Actor
സൽമാൻ ഖാൻ ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്തു, പണത്തിന് പിന്നാലെയായിരുന്നു ഞങ്ങളെങ്കിൽ അത് സ്വീകരിക്കുമായിരുന്നു, പക്ഷേ…; വെളിപ്പെടുത്തലുമായി ലോറൻസ് ബിഷ്ണോയുടെ സഹോദരൻ
സൽമാൻ ഖാൻ ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്തു, പണത്തിന് പിന്നാലെയായിരുന്നു ഞങ്ങളെങ്കിൽ അത് സ്വീകരിക്കുമായിരുന്നു, പക്ഷേ…; വെളിപ്പെടുത്തലുമായി ലോറൻസ് ബിഷ്ണോയുടെ സഹോദരൻ
ബോളിവുഡ് നടൻ സൽമാൻ ഖാനും ലോറൻസ് ബിഷ്ണോയ് സംഘവും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ ചർച്ചാ വിഷയം. കൃഷ്ണ മൃഗത്തെ വേട്ടയാടിയതു മുതൽ ബിഷ്ണോയ് സമുദായത്തിന്റെ കണ്ണിലെ കരടാണ് താരം. എന്നാൽ ഒരു പാറ്റയെ പോലും കൊല്ലാൻ പറ്റാത്ത ആളാണ് തന്റെ മകൻ സൽമാന് ഖാനെന്നും കൃഷ്ണമൃഗത്തെയല്ല ഒന്നിനെയും വേദനിപ്പിക്കാൻ സൽമാന് കഴിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ പിതാവ് പറയുന്നത്.
എന്നിരുന്നാലും ബിഷ്ണോയ് സംഘം സൽമാനെ വെറുതേ വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് തുടരെത്തുടരെ വന്ന വധ ഭീഷ ണികളിൽ നിന്നും വീടിന് നേരെയുണ്ടായ വെ ടിവെയ്പ്പിൽ നിന്നുമെല്ലാം വായിച്ചെടുക്കാൻ കഴിയുന്നത്. അടുത്തിടെയും താരത്തിനെതിരെ വ ധ ഭീഷ ണി ഉയർന്ന സാഹചര്യത്തിൽ നടന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ രമേഷ് ബിഷ്ണോയി. പണം നൽകി വിഷയം ഒത്തുതീർക്കാൻ സൽമാൻ ശ്രമിച്ചെന്നാണ് രമേഷ് പറയുന്നത്. സൽമാൻ ഒരിക്കൽ ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്തു. ഇതിൽ അവർക്ക് ആവശ്യമുള്ള തുക എഴുതിയെടുക്കാനും പറഞ്ഞു.
പക്ഷേ ഗ്യാങ് അത് നിരാകരിച്ചു. പണത്തിന് പിന്നാലെയായിരുന്നു ഞങ്ങളെങ്കിൽ അത് സ്വീകരിക്കുമായിരുന്നു എന്നാണ് എൻഡിടിവിയുടെ അഭിമുഖത്തിൽ സംസാരിക്കരെ രമേഷ് പറഞ്ഞത്. സാമ്പത്തിക ലാഭത്തിന് വേണ്ടിയെന്നുള്ള സൽമാൻ ഖാന്റെ പിതാവ് സലീം ഖാന്റെ ആരോപണവും രമേഷ് നിഷേധിച്ചു.
ആ സമയത്തുണ്ടായ വൈകാരിക സംഭവങ്ങളെക്കുറിച്ചും രമേഷ് പറഞ്ഞു. ഞങ്ങളുടെ രക്തം തിളച്ചുമറിയുകയായിരുന്നു. ആ സംഭവം ഞങ്ങളെ വല്ലാതെ ദേഷ്യംപിടിപ്പിച്ചു. അത്രയും ദേഷ്യമുണ്ടായിട്ടും നിയമ വഴി തേടാനാണ് സമുദായം തീരുമാനിച്ചത്. എന്നാൽ അവിടെയെല്ലാം ഞങ്ങൾ അപമാനിതരായി എന്നും രമേഷ് ബിഷ്ണോയ് പറഞ്ഞു.
അതേസമയം, ലോറൻസ് ബിഷ്‌ണോയിയുടെ ജീവിതം സീരിസ് ആകുന്നുവെന്ന വിവരവും നേരത്തെ പുറത്തെത്തിയിരുന്നു. ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ ജാനി ഫയർ ഫോക്‌സ് ഫിലി പ്രൊഡക്ഷൻ ഹൗസ് ആണ് നിർമാണം. അമിത് ജാനിയാണ് ജാനി ഫയർ ഫോക്‌സിന്റെ ബാനറിൽ ചിത്രങ്ങൾ നിർമിക്കുന്നത്. ‘ലോറൻസ് – എ ഗ്യാങ്സ്റ്റർ സ്റ്റോറി’ എന്നാണ് സീരീസിന്റെ പേര്.
2022-ൽ പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല വെ ടിയേറ്റു കൊ ല്ലപ്പെട്ടതോടെയാണ് ലോറൻസ് ബിഷ്‌ണോയ്‌യുടെ ഗുണ്ടാസംഘം ദേശീയ തലത്തിൽ കുപ്രസിദ്ധി നേടുന്നത്. ജയിലിനുള്ളിൽനിന്നാണ് ലോറൻസ് ബിഷ്‌ണോയ് എന്ന ക്രിമിനൽ ഈ കുറ്റകൃത്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. 2014 മുതൽ ബിഷ്‌ണോയ് ജയിലിലാണ്.