Malayalam Articles
ലക്ഷങ്ങൾ പാഴാക്കി ! ഇത്രയും അഹങ്കാരിയായ നടനൊപ്പം ഇനി സിനിമ ചെയ്യില്ല ! – മമ്മൂട്ടി നേരിട്ട ഏറ്റവും വലിയ വിവാദം !
ലക്ഷങ്ങൾ പാഴാക്കി ! ഇത്രയും അഹങ്കാരിയായ നടനൊപ്പം ഇനി സിനിമ ചെയ്യില്ല ! – മമ്മൂട്ടി നേരിട്ട ഏറ്റവും വലിയ വിവാദം !
By
മലയാള സിനിമയുടെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. ഏത് കഥാപാത്രവും മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമാണ്. ദുഃഖ വേഷങ്ങൾ മനോഹരമായി അവതരിപ്പിക്കാൻ കഴിവുള്ള മറ്റൊരു നടൻ മലയാളത്തിൽ ഇല്ലെന്നു തന്നെ പറയാം . അത് മാത്രമല്ല , എല്ലാ വേഷങ്ങളും തന്മയത്വത്തോടെ മമ്മൂട്ടി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഏട്ടനായും , അച്ഛനായും , മകനായും, പോലീസ് ഓഫീസറായും കാമുകനേയും അധ്യാപകനായും എന്തിനു ഗുണ്ടയായി പോലും മമ്മൂട്ടി നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
പരുക്കനായ പുറമെ തോന്നുമെങ്കിലും സഹപ്രവർത്തകരോട് വലിയ സ്നേഹവും അടുപ്പവും സൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി . മാത്രമല്ല വലിയ സഹായമനസ്കതയും അമ്മൂട്ടിയുടെ മുതൽക്കൂട്ടാണ്. യുവതാരങ്ങൾക്കും യുവ സംവിധായകർക്കും മമ്മൂട്ടി നൽകുന്ന പിന്തുണ വലുതാണ്. മമ്മൂട്ടി ഡേറ്റ് നല്കിയതുകൊണ്ടു മാത്രം ഉയർന്നു വന്ന ഒട്ടേറെ സംവിധായകർ മലയാളത്തിൽ ഉണ്ട്.
പല തരത്തിലുള്ള വിവാദങ്ങളും മമ്മൂട്ടി അഭിമുഖീകരിച്ചിട്ടുണ്ട്. അഭിനയ ശൈലിയുടെ പേരിലും നൃത്തമറിയാത്തതിന്റെ പേരിലും തമാശ വഴങ്ങാത്തതിനെ പേരിലും മമ്മൂട്ടി വിമര്ശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തന്റെ കുറവുകളെ പറ്റി നല്ല ധാരണയും നർമ ബോധത്തോടെ ആ കുറവുകൾ തുറന്നു പറയാനും തയ്യാറാണ് മമ്മൂട്ടി. സിനിമയിലെ തുടക്കകാലത്ത് തനിക്ക് സംഭവിച്ച പിഴവുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
2010 ല്‍ പുറത്തിറങ്ങിയ വന്ദേമാതരം സിനിമയുമായി ബന്ധപ്പെട്ട് വന്‍വിവാദമായിരുന്നു അരങ്ങേറിയത്. അന്ന് അദ്ദേഹത്തെക്കുറിച്ച് നിര്‍മ്മാതാവും മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.ആ പരാമർശമാണ് മമ്മൂട്ടിയെ സംബന്ധിച്ച് ഉണ്ടായ ഏറ്റവു വലിയ വിവാദം.
ടി അരവിന്ദന്‍ സംവിധാനം ചെയ്ത വന്ദേമാതരത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സതേണ്‍ ഡെപ്യൂട്ടി ഡയറക്ടറായ ഗോപീകൃഷ്ണനെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയതാരമായ അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി എത്തിയിരുന്നു. അന്‍വര്‍ ഹുസൈന്‍ എന്ന പോലീസ് ഓഫീസറായാണ് താരമെത്തിയത്. സ്‌നേഹയായിരുന്നു മമ്മൂട്ടിയുടെ നായികയായത്. ശ്രദ്ധ ആര്യയായിരുന്നു അര്‍ജുന്റെ ജോഡിയായെത്തിയത്.
മലയാളത്തിലും തമിഴിസുമായൊരുക്കിയ സിനിമയായിരുന്നു ഇത്. രാജ് കപൂര്‍, നാസര്‍, ജഗദീഷ്, രാജന്‍ പി ദേവ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിരുന്നു. തെലുങ്കിലേക്കും ഈ ചിത്രം മൊഴി മാറ്റിയിരുന്നു. സിനിമയുടെ ചിത്രീകരണം മുതല്‍ത്തന്നെ വിവാദങ്ങളും പുറത്തുവന്നിരുന്നു. വിയോജിപ്പുകളെക്കുറിച്ചും അഭിപ്രായഭിന്നതകളെക്കുറിച്ചുമൊക്കെ നിര്‍മ്മാതാവ് തുറന്നുപറഞ്ഞിരുന്നു. കാര്‍ത്തിയായിരുന്നു തുടക്കത്തില്‍ സംവിധായകനായെത്തിയത്, എന്നാല്‍ നിര്‍മ്മാതാവ് അദ്ദേഹത്തെ മാറ്റി നവാഗതനായ ടി അരവിന്ദനെ തിരഞ്ഞെടുക്കുകയായിരുന്നു.
മമ്മൂട്ടിയുടെ പിഴവ് കാരണം സിനിമയിലെ ആക്ഷന്‍ രംഗം പിന്‍വലിച്ചുവെന്നായിരുന്നു നിര്‍മ്മാതാവ് ആരോപിച്ചത്. 20 ലക്ഷമായിരുന്നു ആ രംഗം ചിത്രീകരിക്കുന്നതിനായി ചെലവഴിച്ചത്. അഭിനേതാവെന്ന തരത്തില്‍ ആ രംഗത്തോട് നീതി പുലര്‍ത്താന്‍ മെഗാസ്റ്റാറിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിലൂടെ വന്‍നഷ്ടമാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 8 കോടി ബഡ്ജറ്റില്‍ സിനിമയൊരുക്കാനായിരുന്നു തീരുമാനിച്ചത്. പ്രധാനപ്പെട്ട ആക്ഷന്‍ രംഗത്തിനായി 20 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും മമ്മൂട്ടിയുടെ പ്രകടനത്തില്‍ അതൃപ്തി വന്നതോടെ ആ രംഗം നീക്കം ചെയ്യേണ്ടി വരികയായിരുന്നുവെന്നുമായിരുന്നു ഹെന്റി പറഞ്ഞത്.
മമ്മൂട്ടിക്കൊപ്പം ഇനി പ്രവര്‍ത്തിക്കില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ രംഗം കൂടുതല്‍ നന്നാക്കുന്നതിനായി താരത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും ആവശ്യത്തെ നിരാകരിക്കുകയായിരുന്നു അദ്ദേഹമെന്നും നിര്‍മ്മാതാവ് ആരോപിച്ചിരുന്നു. പ്രേക്ഷകരെന്തായാലും തന്റെ സിനിമകള്‍ കാണുമെന്ന് താരം പറഞ്ഞതായും അദ്ദേഹം പറഞ്ഞിരുന്നു. ഇത്രയും ആരഗണ്ടായി ഒരു താരത്തോടൊപ്പം ഇനി പ്രവര്‍ത്തിക്കില്ലെന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്.
ഈ സംഭവത്തിന് ശേഷം മമ്മൂട്ടി തമിഴില്‍ അധികം ശ്രദ്ധ നല്‍കിയിരുന്നില്ല. തമിഴകത്തുനിന്നും നേടിയെത്തുന്ന വേഷങ്ങളില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. റാം സംവിധാനം ചെയ്ത പേരന്‍പിലെ അമുദവനെ കണ്ടവരെല്ലാം അദ്ദേഹത്തിന്റെ അഭിനയനമികവിന് മുന്നില്‍ ഞെട്ടിയിരുന്നു.
Mammootty’s vandematharam movie controversy
