Connect with us

അമിതാഭ് ബച്ചന് പിന്നാലെ ആ നേട്ടം സ്വന്തമാക്കി ബേസിൽ ജോസഫ് !

Movies

അമിതാഭ് ബച്ചന് പിന്നാലെ ആ നേട്ടം സ്വന്തമാക്കി ബേസിൽ ജോസഫ് !

അമിതാഭ് ബച്ചന് പിന്നാലെ ആ നേട്ടം സ്വന്തമാക്കി ബേസിൽ ജോസഫ് !

സംവിധായകനായും നടനായും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണവും ​ഗോദയും മിന്നൽ മുരളിയും ബേസിൽ മലയാളികൾക്ക് സമ്മാനിച്ച മികച്ച ചിത്രങ്ങളായിരുന്നു. നടനായും താരം തിളങ്ങുകയാണ്.
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്സൺ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബേസിൽ.

അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ വിശാല ലോകത്ത് അഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളില്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ യുവ കലാകാരനുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരം ആണ് ഈ പുരസ്കാരം. ഡിസംബർ 27നു NATCON ഉദ്ഘാടന വേദിയിൽ മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടന് അവാർഡ് സമ്മാനിക്കും.

അതേസമയം, ‘ജയ ജയ ജയ ജയ ഹേ’ ആണ് ബേസിൽ ജോസഫിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ദർശന രാജേന്ദ്രൻ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിപിൻ ദാസ് ആണ്. ഒരു കുഞ്ഞു ചിത്രം എന്ന നിലയ്‍ക്ക് എത്തിയ ‘ജയ ജയ ജയ ജയ ഹേ’ വൻ ഹിറ്റായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇതുവരെയായി 40 കോടി രൂപയാണ് ബോക്സ് ഓഫീസിൽ ചിത്രം നേടിയിരിക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More in Movies

Trending

Recent

To Top