Malayalam Breaking News
മമ്മൂട്ടി ചിത്രമായ ഉണ്ടയുടെ അണിയറ പ്രവർത്തകൻ ഡമ്മി ഉണ്ടയുമായി വിമാനത്താവളത്തിൽ കുടുങ്ങി
മമ്മൂട്ടി ചിത്രമായ ഉണ്ടയുടെ അണിയറ പ്രവർത്തകൻ ഡമ്മി ഉണ്ടയുമായി വിമാനത്താവളത്തിൽ കുടുങ്ങി
മമ്മൂട്ടി ചിത്രമായ ഉണ്ടയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ഡമ്മി ബുള്ളറ്റുമായ് പോയ അണിയറ പ്രവർത്തകർ കുടുങ്ങി .ഡമ്മി ബുള്ളറ്റു കൈവശം വെച്ച് യാത്രയ്ക്കെത്തിയ സിനിമ സംഘത്തെ കൊച്ചി രാജ്യാന്തര വിമാനത്താളത്തില്‍ സെക്യൂരിറ്റി തടയുകയായിരുന്നു. സുരക്ഷാവിഭാഗം സ്ക്രീനിംഗിനിടെ അണിയറക്കാരില്‍ ഒരാളുടെ ബാഗില്‍ നിന്ന് ബുള്ളറ്റ് കണ്ടെടുക്കുകയായിരുന്നു.
തൃശൂര്‍ വിയ്യൂരിലെ ഷൂട്ടിങ്ങിനു ശേഷം കൊച്ചിയില്‍ നിന്ന് ഹൈദരാബാദ് വഴി ഛത്തിസ്ഗഢിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോകാന്‍ എത്തിയതായിരുന്നു സിനിമ പ്രവര്‍ത്തകര്‍. വിമാനത്താവളത്തില്‍ സ്ക്രീനിംഗിനിടെ അണിയറക്കാരില്‍ ഒരാളുടെ ബാഗില്‍ നിന്ന് ബുള്ളറ്റ് കണ്ടെത്തിയിനെ തുടര്‍ന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിരിക്കുകയായിരുന്നു. പൊലീസിന്റെ ആയുധ വിഭാഗം എത്തി പരിശോധിച്ചപ്പോള്‍ ആണ് ഇത് ഡമ്മി ബുള്ളറ്റ് ആണെന് തെളിഞ്ഞതോടെയാണ് സംഘത്തിന് യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചത്.
ഉണ്ട യുടെ ഒഫീഷ്യല്‍ പേജ് ഒരു ട്രോള്‍ രൂപത്തില്‍ ആണ് ഈ വാർത്ത പങ്കുവച്ചത് . ‘ നമ്മള് പോലും അറിയാതെ അധോലോകമായി മാറിക്കഴിഞ്ഞു എന്ന ട്രോളാണ് പങ്കുവെച്ചിരിക്കുന്നത്. സബ് ഇൻസ്പെക്ടർ മാണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഉണ്ട എന്ന ചിത്രത്തിലൂടെ പ്രത്യക്ഷപ്പെടുന്നത് .അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹമാന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട.
mammootty unda movie location news