s instagrame post

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top