Connect with us

ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…, എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം; പുതിയ പദ്ധതികള്‍ക്കായി കേരളം കാത്തിരിക്കുന്നുവെന്ന് ഹരീഷ് പേരടി

Malayalam

ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…, എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം; പുതിയ പദ്ധതികള്‍ക്കായി കേരളം കാത്തിരിക്കുന്നുവെന്ന് ഹരീഷ് പേരടി

ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…, എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം; പുതിയ പദ്ധതികള്‍ക്കായി കേരളം കാത്തിരിക്കുന്നുവെന്ന് ഹരീഷ് പേരടി

തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിനിലെ മികച്ച ടിക്കറ്റ് ബുക്കിങ്ങില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട് പേരടി.

ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

ടിക്കറ്റുക്കള്‍ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരില്‍ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളില്‍ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…നിറയെ ഉമ്മകള്‍…

എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം…ഞങ്ങള്‍ക്ക് ഇനിയും സ്പീഡ് വേണം…25 ന് വരുമ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാനായി കേരളം കാത്തിരിക്കുന്നു…എത്ര കുരുക്കള്‍ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും…എന്റെ പേര്..ഹരീഷ് പേരടി.

നേരത്തെയും വന്ദേ ഭാരതില്‍ പ്രതികരണവുമായി ഹരീഷ് പേരടി എത്തിയിരുന്നു. വന്ദേ ഭാരതിന് ഭാവിയില്‍ 130 കിലോ മീറ്റര്‍ വേഗത ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ താന്‍ ഇനിമുതല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു.

‘എനിക്ക് 53 വയസ്സുകഴിഞ്ഞു …ഒരു കോണ്‍ഗ്രസ്സ് കുടുംബത്തില്‍ ജനിച്ച ഞാന്‍ വോട്ടവകാശം കിട്ടിയതു മുതല്‍ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്..പക്ഷെ ഈ വാര്‍ത്തയിലെ വേഗത എന്റെ ജീവിതത്തില്‍ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാന്‍ സാധിച്ചാല്‍ ആഖജയുടെ വര്‍ഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാന്‍ ബിജെപിയുടെ താമര ചിഹ്‌നത്തില്‍ വോട്ട് ചെയ്യും…

ഇല്ലെങ്കില്‍ ബിജെപിയ്‌ക്കെതിരെ വിരല്‍ ചൂണ്ടുകയും ചെയ്യും…കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാന്‍ വയ്യാ…’, എന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top