Malayalam Articles
14 തവണ മേക്കപ്പിട്ടു നോക്കിയിട്ടും സംവിധായകന് ഇഷ്ടപ്പെട്ടില്ല !! രോഷം പൂണ്ട മമ്മൂട്ടി ചെയ്‌തത്…
14 തവണ മേക്കപ്പിട്ടു നോക്കിയിട്ടും സംവിധായകന് ഇഷ്ടപ്പെട്ടില്ല !! രോഷം പൂണ്ട മമ്മൂട്ടി ചെയ്‌തത്…
14 തവണ മേക്കപ്പിട്ടു നോക്കിയിട്ടും സംവിധായകന് ഇഷ്ടപ്പെട്ടില്ല !! രോഷം പൂണ്ട മമ്മൂട്ടി ചെയ്‌തത്…
മമ്മൂട്ടിയുടെ കരിയറിൽ എന്നും ജ്വലിച്ചു നില്‍ക്കുന്ന കഥാപാത്രമാണ് ‘മൃഗയ’ എന്ന ചിത്രത്തിലെ വിരൂപനായ വാറുണ്ണി. പുലി ഇറങ്ങിയ നാട്ടിലേക്ക് പുലിയെ പിടിക്കാന്‍ വരുന്ന വാറുണ്ണി പുലിയെക്കാള്‍ വല്ല്യ ശല്യമാവുന്നതായിരുന്നു മൃഗയുടെ കഥാതന്തു. രചയിതാവ് ലോഹിതദാസ് ആദ്യം തന്നെ മമ്മൂട്ടിയോട് പറഞ്ഞത് വാറുണ്ണിക്ക് വേണ്ടി രൂപവും, ശബ്ദവും മാറ്റേണ്ടിവരുമെന്നായിരുന്നു. എന്നാൽ, സംവിധായകന്‍ ഐ.വി. ശശിയ്ക്കും രചയിതാവ് ലോഹിതദാസിനും വേട്ടക്കാരന്‍ വാറുണ്ണിയെ ഏതു രൂപത്തില്‍ അണിയിച്ചൊരുക്കണം എന്ന് ഒരു നിശ്ചയമില്ലായിരുന്നു.
ഷൂട്ടിംഗ് തുടങ്ങിയിട്ടും വാറുണ്ണിയുടെ രൂപവും വേഷവും കണ്ടെത്താന്‍ സംവിധായകനും രചയിതാവിനും കഴിഞ്ഞില്ല. മമ്മൂട്ടി ഓരോ രൂപത്തില്‍ മേക്കപ്പിടും സംവിധായകനും രചയിതാവിനും തൃപ്‌തിയാകാതെ വരുമ്പോള്‍ അഴിച്ചുമാറ്റും. അങ്ങിനെ നാല് ദിവസം കൊണ്ട് 14 തവണയായിരുന്നു മമ്മൂട്ടി വാറുണ്ണിക്ക് വിവിധ രൂപത്തില്അണിഞ്ഞൊരുങ്ങിയത്.ഒടുവില്‍, സഹികെട്ട് മമ്മൂട്ടി രചയിതാവിനോട് പറഞ്ഞു ”ഷൂട്ടിംഗ് കാണാന്‍ നില്‍ക്കുന്ന ആര്‍ക്കെങ്കിലും തന്‍റെ വാറുണ്ണിയുടെ രൂപ സാദൃശ്യം ഉണ്ടോ എന്ന് നോക്കൂ”.
ലോഹിതദാസ് ആള്‍ക്കൂട്ടത്തിലേക്ക് നോക്കിയപ്പോള്‍ ഒരു വികൃത രൂപം കണ്ടു. മുന്‍നിരയിലെ പല്ലുകള്‍ പൊന്തി നില്‍ക്കുന്ന, ചിരിക്കുമ്പോള്‍ ചുവന്ന മോണ കാണുന്ന, കണ്ണിനു താഴെ കവിളെല്ലുകള്‍ ഉന്തി നില്‍ക്കുന്ന, കണ്ണുകള്‍ ലഹരി ബാധിച്ച് ചുവന്നു മങ്ങിയിരിക്കുന്ന, ആനക്കറുമ്പനായ ഒരാൾ. ഉടന്‍ തന്നെ ലോഹി മമ്മൂട്ടിയെ വിളിച്ചു കക്ഷിയെ കാണിച്ചു കൊടുത്തു. ആളെ കണ്ടതും മമ്മൂട്ടി ലോഹിയെ തറപ്പിച്ചോന്നു നോക്കി. പക്ഷെ, മമ്മൂട്ടിയ്ക്ക് പിറകെയെത്തിയ ഐ.വി ശശി ഇതാണ് നമ്മുടെ വാറുണ്ണി എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടിയ്ക്ക് മറുപടിയില്ലായിരുന്നു. പിന്നീട്, ലോഹിതദാസിന്‍റെ ഭാവനയില്‍ അയാളുടെ രൂപത്തിന് കാലിനു ചെറിയ സ്വാധീനക്കുറവും, നോട്ടത്തില്‍ ഒരു ചെറിയ കള്ളലക്ഷണവും, ചേര്‍ത്തു കൊണ്ടായിരുന്നു വാറുണ്ണിയെന്ന മമ്മൂട്ടിയുടെ അനശ്വരകഥാപാത്രത്തെ രൂപപ്പെടുത്തിയെടുത്തത്.
Mammootty Mrigaya movie makeup
