Malayalam Breaking News
” പള്ളിയിൽ വന്നാൽ പ്രാർത്ഥിക്കണം . ഫോട്ടോയെടുക്കരുത് ” – സെല്ഫിയെടുത്തവരെ ഉപദേശിച്ച് മമ്മൂട്ടി
” പള്ളിയിൽ വന്നാൽ പ്രാർത്ഥിക്കണം . ഫോട്ടോയെടുക്കരുത് ” – സെല്ഫിയെടുത്തവരെ ഉപദേശിച്ച് മമ്മൂട്ടി
By
” പള്ളിയിൽ വന്നാൽ പ്രാർത്ഥിക്കണം . ഫോട്ടോയെടുക്കരുത് ” – സെല്ഫിയെടുത്തവരെ ഉപദേശിച്ച് മമ്മൂട്ടി
ആചാരാനുഷ്ടാനങ്ങളിൽ കൃത്യമായ ചിട്ടകൾ പാലിക്കുന്നയാളാണ് മമ്മൂട്ടി. നിസ്കരിക്കാനും നോമ്പിനും ഒന്നും ഒരു മുടക്കവും മമ്മൂട്ടി വരുത്താറില്ല. ഇപ്പോൾ മമ്മൂട്ടി ഷൂട്ടിങ്ങിനിടയിൽ പള്ളിയിൽ എത്തിയ മമ്മൂട്ടിയുടെ വീഡിയോ ആണ് വൈറൽ ആകുന്നത്.
മമ്മൂട്ടിയെ കണ്ടപ്പോള്‍ ഫോട്ടോയെടുക്കാന്‍ ആരാധകര്‍ ചുറ്റും കൂടിയെങ്കിലും മമ്മൂട്ടി സ്നേഹത്തോടെ നിരസിച്ചു.
കാറില്‍ നിന്നിറങ്ങി അദ്ദേഹം പള്ളിയിലേയ്ക്ക് നടന്നപ്പോഴാണ് ആരാധകര്‍ ഫോണുമായി ചുറ്റും കൂടിയത്. ഏറെയും ചെറുപ്പക്കാരും കുട്ടികളുമായിരുന്നു. എന്നാല്‍ ആരെയും വിഷമിപ്പിക്കാതെ സ്‌നേഹപൂര്‍വ്വമായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
‘പള്ളിയിലെത്തുമ്പോള്‍ ഫോട്ടോയെടുക്കരുത്. പള്ളിയിലേയ്ക്ക് വരുമ്പോള്‍ പള്ളിയില്‍ വരുന്നതുപോലെ തന്നെ വരണം, പ്രാര്‍ത്ഥിക്കണം.’ അദ്ദേഹം പറഞ്ഞതു കേട്ടതോടെ പതിയെ ഫോട്ടോയെടുക്കുന്നത് നിര്‍ത്തി നിസ്‌കാരത്തിനായി മമ്മൂട്ടിക്കൊപ്പം പള്ളിയിലേയ്ക്ക് നടന്നു. ‘ഉണ്ട’ എന്ന സിനിമയുടെ ഷൂട്ടിങിനായി കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം കാസര്‍കോട്ടെത്തിയത്.
mammootty warned fans