Connect with us

ഇത് ഈ കാലഘട്ടത്തിന്റെ ഗാനം ; കാലാളിന്റെ പ്രൊമോ ഗാനം തരംഗമാകുന്നു !

Malayalam Breaking News

ഇത് ഈ കാലഘട്ടത്തിന്റെ ഗാനം ; കാലാളിന്റെ പ്രൊമോ ഗാനം തരംഗമാകുന്നു !

ഇത് ഈ കാലഘട്ടത്തിന്റെ ഗാനം ; കാലാളിന്റെ പ്രൊമോ ഗാനം തരംഗമാകുന്നു !

സൗഹൃദവും രാഷ്ട്രിയവും പങ്കു വച്ച് കാലാളിലെ പ്രൊമോ ഗാനം എത്തി. നവാഗത സംവിധായകരായ അനൂപ് അറയ്ക്കലും നിധിൻ കൃഷ്ണയും ചേർന്നാണ് കാലാൾ ഒരുക്കിയിരിക്കുന്നത്.

നടൻ ആന്റണി വർഗീസ് തന്റെ ഫേസ്ബുക് പേജിലൂടെയാണ് കാലാൾ പ്രൊമോ ഗാനം പുറത്ത് വിട്ടത്. സിനിമ പാരമ്പര്യത്തിന്റെ മുതൽകൂട്ടൊന്നുമില്ലാതെ സിനിമയെ സ്നേഹിക്കുന്ന ഒരു കൂട്ടം കലാകാരന്മാരുടെ ആദ്യ ചിത്രമാണ് കാലാൾ .

കൊച്ചിയിലും പരിസരത്തുമായാണ് സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം നടന്നത്. ഈ മാസം അവസാനത്തോടെ രണ്ടാം ഘട്ട ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അനൂപ് അറയ്ക്കലും നിധിൻ കൃഷ്ണയും ചേർന്നാണ്.

ഈ കാലഘട്ടത്തിനു ഏറ്റവും അനുയോജ്യമായൊരു ഗാനം എന്നാണ് പ്രോമോ സോങ്ങിന് ലഭിക്കുന്ന അഭിപ്രായങ്ങൾ. രാഷ്ട്രിയവും പ്രണയവും സഹൃദവുമെല്ലാം പങ്കു വയ്ക്കുന്ന ചിത്രത്തിൽ സജീർ സാദഫ്‌ , സ്നേഹ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

ഇന്ന് രാഷ്ട്രീയം നെറികേടിന്റെയും കുതികാൽവെട്ടിന്റെയും കോട്ടയാണ് . അവിടെ ആവേശവും ചോരത്തിളപ്പും കൊണ്ട് ബലിയാടാകുന്നത് ഒട്ടേറെ യുവാക്കളാണ്. നേതാക്കൾ യുവജനതയെ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. അത്തരത്തിൽ ഉപയോഗിക്കപ്പെട്ട , നേതാക്കളാൽ ചതിക്കപ്പെട്ടുവെന്നു തിരിച്ചറിഞ്ഞ കുറച്ച് യുവാക്കളുടെ പ്രതികാരത്തിന്റെ കഥയാണ് കാലാൾ പങ്കു വയ്‌ക്കുന്നത്‌ .

ആമിഗോസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിലെ സംഗീതവും ഗാനരചനയും ഗാനാലാപനവും പ്രവീൺ പ്രേം നാഥ്‌ ആണ്. എഡിറ്റിംഗ് മോജി ടി വർഗീസും ഡി ഓ പി നിഖിൽ വിജയനും നിർവഹിക്കുന്നു.

kalal promo song

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top