Connect with us

ശുഭരാത്രിക്ക് പിന്നിലെ യഥാർത്ഥ സംഭവം ! ആ പ്രണയകഥ ഇങ്ങനെയാണ് ..

Malayalam

ശുഭരാത്രിക്ക് പിന്നിലെ യഥാർത്ഥ സംഭവം ! ആ പ്രണയകഥ ഇങ്ങനെയാണ് ..

ശുഭരാത്രിക്ക് പിന്നിലെ യഥാർത്ഥ സംഭവം ! ആ പ്രണയകഥ ഇങ്ങനെയാണ് ..

റിലീസിന് തയ്യാറെടുക്കുന്ന ദിലീപ് ചിത്രമാണ് ശുഭരാത്രി. മുഹമ്മദ് -കൃഷ്ണൻ എന്നിങ്ങനെ സിദ്ദിഖ് -ദിലീപ് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം. ഇവർ ഒരു സാങ്കല്പിക കഥാപാത്രമല്ല എന്ന് സംവിധായകൻ വ്യാസൻ കെ പി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

ഒരു പ്രണയകഥയെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളാണ് ഇതിവൃത്തം.ചിത്രത്തിലെ കൃഷ്ണന്‍ സാധാരണക്കാരനായ ചെറുപ്പക്കാരനാണ്.കൃഷ്ണന് ഒരു പ്രണയമുണ്ട്. പണം പലിശക്ക് കൊടുക്കുന്ന വലിയ ബിസിനസുകാരന്റെ മകള്‍ ശ്രീജയാണ് കാമുകി. മകളുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ ആകെ പ്രശ്നമായി. കാര്യം കൈ വിട്ടു പോകുമെന്നറിഞ്ഞപ്പാേള്‍ വിവരം കൃഷ്ണനെ അറിയിക്കുന്നു.

തുടര്‍ന്നാണ് കൃഷ്ണന്‍ ശ്രീജയുടെ വീട്ടില്‍ വരുകയും ആ പ്രതേക്യ സാഹചര്യത്തില്‍ ശ്രീജ കൃഷണന്റെ കൂടെ ഇറങ്ങി പോകുകയും ചെയ്യുന്നു. അമ്ബലത്തില്‍ വെച്ച്‌ വിവാഹിതരായ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ശുഭരാത്രി’യില്‍ ദൃശ്യവത്കരിക്കുന്നത്. ശ്രീജയായി അനു സിത്താരയും മാതാപിതാക്കളായി ജയന്‍ ചേര്‍ത്തലയും രേഖ സതീഷും അഭിനയിക്കുന്നു.

ഇതൊരു യഥാർത്ഥ സംഭവമാണ്. ഈ സംഭവത്തെ തുടർന്നുള്ള കാര്യങ്ങളാണ് ശുഭരാത്രിയിൽ പറയുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Real story behind shubharathri movie

More in Malayalam

Trending

Recent

To Top