Malayalam
മമ്മുട്ടിക്കൊപ്പം നയൻതാരയും വിജയ് സേതുപതിയും!
മമ്മുട്ടിക്കൊപ്പം നയൻതാരയും വിജയ് സേതുപതിയും!
By
മലയാളത്തിലെ മെഗാസ്റ്റാർ മമ്മുട്ടിയും തമിഴകത്തിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഒരുമിച്ചുള്ള സിനിമകൾ എത്തിയിട്ടുണ്ടായിരുന്നു. വൻ പ്രേക്ഷക പിന്തുണയായിരുന്നു ആയ ചിത്രങ്ങൾക്ക് . ഇപ്പോഴിതാ അതിനൊപ്പം മറ്റൊരു സന്തോഷ വാർത്തയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുള്ളത്.ഈ സൂപ്പർ താരങ്ങൾക്കൊപ്പം തമിഴിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി എത്തുന്നു എന്നാണ്.
കൈനിറയെ സിനിമകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി തിരക്കോട് തിരക്കിലാണ്. അതിനൊപ്പം തമിഴ്, തെലുങ്ക് ഇന്ഡസ്ട്രികളില് കൂടി അഭിനയിച്ചും മമ്മൂട്ടി എത്തിയിരുന്നു. ഏറ്റെടുത്ത സിനിമകളുടെ തിരക്ക് കഴിഞ്ഞിട്ടില്ലെങ്കിലും മമ്മൂട്ടിയുടേതായി പുതിയ ഓരോ സിനിമകളും പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം തമിഴിലും ഒരു സിനിമ ഒരുങ്ങുന്നുണ്ടെന്നുള്ളതാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. അടുത്തിടെയാണ് പേരന്‍പിന് പിന്നാലെ മമ്മൂട്ടി വീണ്ടും തമിഴില്‍ അഭിനയിക്കാന്‍ പോവുന്നു എന്ന വാര്‍ത്ത വന്നത്. രസകരമായ കാര്യം മമ്മൂട്ടിയ്ക്കൊപ്പം വിജയ് സേതുപതിയും നയന്‍താരയും ഉണ്ടെന്നുള്ളതായിരുന്നു. സിനിമയെ കുറിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നുമില്ലെങ്കിലും സിനിമയുടേതായി സൂചിപ്പിച്ച് കൊണ്ടുള്ള ഫാന്‍ മേഡ് പോസ്റ്റര്‍ തരംഗമായിരിക്കുകയാണ്.
ഒരേ സമയം മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന വമ്പന്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഷാജി കൈലാസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന നവാഗതനായ വിപിന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്ന് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയായിരുന്നു സൂചനകളെല്ലാം മുന്‍നിര്‍ത്തി ആരാധകര്‍ തന്നെ ഒരു പോസ്റ്റര്‍ ഉണ്ടാക്കിയത്. പോസ്റ്ററില്‍ മമ്മൂട്ടിയ്ക്കൊപ്പം വിജയ് സേതുപതിയും നയന്താരയുമുണ്ട്.
പോസ്റ്ററില്‍ സിനിമയ്ക്ക് ഇനിയന് എന്ന പേരും നല്‍കിയിരിക്കുകയാണ്. അതേ സമയം സിനിമയെ കുറിച്ച് അണിയറ പ്രവര്‍ത്തകരോ മമ്മൂട്ടിയോ ഒന്നും സുചിപ്പിച്ചിട്ടില്ല. പോസ്റ്ററില്‍ മമ്മൂട്ടിയെ ക്ലാസ് ലുക്കില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മമ്മൂട്ടിയെ അത്തരമൊരു ഗെറ്റപ്പില്‍ കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്നും മനസിലാവുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈകാതെ സിനിമ അനൗണ്‍സ് ചെയ്യുമെന്നാണ്. എന്തായാലും തമിഴ് ബോക്സോഫീസിനെ ഇളക്കി മറിക്കുന്നൊരു ചിത്രമായിരിക്കുമിതെന്നും സൂചനയുണ്ട്.
ദേശീയ പുരസ്കാര ജേതാവായ റാം സംവിധാനം ചെയ്ത പേരന്പിടെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും തമിഴിലേക്ക് എത്തിയത് ഈ വര്‍ഷമായിരുന്നു. നീണ്ട പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നായകനായി തമിഴില്‍ അഭിനയിക്കാന്‍ എത്തുന്നത്. ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മീയബന്ധം വ്യക്തമാക്കി ഒരുക്കിയ പേരന്പ് വളരെയധികം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. വീണ്ടും തമിഴ്നാട്ടില്‍ വലിയൊരു തരംഗം സൃഷ്ടിക്കാന്‍ പേരന്‍പിലൂടെ മമ്മൂട്ടിയ്ക്ക് സാധിച്ചിരുന്നു.
അതിനാല്‍ തന്നെ മെഗാസ്റ്റാറിന്റെ മറ്റൊരു സിനിമയ്ക്ക് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്. അതേ സമയം വിജയ് സേതുപതിയും നയന്‍താരയും മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയിരുന്നു. ജയറാം നായകനായി അഭിനയിച്ച മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയത്. പ്രതീക്ഷിച്ച പോലൊരു വിജയം ഈ സിനിമയ്ക്ക് ലഭിച്ചിരുന്നില്ല. തെലുങ്കില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് വിജയ് സേതുപതിയിപ്പോള്‍. ചിത്രത്തിലെ വില്ലനാണെന്ന് സൂചന.
വിജയ് സേതുപതി മാത്രമല്ല സെയ് റാ നരസിംഹ റെഡ്ഡിയില്‍ നായികയായിട്ടെത്തുന്നത് നയന്‍താരയാണ്. ഏറെ കാലത്തിന് ശേഷം നയന്‍സ് മലയാളത്തിലും അഭിനയിക്കുകയാണ്. നിവിന്‍ പോളിയുടെ നായികയായി ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് നയന്‍താര വീണ്ടും കേരളത്തിലെത്തുന്നത്. ഇക്കൊല്ലത്തെ ഓണത്തിന് മുന്നോടിയായി ചിത്രം റിലീസ് ചെയ്യും. ധ്യാന്‍ ശ്രീനിവാസനാണ് തിരക്കഥ ഒരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ് നിര്‍മ്മിക്കുന്ന സിനിമ കുടുംബ പ്രേക്ഷകര ലക്ഷ്യം വെച്ചാണെത്തുന്നത്.
mammootty, nayanthara and vijay sethupathi to team up
