Malayalam Breaking News
ആസിഫിന് പറ്റിയ പേര് തന്നെ…. ഇവന്റെ മുഖത്ത് നോക്കിയിട്ട് തന്നെയാണോ ആ പേരിട്ടതെന്ന് മമ്മൂട്ടി
ആസിഫിന് പറ്റിയ പേര് തന്നെ…. ഇവന്റെ മുഖത്ത് നോക്കിയിട്ട് തന്നെയാണോ ആ പേരിട്ടതെന്ന് മമ്മൂട്ടി
ആസിഫിന് പറ്റിയ പേര് തന്നെ…. ഇവന്റെ മുഖത്ത് നോക്കിയിട്ട് തന്നെയാണോ ആ പേരിട്ടതെന്ന് മമ്മൂട്ടി
ഇവന്റെ മുഖത്ത് നോക്കിയിട്ടാണോ ആ പേരിട്ടതെന്ന് മമ്മൂട്ടി ആസിഫ് അലിയോട് ചോദിക്കുന്നു. ആസിഫിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇബ്ലീസ്. ഇബ്ലീസ് എന്ന പേര് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള ഒന്നാണെന്നും ആസിഫ് പറയുന്നു. പുതിയ പടമേതാണെന്ന് ചോദിച്ചാല്‍ ഇബ്ലീസാണെന്ന് പറയും. കേള്‍ക്കുന്നവര്‍ ഉടനെ അതു നിനക്ക് പറ്റിയ പേരാണെന്നു മറുപടി പറയും. വ്യക്തിപരമായി തനിക്ക് വളരെ ഇഷ്ടപ്പെട്ട പേരാണിതെന്ന് ആസിഫ് പറയുന്നു.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. ഓഡിയോ ലോഞ്ചിനിടെ മമ്മൂട്ടി ആസിഫിനോടു തമാശ രൂപേണ ഒരു ചോദ്യം ചോദിച്ചു. ഇവന്റെ മുഖത്തു നോക്കിയാണോ ചിത്രത്തിന് ഇബ്ലീസ് എന്നു പേരിട്ടത് എന്നാണ് മമ്മൂട്ടി ചോദിച്ചത്.
തന്റെ ലുക്കിലും സ്വഭാവത്തിലുമൊക്കെ ഇബ്ലീസുമായി ഒരു സാമ്യമുണ്ടെന്ന് തനിക്ക് തോന്നാറുണ്ടെന്നും ആസിഫ് പറയുന്നു. മുസ്ലിം കുടുംബങ്ങളിലൊക്കെ ഈ പേര് വളരെയധികം ഉപയോഗിക്കപ്പെടുന്നുണ്ടെന്നും കുറച്ചു വാത്സല്യത്തോടെ കുട്ടികളെയൊക്കെ ഇങ്ങനെ വിളിക്കാറുണ്ട് ആസിഫ് പറഞ്ഞു. മറ്റേതു സംവിധായകന് ഈ കഥ പറഞ്ഞാലും തനിക്ക് വിശ്വാസമാകില്ലായിരുന്നെന്നും പക്ഷേ രോഹിത്തിനെ തനിക്ക് നന്നായി അറിയാമെന്നും സിനിമയെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് എന്ന ചിത്രത്തിലൂടെ മനസ്സിലായതാണെന്നും സിനിമയെ മെയ്ക്കിങ്ങില്‍ മികച്ചതാക്കാന്‍ രോഹിത്തിന് സാധിക്കുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും ആസിഫ് പറഞ്ഞു.
Mammooty asks Asif Ali about Iblis
