Actor
ഭർത്താവിനൊപ്പം ആ സാഹസം! വീഡിയോയുമായി ഭാഗ്യ സുരേഷ്; ഇത്ര പ്രതീക്ഷിച്ചില്ല, ഞെട്ടിത്തരിച്ച് സുരേഷ്‌ഗോപിയും രാധികയും!
ഭർത്താവിനൊപ്പം ആ സാഹസം! വീഡിയോയുമായി ഭാഗ്യ സുരേഷ്; ഇത്ര പ്രതീക്ഷിച്ചില്ല, ഞെട്ടിത്തരിച്ച് സുരേഷ്‌ഗോപിയും രാധികയും!
മലയാളികൾക്കേറെ ഇഷ്ട്ടമുള്ള താരകുടുംബമാണ് സുരേഷ് ഗോപിയുടേത്. സുരേഷ് ഗോപിയ്ക്ക് നൽകുന്ന അതെ സ്നേഹം കുടുംബത്തിനും മക്കൾക്കും ആരാധകർ നൽകുന്നുണ്ട്.
അടുത്തിയിടെയാണ് നടന്റെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം കഴിഞ്ഞത്. ഗുരുവായൂരിൽ വെച്ചായിരുന്നു ഭാഗ്യയും ശ്രേയസും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ താരപുത്രി സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഭര്‍ത്താവ് ശ്രേയസ് മോഹനും ഒരു സെലിബ്രിറ്റി ഇമേജ് വന്നു കഴിഞ്ഞു.
അതേസമയം സുരേഷ് ഗോപിയുടെ മാസ്റ്റര്‍ പീസ് സ്റ്റെപ്പ് മലയാളികള്‍ക്കെല്ലാം അറിയാവുന്നതാണ്. എന്നാൽ ഇത്തവണ കലക്കിയത് മകളും മരുമകനുമാണ്.
ഭാര്യയും ഭര്‍ത്താവും ഒരു സുഹൃത്തും ചേര്‍ന്ന് ചെയ്ത ഒരു ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലെ ഒരു രംഗം റീക്രേയിറ്റ് ചെയ്തുകൊണ്ടാണ് വീഡിയോ. ഭാഗ്യ ഇത്രയ്ക്ക് നന്നായി ഡാന്‍സ് ചെയ്യുമായിരുന്നോ എന്നാണ് ആരാധകരുടെ ആദ്യത്തെ പ്രതികരണം.
റൈഫിള്‍ ക്ലബ്ബിലെ ഒരു രസകരമായ ഡാന്‍സ് രംഗം യഥാര്‍ത്ഥ സീനിലെ കൊറിയോഗ്രാഫിയില്‍ നിന്ന് ചെറിയ ചില മാറ്റങ്ങളോടെ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, കൂടെ എന്റെ മെയിന്‍ ബോയ്‌സ് ആയ ശ്രേയസ് മോഹനും അരവിന്ദ് ക്രിഷും.
ഇത് ഷൂട്ട് ചെയ്ത തന്ന ആദി ആര്‍കെയ്ക്കും, എഡിറ്റ് ചെയ്തു തന്ന അനസ് അന്‍സാറിനും പ്രത്യേകം നന്ദി’ എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഭാഗ്യ സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ശ്രേയസ് മോഹന്റെ സ്‌റ്റൈലും ലുക്കും എല്ലാം ആകര്‍ഷണീയമാണ്. സിംപിള്‍ ആണെങ്കിലും മൂവെരും തകര്‍ത്തു എന്ന അഭിപ്രായമാണ് പൊതുവെ കമന്റ് ബോക്‌സില്‍. റൈഫിള്‍ ക്ലബ്ബിലെ ഈ പാട്ട് പാടിയ ശ്വേത മോഹന്‍ അടക്കം നിരവധി ആളുകള്‍ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
