Malayalam
മമ്മൂട്ടിയ്‌ക്കൊപ്പം വിജയ് സേതുപതിയും; ആരാധകരെ സന്തോഷത്തിലാഴ്ത്തിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
മമ്മൂട്ടിയ്‌ക്കൊപ്പം വിജയ് സേതുപതിയും; ആരാധകരെ സന്തോഷത്തിലാഴ്ത്തിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
മലയാളികളുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. തമിഴകത്തും നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ മമ്മൂട്ടി അഴകന്‍, ദളപതി, കിളിപ്പേച്ച് കേള്‍ക്കവാ, കണ്ടുകൊണ്ടേന്‍ കൊണ്ടുകൊണ്ടേന്‍, ആനന്ദം, പേരന്‍പ് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ തമിഴ് സിനിമ വരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിലുണ്ടാകുമെന്നാണ് വിവരം. കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ മണികണ്ഠന്‍ ആണ് സിനിമ സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും വിവരമുണ്ട്. പേരന്‍പ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.
അതേസമയം, കാതല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജ്യോതിക നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും കാതലിന് സ്വന്തമാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫല്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമകള്‍. റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീര്‍, ഷറഫുദ്ദീന്‍, ആസിഫ് അലി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
