Malayalam Breaking News
8 വർഷങ്ങൾക്കു ശേഷം രാജ വരുന്പോൾ ആരൊക്കെ കൂടെ ഉണ്ടാവും ? വൈശാഖ് പുലിമുരുകനെ കടത്തിവെട്ടുമോ ??ആരാധകരുടെ പ്രതീക്ഷകൾ വാനോളം..
8 വർഷങ്ങൾക്കു ശേഷം രാജ വരുന്പോൾ ആരൊക്കെ കൂടെ ഉണ്ടാവും ? വൈശാഖ് പുലിമുരുകനെ കടത്തിവെട്ടുമോ ??ആരാധകരുടെ പ്രതീക്ഷകൾ വാനോളം..
By
8 വർഷങ്ങൾക്കു ശേഷം രാജ വരുന്പോൾ ആരൊക്കെ കൂടെ ഉണ്ടാവും ? വൈശാഖ് പുലിമുരുകനെ കടത്തിവെട്ടുമോ ??ആരാധകരുടെ പ്രതീക്ഷകൾ വാനോളം..
ആരാധകർ കാത്തിരുന്ന പൊയ്ക്കിരി രാജയുടെ രണ്ടാം ഭാഗത്തിന് മധുരരാജാ എന്ന് പേരിട്ടു. 8 വര്ഷങ്ങള്ക്കു ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്. ആദ്യ ഭാഗത്ത് മമ്മൂട്ടിയും പ്രിത്വിരാജ്ഉം തുല്യ പ്രാധാന്യത്തിലായിരുന്നു. എന്നാൽ രണ്ടാം ഭാഗമായ മധുര രാജയിൽ പ്രിത്വി ഉണ്ടാകുമോയെന്നു വ്യക്തമായിട്ടില്ല.പോക്കിരിരാജയുടെ സംവിധായകൻ വൈശാഖ് ആണ് മധുരരാജയും ഒരുക്കുന്നത്.
മമ്മൂക്കയോടൊപ്പം വീണ്ടുമൊരു സിനിമയെന്നത് തന്റെ വലിയൊരു സ്വപ്നമായിരുന്നുവെന്നാണ് സംവിധായകൻ വൈശാഖ് ഫെയ്സ്ബുക്കിൽ കുറിച്ചത്. 8 വർഷത്തെ കാത്തിരിപ്പാണ് ഈ സിനിമയെന്നും ഓഗസ്റ്റ് 9 ന് ഷൂട്ടിങ് തുടങ്ങുമെന്നും വൈശാഖ് അറിയിച്ചിട്ടുണ്ട്.
പോക്കിരിരാജയുടെ തുടർച്ചയല്ല രണ്ടാം ഭാഗമെന്നും രാജ എന്ന കഥാപാത്രത്തിന്റെ തുടർച്ചയാണെന്നുമാണ് സംവിധായകൻ വൈശാഖ് നേരത്തെ അറിയിച്ചത്. പുലിമുരുകന് ശേഷം വൈശാഖ്-ഉദയ കൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ സഖ്യം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും മധുരരാജയ്ക്കുണ്ട്.
പോക്കിരിരാജ, രാജാധിരാജ, പുലിമുരുകന്‍, രാമലീല, ഒടിയന്‍ എന്നീ സിനിമകളുടെ ക്യാമറാമാൻ ഷാജി കുമാര്‍ ആണ് മധുരരാജയ്ക്കും ക്യാമറ ചലിപ്പിക്കുന്നത്. ഗോപി സുന്ദറാണ് ഗാനങ്ങൾ ഒരുക്കുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് ചിത്രം നിർമ്മിക്കുന്നത്.
mammootty new movie madhura raja