ക്യാപ്റ്റൻ രാജുവിന്റെ ആ റോൾ മമ്മൂട്ടി ഏറെ ആഗ്രഹിച്ചിരുന്നതാണ് !
By
ക്യാപ്റ്റൻ അനശ്വരനായി നിലനിർത്തുന്ന കഥാപാത്രമാണ് പവനായി . നാടോടിക്കറ്റിലെ മണ്ടനായ വില്ലനെ ക്യാപ്റ്റൻ രാജു തന്മയത്വത്തോടെ അവതരിപികുകയും ചെയ്തു.
പവനായിയായി നടന്‍ മമ്മൂട്ടിക്ക് വെള്ളിത്തിരയില്‍ എത്താന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നാണ് ലാല്‍ തുറന്ന് പറഞ്ഞത്.” കഥയുമായി ഞങ്ങളങ്ങനെ നടക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കല്‍ മമ്മൂക്ക ഈ കഥയെപ്പറ്റി അറിയുന്നത്. കഥ മുഴുവന്‍ കേട്ട മമ്മൂക്കയ്ക്ക് ഏറെ സ്ട്രൈക്ക് ചെയ്തത് പവനായിയുടെ കാരക്ടറായിരുന്നു. ആ കാലത്ത് മമ്മൂക്ക നായകവേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ്.
കഥ ഇഷ്ടപ്പെട്ടതിനാല്‍ അദ്ദേഹം തന്നെ ഇടപെട്ട് ഞങ്ങള്‍ക്ക് പലരോടും കഥ പറയാന്‍ അവസരം കിട്ടി. പിന്നെ ആ ആഗ്രഹം തുറന്നുപറഞ്ഞു. മമ്മൂക്കയ്ക്ക് പവനായിയെ അവതരിപ്പിക്കാന്‍ താല്‍പര്യം ഉണ്ടെന്ന്. ശരിക്കും കൗതുകമുള്ള കാര്യമാണ്. കാരണം നായകനായി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് ചെറിയൊരു വേഷം ചെയ്യാമെന്ന് പറയുന്നത്. ആ കഥാപാത്രത്തിന് എന്തോ ഒരു ആകര്‍ഷണം ഉണ്ടെന്ന് മമ്മൂക്കയ്ക്ക് അന്നു തന്നെ തോന്നിയിരുന്നു” -ലാല്‍ പറഞ്ഞു.
” പിന്നീട് ക്യാപ്റ്റര്‍ രാജുവിനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്യുന്നത് സത്യന്‍ അന്തിക്കാടാണ്. പവനായി അങ്ങനെ എക്കാലത്തെയും മികച്ച ഹിറ്റ് കഥാപാത്രമായി മാറി. കാഴ്ചയില്‍ ഭീകരനായ ഒരാള്‍, കാണിക്കുന്ന ഓരോ കാര്യങ്ങളും കോമഡി. അദ്ദേഹം ആ കഥാപാത്രത്തെ ഭയങ്കര വഴക്കത്തോടെയാണ് അവതരിപ്പിച്ചത്” – ലാല്‍ കൂട്ടിച്ചേര്‍ത്തു.
mammootty wanted to act as pavanayi
