Connect with us

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകൻ മമ്മൂട്ടിയോ ?! സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്….

Malayalam Breaking News

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിർവ്വഹിക്കുന്ന ലൂസിഫറിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം മലയാള സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്യാന്‍‌വാസില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയാണ്. മുരളി ഗോപി തിരക്കഥയെഴുതിയിട്ടുള്ള ഈ സിനിമയുടെ ക്ലൈമാക്സ് രംഗത്തില്‍ 5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് അണിനിരക്കുന്നത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ടോവിനോ, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ് തുടങ്ങി ഒരു വന്‍ താരനിരയാണ് ലൂസിഫറിലുള്ളത്.

ലൂസിഫര്‍ കഴിഞ്ഞാലുടന്‍ തന്നെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തെക്കുറിച്ച് തീരുമാനമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്‌തു കഴിഞ്ഞ പൃഥ്വി അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് വിവരം. ഇത് ഒരു ക്രൈം ത്രില്ലറായിരിക്കുമെന്നും സൂചനകളുണ്ട്.

മുരളി ഗോപിയുടെ തിരക്കഥയില്‍ തന്നെയായിരിക്കും ഈ സിനിമയും ഒരുങ്ങുകയെന്നാണ് അറിയാന്‍ കഴിയുന്നത്. സംവിധാനം വല്ലപ്പോഴും മാത്രം ചെയ്യുകയും അത് എക്കാലത്തെയും മികച്ച ചിത്രങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് പൃഥ്വിയുടെ സ്വപ്നം. മലയാളത്തിലെ രണ്ട് ലെജന്‍ഡുകളെയും വച്ച് സിനിമകള്‍ സംവിധാനം ചെയ്യുക എന്ന സ്വപ്നം കൂടി മമ്മൂട്ടിച്ചിത്രത്തോടെ പൃഥ്വി പൂര്‍ത്തിയാക്കും.

വമ്പന്‍ ബജറ്റിയിലായിരിക്കും പൃഥ്വിരാജിന്‍റെ മമ്മൂട്ടിച്ചിത്രവും വരിക. ആക്ഷനും ഡയലോഗുകള്‍ക്കും പ്രാധാന്യം നല്‍കുന്ന ത്രില്ലറില്‍ ഇന്ത്യയിലെ പ്രധാന താരങ്ങള്‍ അണിനിരക്കുമെന്നും അറിയുന്നു. അടുത്ത വര്‍ഷം പൃഥ്വിരാജ് – മമ്മൂട്ടി ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍.

Mammootty will be the lead in Prithviraj’s next directorial

More in Malayalam Breaking News

Trending

Recent

To Top