Connect with us

മലയാള സിനിമക്ക് ഓസ്‌കാര്‍ ലഭിക്കാത്തത് സിനിമയുടെയല്ല ഓസ്‌കാറിന്റെ കുഴപ്പമാണ്; വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍

Actor

മലയാള സിനിമക്ക് ഓസ്‌കാര്‍ ലഭിക്കാത്തത് സിനിമയുടെയല്ല ഓസ്‌കാറിന്റെ കുഴപ്പമാണ്; വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍

മലയാള സിനിമക്ക് ഓസ്‌കാര്‍ ലഭിക്കാത്തത് സിനിമയുടെയല്ല ഓസ്‌കാറിന്റെ കുഴപ്പമാണ്; വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍

നിരവധി ആരാധകരുള്ള സൂപ്പര്‍താരമാണ് മമമ്ൂട്ടി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മലയാള സിനിമക്ക് ഓസ്‌കാര്‍ ലഭിക്കാത്തത് സിനിമയുടെയല്ല ഓസ്‌കാറിന്റെ കുഴപ്പമാണെന്നാണ് മമ്മൂട്ടി പറയുനന്ത്. ഓസ്‌കറിന് മത്സരിക്കുന്ന സിനിമകളെ കുറിച്ച് നമ്മള്‍ മനസ്സിലാക്കണം. ഇംഗ്ലീഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുക.

അമേരിക്കയിലെ ന്യൂയോര്‍ക്ക് കണ്ട്രിയിലും ലോസ് ഏഞ്ചല്‍സ് കണ്ട്രിയിലും കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ഓടുന്ന സിനിമകളാണ് ഓസ്‌കറിന് പരിഗണിക്കുക. മികച്ച വിദേശഭാഷാ ചിത്രത്തില്‍ മാത്രമേ മലയാളത്തിന് മത്സരിക്കാന്‍ സാധിക്കൂ മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ റിലീസിന് മുന്നോടിയായി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

സിനിമാ വിമര്‍ശനം അതിരുവിട്ട് പരിഹാസമാകരുതെന്നും മമ്മൂട്ടി പറഞ്ഞു. ഒരു സിനിമയെ പറ്റിയും അവകാശവാദം ഉന്നയിക്കാനില്ല. എത്ര ഗീര്‍വാണം അടിച്ചാലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ കൈയൊഴിയും. ഈമാസം ഒമ്പതിനാണ് ക്രിസ്റ്റഫര്‍ ഗള്‍ഫിലെ തിയേറ്ററുകളില്‍ എത്തുന്നത്. നടിമാരായ സ്‌നേഹ, രമ്യ സുരേഷ്, ട്രുത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദ്, ആര്‍.ജെ സൂരജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ആര്‍.ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍.തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top