Malayalam
മമ്മൂട്ടി അഭിനന്ദിക്കാന്‍ വിളിച്ചപ്പോള്‍ ‘ഒന്ന് വെച്ചിട്ട് പോടോ’ യെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് രമ്യ നമ്പീശന്‍; അതിന് ശേഷം ഇതുവരെ മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് നടി
മമ്മൂട്ടി അഭിനന്ദിക്കാന്‍ വിളിച്ചപ്പോള്‍ ‘ഒന്ന് വെച്ചിട്ട് പോടോ’ യെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് രമ്യ നമ്പീശന്‍; അതിന് ശേഷം ഇതുവരെ മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് നടി
മലയാളികള്‍ക്ക് രമ്യ നമ്പീശന്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നില്‍ക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ നടിയായും ഗായികയായും തന്റേതായ സാഥാനം നേടിയെടുക്കുക ആയിന്നു രമ്യാ നമ്പീശന്‍. ജയറാമിന്റെ നായികയായി എത്തിയ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്.
നടി എന്നതില്‍ ഉപരി മികച്ച ഒരു ഗായികയും നര്‍ത്തര്‍ത്തകിയും മോഡലും കൂടിയാണ് രമ്യാ നമ്പീശന്‍. വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ നമ്പീശന്‍ അനേകം ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഒരു ടെലിവിഷന്‍ പരിപാടിയുടെ അവതാരക ആയിട്ടായിരുന്നു രമ്യാ നമ്പീശന്‍ തന്റെ കരിയര്‍ ആരംഭിച്ചത്.
ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ആയിരുന്നു രമ്യാ നമ്പീശന്‍ സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സഹനടിയായി പ്രത്യക്ഷപ്പെട്ട രമ്യ നമ്പീശന്‍ ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം എന്ന ചിത്രത്തിലൂടെ യാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തില്‍ നിന്നും മറ്റു ഭാഷകളിലേക്കും ചേക്കേറി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായി രമ്യാ നമ്പീശന്‍ മാറിയിരുന്നു. ഇതിനോടകം മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം ശ്രദ്ധേയമായ നിരവധി വേഷങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തില്‍ ആയിരുന്നു തുടക്കം എങ്കിലും, തമിഴ് സിനിമയില്‍ ആണ് മികച്ച വേഷങ്ങള്‍ രമ്യയെ കാത്തിരുന്നത്.
നര്‍ത്തകി, നായിക, പിന്നണിഗായിക എന്നീ നിലകളിലെല്ലാം ഇന്ന് പ്രശസ്ത കൂടിയാണ് രമ്യ നമ്പീശന്‍. സോഷ്യല്‍ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് താരം. അതേ സമയം തനിക്ക് സംഭവിച്ച ഒരു അമ്മളിയെ കുറിച്ച് അടുത്തിടെ രമ്യാ നമ്പീശന്‍ തുറന്നു പറഞ്ഞിരുന്നു. നേരത്തെ ഫഌവഴ്‌സ് ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു ഈ അബദ്ധത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്.
ആണ്ടലോണ്ടേ എന്ന ഗാനം ആലപിച്ച ഹിറ്റായി നില്‍ക്കുന്ന സമയത്താണ് തനിക്ക് അബദ്ധം സംഭവിച്ചത്. വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ ഗാനത്തിന് നിരവധി അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. ആ സമയത്താണ് ഞാന്‍ െ്രെഡവിംഗ് പഠിക്കുവാനായി പോകുന്നത്. ക്ലച്ചും ഗിയറും ഒക്കെയായി ആകെപ്പാടെ കണ്‍ഫ്യൂഷ നില്‍ നില്‍ക്കുന്ന സമയത്ത് എനിക്കൊരു ഫോണ്‍ കോള്‍ വന്നു.
ഹലോ ഞാന്‍ മമ്മൂട്ടി ആണ് എന്നാണ് മറു ഭാഗത്തു നിന്നും സംസാരിച്ചത്. ആ സമയത്ത് നിരവധി വ്യാജ ആളുകള്‍ വരുന്ന സമയം കൂടിയായിരുന്നു. തന്നെ ആരെങ്കിലും പറ്റിക്കാന്‍ വേണ്ടി ചെയ്യുകയാണെന്ന് കരുതി ഒന്ന് വെച്ചിട്ട് പോടോ എന്നാണ് രമ്യാ നമ്പീശന്‍ പറഞ്ഞത്. അല്‍പ സമയത്തിന് ശേഷം ആണ് ജോര്‍ജ് സാര്‍ വിളിച്ചിട്ട് അത് ശരിക്കും മമ്മൂട്ടി ആണ് എന്ന് പറയുന്നത്. അപ്പോള്‍ ഉണ്ടയ അവസ്ഥ. ഞാന്‍ പിന്നീട് തിരികെ വിളിച്ചിട്ട് മമ്മൂക്ക എടുത്തില്ല. ഇനി വിളിക്കേണ്ട, സംസാരിക്കേണ്ട എന്ന് മമ്മൂട്ടി ജോര്‍ജിനോട് പറഞ്ഞു എന്നു രമ്യാ നമ്പീശന്‍ പറയുന്നു.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന് അന്തരിച്ചത്. വൈക്കം ചെമ്പില്‍ പരേതനായ ഇസ്മായിലിന്റെ ഭാര്യയായിരുന്നു ഫാത്തിമ. മകന്‍ വെള്ളിത്തിരയില്‍ വിസ്മയം കാട്ടി വളരുമ്പോഴും സാധാരണ ചുറ്റുപാടുകളെ ഏറെ സ്‌നേഹിച്ച് ജീവിച്ച ഉമ്മയായിരുന്നു ഫാത്തിമ. പലപ്പോഴും മമ്മൂട്ടിയും ഉമ്മയും തമ്മിലെ അടുപ്പം മലയാളികളുടെ ചര്‍ച്ചകളുടെ ഭാഗമായിരുന്നു.
മമ്മൂട്ടി ഏറ്റവും ആദരവോടെ കണ്ടിരുന്ന വ്യക്തിയാണ് ഉമ്മ. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. 93 വയസ്സായിരുന്നു ഫാത്തിമ ഇസ്മായിലിന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയില്‍ നടക്കും. വൈക്കം ചെമ്പില്‍ ഇസ്മായില്‍, ഫാത്തിമ ദമ്പതികളുടെ മകനായാണ് മമ്മൂട്ടിയുടെ ജനനം. ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് സഹോദരങ്ങള്‍.
എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം എന്റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും. അങ്ങനൊന്നും പറയാന്‍ എന്റെ ഉമ്മയ്ക്കറിയില്ലെന്നുമായിരുന്നു.
ജീവിതത്തിലെ തന്റെ ആദ്യ സുഹൃത്ത് ഉമ്മയാണ്. മക്കളുടെ വീടുകളില്‍ മാറിമാറി താമസിക്കാറുണ്ട് ഉമ്മ. എന്റെ അടുത്ത് വന്ന് കഴിഞ്ഞ് രണ്ട് ദിവസമാവുമ്പോഴേക്കും അനിയന്റെ വീട്ടിലേക്ക് പോവണമെന്ന് പറയും. എന്നെ തീരെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് പറഞ്ഞ് ഉമ്മയോട് പരിഭവിക്കാറുണ്ട് താനെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.