Malayalam
സമൂഹമാധ്യമങ്ങളെ നിശ്ചലമാക്കി മാസ്സ് ഡയലോഗുമായി മമ്മൂട്ടിയുടെ ജോൺ എബ്രഹാം പാലക്കൽ !
സമൂഹമാധ്യമങ്ങളെ നിശ്ചലമാക്കി മാസ്സ് ഡയലോഗുമായി മമ്മൂട്ടിയുടെ ജോൺ എബ്രഹാം പാലക്കൽ !
By
മമ്മൂട്ടി ഒരു ആവേശം തന്നെയാണ് മലയാളികൾക്ക്. വമ്പൻ ആരാധക പിന്തുണയാണ് താരത്തിന് ഇപ്പോള് ലഭിക്കുന്നത്. ഇപ്പോൾ മമ്മൂട്ടിയടക്കം മുൻനിര താരങ്ങൾ അതിഥി വേഷത്തിൽ എത്തുന്ന ചിത്രമാണ് പതിനെട്ടാംപടി . ഇതുവരെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് യാതൊരു വിവരവുമില്ല.
ജൂണ്‍ 27 വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കി കൊണ്ടാണ് പതിനെട്ടാം പടി യാത്ര തുടങ്ങിയിരിക്കുന്നത്. റിലീസിന് കൃത്യം ഒരാഴ്ച ബാക്കി നില്‍ക്കവേയാണ് ട്രെയിലറുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് എന്‍ട്രിയും മരണമാസ് ഡയലോഗുകളും കൊണ്ട് സമ്പുഷ്ടമാണ് പതിനെട്ടാം പടി. അതിവേഗം വൈറലായ ട്രെയിലറിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ ഇങ്ങനെയാണ്.
ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട പതിനെട്ടാം പടിയുടെ ടീസര്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. പാവപ്പെട്ടവരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലെയും പണക്കാരുടെ മക്കള്‍ പഠിക്കുന്ന പ്രൈവറ്റ് സ്‌കൂളിലെയും കുട്ടികള്‍ തമ്മിലുള്ള ശത്രുതയുടെ കഥയുമായിട്ടാണ് സിനിമ വരുന്നതെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്നത്.
പൃഥ്വിരാജും മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമെല്ലാം ട്രെയിലറില്‍ നിറഞ്ഞ് നിന്നു. ‘അതൊരു വലിയ കഥയാണ് മോനെ, പറഞ്ഞ് തുടങ്ങിയാല്‍ പത്ത് മുപ്പത് കൊല്ലത്തെ കണക്ക് പറയേണ്ടി വരും’ എന്ന മമ്മൂട്ടിയുടെ മാസ് ഡയലോഗും ട്രെയിലറിലുണ്ട്. പതിനെട്ടാം പടി പ്രതീക്ഷിച്ചതിലും നൂറ് മടങ്ങ് മുകളിലാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
പതിനെട്ടാംപടി ശബരിമലയിലല്ലേ , ബീമാപള്ളിയിലാണോ എന്ന ചോദ്യത്തിന് ശങ്കർ രാമകൃഷ്ണന്റെ മാസ്സ് മറുപടി !!
തിരക്കഥാകൃത്ത് എന്ന നിലയിലും നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ജൂണ്‍ 28 റിലീസാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നത്. മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ 60ല്‍ അധികം പുതുമുഖങ്ങളുണ്ട്. നായക സമാനമായ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിഥി വേഷത്തില്‍ പ്രിഥ്വിരാജും ഉണ്ണി മുകുന്ദനും എത്തുന്നുണ്ട്. പതിനെട്ടാം പടിയിലെ ആദ്യഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുയാണ്.
ബീമപള്ളി എന്ന ടൈറ്റിലില്‍ എത്തുന്ന ഗാനം സംഗീതം ചെയ്തത് എ ആര്‍ റഹ്മാന്റെ ബന്ധു കൂടിയായ എ എച്ച് കാഷിഫാണ്. ഷഹബാസ് അമന്‍ പാടിയ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്.ഗാനം പുറത്തു വന്നപ്പോൾ പല വിധത്തിലുള്ള കമന്റുകളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പേരും ഗാനവും ആണ് പലരും എടുത്തു പറയുന്നത്. പതിനെട്ടാം പടി ശബരിമലയിൽ അല്ലെ, ബീമാപള്ളിയിൽ ആണോ എന്ന് ചോദിച്ച ആരാധകനു മറുപടിയും നൽകിയിട്ടുണ്ട് ശങ്കർ രാമകൃഷ്ണൻ. അത് കേറുന്നവന്റെ മനസിലാണ് അയ്യപ്പാ എന്നാണ് ശങ്കർ മറുപടി കൊടുത്തത്., എന്തായാലും ശങ്കർ രാമകൃഷ്ണന്റെ മറുപടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു .
ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. ബാഹുബലി 2, ഏഴാം അറിവ് പോലുള്ള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുള്ള താരമാണ് കെച്ച. മുമ്ബ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച ഒരു കാംപില്‍ പങ്കെടുക്കവേ ശങ്കര്‍ രാമകൃഷ്ണന്‍ പതിനെട്ടാം പടിയുടെ പ്രമേയം സംബന്ധിച്ച ചെറിയ സൂചന നല്‍കിയിരുന്നു. അതിജീവനത്തിന്റെ കഥയാണെന്നാണ് സംവിധായകന്‍ അന്ന് പറഞ്ഞത്. ഏറെ സാമൂഹ്യ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
mammootty mass dialogue in pathinettampadi
