Malayalam
ജോണ്‍ ഏബ്രഹാമും പാവാട സിനിമയും തമ്മിലുള്ള ബന്ധം എന്താണ്!
ജോണ്‍ ഏബ്രഹാമും പാവാട സിനിമയും തമ്മിലുള്ള ബന്ധം എന്താണ്!
By
മലയാളത്തിലെ ഏറെ സ്രെതീയമായ ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായ പാവാട എന്ന ചിത്രം .എന്താണ് വിഖ്യാത ചലച്ചിത്ര പ്രതിഭ ജോണ്‍ ഏബ്രഹാമും പൃഥ്വിരാജ് ചിത്രം പാവാടയും തമ്മിലുള്ള ബന്ധം. ആകാംക്ഷയുണര്‍ത്തുന്ന ഈ ചോദ്യത്തില്‍ നിന്ന് തുടങ്ങുന്ന ഒരു സിനിമാപ്രേമിയുടെ കുറിപ്പ് വൈറലാകുകയാണ്. സിനിമാസ്‌നേഹികളുടെ കൂട്ടായ്മയായ മൂവിസ്ട്രീറ്റില്‍ അതുല്‍ റാം എന്നയാളാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
പൂര്‍ണരൂപം
ജോണ്‍ എബ്രഹാമും, പാവാട സിനിമയും തമ്മില്‍ എന്ത് ബന്ധം??
രംഗബോധമില്ലാത്ത കോമാളിയാണ് മരണമെന്ന് എം ടി പണ്ട് ‘മഞ്ഞി’ല്‍ പറഞ്ഞിട്ടുണ്ട്. പാവാട സിനിമയിലെ ജീവിതവും, മരണവും ജോണിന്റെ ജീവിതവും മരണവുമായി എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നു.
പാവാടയില്‍ ജോണിന്റെ ഫോട്ടോ കാണിച്ചതിന് ശേഷം ആണ് കഥ വേറെ തലത്തിലേക്ക് നീങ്ങുന്നത്. ഇതാരുടെ ഫോട്ടോ ആണെന്ന് പ്രിത്വി ചോദിക്കുമ്ബോള്‍, ഇത് പാവാട ബാബുവിന്റെ കൂട്ടുകാരന്‍ ആണെന്നും മറ്റും പറയന്നുണ്ട്. ഇതേ ബാബുവിന്റെ കൂട്ടുകാരന്‍ ആയ ഡയറക്ടര്‍ ചന്ദ്രമോഹനും ജോണും ആയി പ്രത്യക്ഷത്തിലും, അകത്തും ആയി നല്ല സാമ്യം ഉണ്ട്. ജീവിതത്തിലും, മരണത്തിലും എന്നല്ല, ഡയലോഗില്‍ പോലും സാമ്യം ഉണ്ട്. അത് മാത്രമല്ല, ഒരു ജോണ്‍ എബ്രഹാം ബാധ തന്നെയുണ്ട് ചിത്രത്തില്‍ ഉടനീളം. അതിനെ കുറിച്ച് പറയുന്നതിന് മുമ്ബ് ജോണ്‍ എബ്രഹാമിനെ കുറിച്ച് പറയേണ്ടതുണ്ട്.
(അറിയാത്തവര്‍ക്ക് വേണ്ടി)
‘ഒഡേസ കളക്ടീവ്’ എന്ന പീപ്പിള്‍സ് സിനിമാ പ്രസ്ഥാനത്തെ കുറിച്ച് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ജോണ്‍ തുടക്കമിട്ട ഈ പ്രസ്ഥാനം സിനിമയെന്ന മാധ്യമത്തെ സ്വതന്ത്രമാക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു കൂട്ടം സിനിമാസ്‌നേഹികളുടെ കൂട്ടായ്മ ആയിരുന്നു. പ്രതിഭയുണ്ടെങ്കില്‍ സാധാരണക്കാരനും കൂട്ടായ്മയിലൂടെ സിനിമാ നിര്‍മ്മാണം സാദ്ധ്യമാണെന്ന് ജോണ്‍ തെളിയിച്ചു. കച്ചവടത്തിന്റെയും, ഗ്ലാമറിന്റെയും തലത്തില്‍ നിന്നും ജനമധ്യത്തിലേക്കും തെരുവിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്കും സിനിമയെ ജോണ്‍ കൈ പിടിച്ചിറക്കി.
ആകെ നാല് സിനിമകളെ ജോണിന്റെ പേരില്‍ പുറത്തിറങ്ങിയിട്ടുള്ളൂ; വിദ്യാര്‍ത്ഥികളേ ഇതിലേ (1971), അഗ്രഹാരത്തില്‍ കഴുതെ (Tamil – 1977), ചെറിയാച്ഛന്റെ ക്രൂരകൃത്യങ്ങള്‍ (1979), അമ്മ അറിയാന്‍ (1986). ഇവ നാലും സംസ്ഥാനതലത്തിലും, ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടവയാണ്. ഒടുവിലായി പുറത്തിറങ്ങിയ ‘അമ്മ അറിയാന്‍’ തന്നെയാണ് ജോണിന്റെ മാസ്റ്റര്‍ പീസ് ചിത്രം.
മുന്‍പില്‍ നടന്നു മറഞ്ഞവരുടെ കാല്‍പ്പാടുകള്‍ പിന്തുടരാന്‍ ജോണ്‍ ആഗ്രഹിച്ചില്ല. പുതിയ ആശയങ്ങള്‍, പുതിയ ആവിഷ്‌കാര ശൈലികള്‍, സിനിമയുടെ ശക്തി സമൂഹത്തില്‍ മാറ്റങ്ങള്‍ക്കിടയാക്കണമെന്ന തീവ്രമായ ആഗ്രഹം, പേരിനും പ്രശസ്തിയ്ക്കും സിനിമ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് അപവാദമായിരുന്നു ജോണ്‍. ‘മലയാള സിനിമയിലെ ഒറ്റയാന്‍’ : മാധ്യമങ്ങള്‍ അങ്ങനെയാണ് ജോണിനെ വിളിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുമ്ബ് നമ്മോട് വിട്ട് പിരിഞ്ഞ ഋത്വിക് ഘട്ടക് എന്ന സിനിമാ സംവിധായകന്‍ ഇന്ത്യന്‍ സിനിമയുടെ ഭാവി ഈ കൈകളിലാണെന്ന് ജോണിനെ പറ്റി പറഞ്ഞിട്ടുണ്ട്.
സാധാരണക്കാരുടെ പ്രമേയവും മറ്റും ആസ്പദമാക്കി സിനിമയെടുക്കുന്ന ജോണിന്റെ മനോഭാവം പോലെ തന്നെ ആയിരുന്നു ചന്ദ്രമോഹന്റെ തീവണ്ടിപ്പാതയും. ബാറില്‍ വെച്ച് തന്റെ തീവണ്ടിപ്പാതയെ കുറിച്ച് ചന്ദ്രമോഹന്‍ വിവരിക്കുന്നുണ്ട്.
‘വാ പിളര്‍ന്ന് നില്‍ക്കുന്ന ജീവിത വൃന്ദങ്ങള്‍ ഇരുട്ടിലേക്കിറങ്ങണം. ഒടുവില്‍ അവള്‍ ആ റെയില്‍വേ തുരങ്കത്തിലേക്ക് നടന്നു കയറും. ഇരമ്ബിയെത്തുന്ന തീവണ്ടിയുടെ മുഴക്കത്തില്‍ ഫ്രീസ് ചെയ്യുന്ന വിഷ്യല്‍. ആ വിഷ്യലിന്റെ മുകളില്‍ തെളിയുന്ന വാക്ക്. ഒരു തീവണ്ടി കൂപ്പയില്‍ കയറിപ്പറ്റുന്ന യാത്രക്കാര്‍ പോലും ആ യാത്രയുടെ കാലയളവില്‍ ഒരു സ്ഥാപിത താത്പര്യമായി മാറുന്നു. ആ താത്പര്യ ദുഃഖത്തെ ഭേദിക്കുന്നവരെ അവര്‍ വെറുക്കുന്നു. ഒരു തീവണ്ടി യാത്രയേക്കാള്‍ ഭോഗാസക്തമാണ് ഭരണവല്‍ക്കത്തിന്റെ വാഴ്ചകള്‍. അനുസ്യൂതമാണ്, അധികാരത്തിന്റെ അനുഭൂതികള്‍.’
ഇതു പോലുള്ള പ്രചണ്ഡമായ വാക്കുകള്‍ ബിപിന്‍ ചന്ദ്രന്‍ സാധാരണക്കാരന്റെ ട്രെയിന്‍ യാത്രയെ, ഭരണവല്‍ക്കത്തിന്റെ വാഴ്ചയുമായി കുറച്ച് മേമ്ബൊടി ചേര്‍ത്ത് ഉപമിച്ചു എന്ന് മാത്രം.
അവിടുന്ന് ഷൂട്ടിംഗ് തുടങ്ങി സായ്കുമാറിന്റെ ക്യാരക്ടറിനോട് ചൂടാകുന്ന സീനില്‍, ‘എന്റെ സിനിമയില്‍ ഏതൊക്കെ സീന്‍ വേണമെന്ന് ഞാന്‍ പറയും, ഐ ആം ദ ഹിറ്റ്‌ലര്‍ ഓഫ് മൈ സിനിമ’ എന്ന് ചന്ദ്രമോഹന്‍ പറയുന്നുണ്ട്. അതും ജോണ്‍ എബ്രഹാമിന്റെ വാക്കുകള്‍ ആണ്. ജീവിതവും, ഡയലോഗും വരെയുള്ള ഭാഗങ്ങളില്‍ ജോണിന്റെ ഒരു ബാധ ഇവിടെയെല്ലാം കാണാം.
ഇനി മരണത്തിന്റെ ഭാഗമെടുത്താല്‍, തീവണ്ടിപ്പാതയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാതെയാണ് ചന്ദ്രമോഹന്‍ മടങ്ങിയത്; കാരണം അമിതമായ മദ്യപാനം തന്നെ. തന്റെ പുതിയ സിനിമയിലെ ഒരു കഥാപാത്രത്തിന്റെ അംഗവിക്ഷേപം നടത്തി, സുഹൃത്തുക്കളോട് ഒരു മദ്യസല്‍ക്കാരത്തില്‍ സംസാരിക്കവെ കെട്ടിടത്തില്‍ നിന്ന് വീണ് മരണമടഞ്ഞതാണ് ജോണും. ഇ.എം.എസിനെ കുറിച്ചുള്ള ഡോക്യുമെന്ററി, കയ്യൂര്‍ സമരം പ്രമേയമാക്കുന്ന സിനിമ തുടങ്ങിയ സ്വപ്നങ്ങള്‍ ജോണിനോടൊപ്പം അസ്തമിച്ചു. ഒന്നും സ്വന്തമായിട്ടില്ലാത്തവന് എല്ലാം സ്വന്തം എന്ന മട്ടിലായിരുന്നു ജോണിന്റെ ജീവിതം. സിനിമാക്കാരന്റെ പത്രാസും പകിട്ടുമാഗ്രഹിക്കാത്ത ജോണ്‍ നിഴലും, വെളിച്ചവും തനിക്കു തോന്നും പടി ചാലിച്ച് ചിത്രമെഴുതി.
മറ്റൊരു സീനില്‍ ജോണിന്റെ ചിത്രം ചൂണ്ടി ഇത് ക്രിസ്തു അല്ലേന്ന് പൃഥിരാജ് ചോദിക്കുന്നുണ്ട്. ജോണിന്റെ ജീവിതവും അതിനോട് സാമ്യമാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയാന്‍ കഴിയില്ല. നിലവിലുള്ള ന്യായ പ്രമാണങ്ങള്‍ക്കു മുന്‍വിധിയോടെയുള്ള നീതി വിചാരണങ്ങള്‍ക്കുമെതിരെയുള്ള നിരന്തര പോരാട്ടമായിരുന്നു ജോണിന്റെ ജീവിതം; ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ ചിത്രകാരന്റെ ഭാവനയിലെ ക്രിസ്തുരൂപം പോലെ.
ഇത് പോലെ ജീവിതവും, മരണവുമെല്ലാം ജോണിന്റെ ജീവിതത്തില്‍ നിന്ന് തിരക്കഥാകൃത്ത് ഇന്‍സ്‌പെയര്‍ ചെയ്തിട്ടുണ്ട്. അത്‌കൊണ്ട് തന്നെ എം.ടി പറഞ്ഞ പോലെ രംഗബോധമില്ലാത്ത കോമാളി തന്നെയാണ് ജോണിന്റെയും ചന്ദ്രമോഹന്റെയും കാര്യത്തില്‍ മരണം.
about john abraham