Connect with us

പ്രേക്ഷകര്‍ക്ക് പിന്നാലെ മണിയെ സ്‌ക്രീനില്‍ കണ്ട് പൊട്ടിക്കരഞ്ഞ് ഹണി റോസ്….

Malayalam Breaking News

പ്രേക്ഷകര്‍ക്ക് പിന്നാലെ മണിയെ സ്‌ക്രീനില്‍ കണ്ട് പൊട്ടിക്കരഞ്ഞ് ഹണി റോസ്….

പ്രേക്ഷകര്‍ക്ക് പിന്നാലെ മണിയെ സ്‌ക്രീനില്‍ കണ്ട് പൊട്ടിക്കരഞ്ഞ് ഹണി റോസ്….

പ്രേക്ഷകര്‍ക്ക് പിന്നാലെ മണിയെ സ്‌ക്രീനില്‍ കണ്ട് പൊട്ടിക്കരഞ്ഞ് ഹണി റോസ്….

കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതിയ്ക്ക് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വേര്‍പിരിഞ്ഞുപോയ പ്രിയതാരത്തിന്റെ ജീവിതം തിരശീലയില്‍ കാണുന്നതിന്റെ സന്തോഷത്തിലും സങ്കടത്തിലും കണ്ണുനിറഞ്ഞാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ നിന്നിറങ്ങുന്നത്.

ചിത്രം കണ്ടിറങ്ങിയവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തിയേറ്ററുകളില്‍ നിന്നും യാത്രയായത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ മണിയുടെ ഓര്‍മ്മകളില്‍ കണ്ണീരണിയുകയായിരുന്നു. ദുരൂഹതയില്‍ ഓര്‍മ്മയായ മണിയുടെ ജീവിതം തിരശ്ശീലയില്‍ കണ്ടതിന്റെ സന്തോഷവും സങ്കടവും പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. കലാഭവന്‍ മണിയുടെ ജീവിതത്തിന്റെ ആദ്യകാലം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ ചിത്രത്തില്‍ പറയുന്നുണ്ട്.. മണിയുടെ മരണവും തുടര്‍ന്നുള്ള ഊഹാപോഹങ്ങളും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

രാജാമണിയാണ് ചിത്രത്തില്‍ മണിയെ അവതരിപ്പിച്ചത്. മണിയായി വേഷമിട്ട ആ കഥാപാത്രത്തെ കണ്ടിറങ്ങിയ രാജാമണിയും നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി. പല ആളുകളും കരഞ്ഞുകൊണ്ട് രാജാമണിയെ കെട്ടിപ്പിടിച്ചു. ആളുകളുടെ ഈ പ്രതികരണത്തില്‍ രാജാമണിയും വികാരധീനനായി. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ ഹണി റോസും നിറകണ്ണുകളോടെയാണ് തിയേറ്ററിന് പുറത്തെത്തിയത്. ഇത്രയും വികാരഭരിതയായി സിനിമ കാണുന്നത് ഇതാദ്യമായാണെന്നും നിങ്ങള്‍ ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും എന്തുകൊണ്ടാണ് താനിങ്ങനെ പറയുന്നതെന്നും ഹണി റോസ് പറയുന്നു. എനിക്കു മാത്രമല്ല പടം കണ്ടിറങ്ങുന്ന എല്ലാവര്‍ക്കും ഈ അഭിപ്രായമാകും പറയാന്‍ കഴിയുകയെന്നും ഹണി റോസ് നിറ കണ്ണുകളോടെ പറഞ്ഞു. ഹണി റോസും പ്രേക്ഷകരും ഒരു പോലെ പൊട്ടി കരഞ്ഞു നിറകണ്ണുകളോടെയേ ഈ ചിത്രം കണ്ടിറങ്ങാന്‍ കഴിയൂവെന്നും മണിച്ചേട്ടന്‍ എന്ന വ്യക്തിയെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ ഈ സിനിമ ഹൃദയത്തില്‍ തൊടുമെന്നും വിനയന്‍ സാറിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്നും അതാണ് തന്റെ മറ്റൊരു സന്തോഷമെന്നും താനത് ആഗ്രഹിച്ചതാണെന്നും ഹണി റോസ് വ്യക്തമാക്കി.


ഈ കഥാപാത്രം ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന ടെന്‍ഷന്‍ തന്നിലുണ്ടായിരുന്നെന്ന് ചിത്രം കണ്ടിറങ്ങിയ സെന്തില്‍ കൃഷ്ണ പറഞ്ഞിരുന്നു. ചിത്രം കണ്ടിറങ്ങിയവര്‍ ഓടിവന്ന് കെട്ടിപ്പിടിക്കുകയായിരുന്നെന്നും സെന്തില്‍ പറഞ്ഞു. സാധാരണ സന്തോഷം കൊണ്ടാണ് നമ്മള്‍ കെട്ടിപ്പിടിക്കുക, ഇവിടെ ഈ സിനിമകണ്ട് കരഞ്ഞ് നിറകണ്ണീരോടെ വന്ന് എന്നെ കെട്ടിപ്പിടിക്കുകയായിരുന്നു. അവര്‍ കരയുന്നത് കാണുമ്പോള്‍ എനിക്കും സങ്കടം വരുന്നെന്നും സെന്തില്‍ പറഞ്ഞു. ചിത്രം ഏറ്റെടുത്തതിന് നന്ദി പറഞ്ഞ താരം എല്ലാവരും ഈ സിനിമ കാണണമെന്നും പറഞ്ഞു.

Honey Rose crying after watching Chalakkudikkaran Changathi

More in Malayalam Breaking News

Trending

Recent

To Top