Malayalam
എന്താ ലുക്ക് മമ്മൂട്ടിയാണെന്നാണ് വിചാരം? ഒരു മര്യാദൊക്കെ വേണ്ടേ ഇക്കാ?; വീണ്ടും സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂട്ടി, വൈറലായി ചിത്രം
എന്താ ലുക്ക് മമ്മൂട്ടിയാണെന്നാണ് വിചാരം? ഒരു മര്യാദൊക്കെ വേണ്ടേ ഇക്കാ?; വീണ്ടും സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂട്ടി, വൈറലായി ചിത്രം
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ആരാധകർക്ക്. ഏറ്റെടുക്കുന്ന വേഷങ്ങളോടുള്ള നടന്റെ ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിൻറെ തഴമ്പുകളില്ലാതെ സിനിമാ ലോകത്തേയ്ക്കെത്തിയ പി.ഐ.മുഹമ്മദ് കുട്ടി മമ്മൂട്ടിയായി പിന്നെ മമ്മൂക്കയാക്കി ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.
ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടി പങ്കുവെക്കുന്ന ചിത്രങ്ങൾ വൈറലായി മാറാറുണ്ട്. സോഷ്യൽ മീഡിയയുടെ ഭാഷയിൽ പറഞ്ഞാൽ ഇടയ്ക്കടിെ മമ്മൂക്ക സോഷ്യൽ മീഡിയ കത്തിക്കാറുണ്ട്. ഇപ്പോഴ്താ അത്തരത്തിൽ 2025ലെ ആദ്യ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് മെഗാസ്റ്റാർ. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ റിലീസിന് മുന്നോടിയായിട്ടാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ ‘ഡൊമനിക് ആൻഡ് ലേഡീസ് പേഴ്‌സ്’ എന്ന സിനിമയാണ് ജനുവരി 23ന് തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമ നാളെ തിയേറ്ററിലേക്ക് എത്തുമെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം മമ്മൂട്ടി ഒരു സിംപിൾ ലുക്കിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാൽ പതിവ് പോലെ ഇതിന് താഴെ വന്ന കമന്റുകളും ഏറെ രസകരമാണ്.
‘ഇയാളാര് മമ്മൂട്ടിയോ? അല്ല മമ്മൂട്ടി ചേട്ടനാണെന്നാണ് പലരുടെയും കമന്റുകൾ. നിങ്ങൾ യുവാക്കളെ തകർക്കുന്ന പ്രവർത്തികളിൽ നിന്നും പിന്മാറണം മമ്മൂക്ക, എന്താ ലുക്ക് മമ്മൂട്ടിയാണെന്നാണ് വിചാരം? ഒരു മര്യാദൊക്കെ വേണ്ടേ ഇക്കാ? പേര് മമ്മൂട്ടി. വയസ്സ് : 73. എനിക്ക് അസൂയ ഒന്നും ഇല്ലാട്ടോ. മമ്മൂട്ടിയാണത്രേ മമ്മൂട്ടി…കുറച്ചൊക്കെ മര്യാദ കാണിക്കണം എന്നിങ്ങനെ നീളുന്നു കമന്റുകൾ.
അതേസമയം കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടി ചിത്രം ഗംഭീര അഭിപ്രായം നേടിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനായ ഗൗതം വാസുദേവ് മേനോൻ ആണ് ‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ്’ സംവിധാനം ചെയ്തിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മെഗാസ്റ്റാർ തന്നെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
പതിവ് ഗൗതം മേനോൻ സിനിമകളുടെ രീതികളിൽ നിന്ന് മാറി അല്പം ഹ്യൂമർ സ്വഭാവത്തിലാണ് ടീസർ ഒരുങ്ങിയിരിക്കുന്നത്. ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ് ഒരു ഷെർലക് ഹോംസ് സ്റ്റൈൽ ചിത്രമായിരിക്കും എന്ന് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ തന്നെ അറിയിച്ചിരുന്നു. മമ്മൂട്ടി സാറുടെ എക്സ്പിരിമെന്റ് വർക്കുകൾ ഞാൻ കാണുന്നുണ്ടായിരുന്നുവെന്ന് ഗൗതം മേനാേൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അദ്ദേഹത്തോടൊപ്പം ബസൂക്ക എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഈ സിനിമയെക്കുറിച്ച് ചർച്ച നടന്നിട്ടേയില്ല. ഷൂട്ടിംഗിന് ശേഷം ഞാൻ ധൈര്യത്തോടെ അദ്ദേഹത്തിന്റെ ടീമിലൊരാളെ കോൺടാക്ട് ചെയ്തു. പെട്ടെന്ന് അവർ കൂടിക്കാഴ്ച ഏർപ്പാടാക്കി. അദ്ദേഹം ഐഡിയ ചോദിച്ചു. ഇൻവെസ്റ്റിഗേഷൻ എന്ന് പറഞ്ഞപ്പോൾ നോ ഗൗതം, കേരളത്തിൽ മുഴുവനും ഇൻവെസ്റ്റിഗേഷൻ സ്റ്റോറികളാണ്, ഞാനും അടുത്തിടെ ഒരുപാട് ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
മറ്റെന്തെങ്കിലും സബ്ജക്ടാണെങ്കിൽ പറയാൻ പറഞ്ഞു. പത്ത് മിനുട്ടിനുള്ളിൽ മീറ്റിംഗ് കഴിഞ്ഞു. കഥ കേട്ട് നോക്കൂ, നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ കഥ പറഞ്ഞു. അര മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടെന്ന് മനസിലായി. അവസാനം ഇഷ്ടമായി, നമുക്ക് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ പെട്ടെന്ന് സിനിമ തുടങ്ങിയെന്നും ഗൗതം മേനോൻ ഓർത്തു. കാസ്റ്റിംഗിൽ ഭൂരിഭാഗവും മമ്മൂട്ടിയുടെ നിർദ്ദേശമായിരുന്നെന്നും ഗൗതം മേനോൻ പറയുന്നു.
