Connect with us

ഒന്ന് വളഞ്ഞുകൊടുക്കാതെ ഒരിക്കലും കൂട്ടിമുട്ടുകയില്ല. – വനിതാ സംഘടനയോട് ബുദ്ധിപരമായി മമ്മൂട്ടിയുടെ ഉപദേശം !

Malayalam Breaking News

ഒന്ന് വളഞ്ഞുകൊടുക്കാതെ ഒരിക്കലും കൂട്ടിമുട്ടുകയില്ല. – വനിതാ സംഘടനയോട് ബുദ്ധിപരമായി മമ്മൂട്ടിയുടെ ഉപദേശം !

ഒന്ന് വളഞ്ഞുകൊടുക്കാതെ ഒരിക്കലും കൂട്ടിമുട്ടുകയില്ല. – വനിതാ സംഘടനയോട് ബുദ്ധിപരമായി മമ്മൂട്ടിയുടെ ഉപദേശം !

മലയാള സിനിമ ലോകത്ത് ഒരു സമയത്ത് ചർച്ചയായ പ്രതിസന്ധി ആയിരുന്നു താര സംഘടനയായ അമ്മയും വനിതാ സംഘടനയായ ഡബ്ള്യു സി സിയും തമ്മിലുള്ള അഭിപ്രായ ഭിന്നത .നടി ആക്രമിക്കപ്പെട്ട വിഷയത്തെ തുടർന്നാണ് വനിതാ സംഘടനാ രൂപപ്പെട്ടത് . ഒട്ടേറെ തവണ ചർച്ചയും പരസ്യ പ്രസ്താവനകളുമൊക്കെയായി ഇരുകൂട്ടരും എത്തുകയും നടൻ മോഹൻലാലിനെതിരെ അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ പരാമർശങ്ങൾ ഉയരുകയും ചെയ്തിരുന്നു .

വിട്ടുവീഴച്ചക്ക് തയ്യാറായിരുന്നിട്ടും ‘അമ്മ സംഘടനയുടെ നിലപാടുകളോട് വനിതാ സംഘടനാ യോജിച്ചില്ല. ഇപ്പോൾ ഡബ്ല്യൂ സി സി അംഗമായ വിധു വിൻസെന്റിന്റെ പുതിയ ചിത്രത്തിന്റെ ഒരു ചടങ്ങിൽ വനിതാ സംഘടനക്ക് ഒരു ഉപദേശം നൽകുകയാണ് മമ്മൂട്ടി. വളരെ ബുദ്ധപരമായ പേരെടുത്ത് പരാമര്ശിക്കാതെയാണ് മമ്മൂട്ടി സംസാരിച്ചത് .

നടിമാരുടെ സംഘടനയായ ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’യും(ഡബ്ല്യു.സി.സി) താരസംഘടനയായ ‘അമ്മ’യും ഒന്നിച്ച്‌ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ ഓര്‍മിപ്പിച്ച്‌ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇരു സംഘടനകളും മലയാള സിനിമയ്ക്കുവേണ്ടി ഒന്നിച്ച്‌ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നാണ് സംഘടനകളുടെ പേരെടുത്ത് പറയാതെ മമ്മൂട്ടി പരോക്ഷമായി പറഞ്ഞത്.

‘അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായ വ്യത്യാസങ്ങള്‍ സിനിമയില്‍ ഉണ്ടാകും. രണ്ടറ്റവും കൂട്ടിമുട്ടിയ്കുക എന്ന് നമ്മള്‍ കേട്ടിട്ടില്ലേ? രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വലിയ പാടാണ്. രണ്ട് അറ്റവും ഒന്ന് വളഞ്ഞുകൊടുക്കാതെ ഒരിക്കലും കൂട്ടിമുട്ടുകയില്ല. രണ്ട് അഗ്രങ്ങളും ഒന്ന് വളഞ്ഞു വരണം എന്നാലേ അത് സാധിക്കുകയുള്ളൂ.

അഭിപ്രായങ്ങളുടെ യോജിപ്പിലൂടെയാണ് എന്നും നമ്മുക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പിണങ്ങുമ്ബോഴാണ് ഏറ്റവും വിഷമം. ഇഷ്ടമുള്ള രണ്ടു പേരുടെ അഭിപ്രായങ്ങള്‍ രണ്ടു തരത്തിലാകുമ്ബോള്‍ നമ്മുക്ക് അത് വലിയ വിഷമമുണ്ടാക്കും.’ മമ്മൂട്ടി പറഞ്ഞു.

mammootty indirectly talking about w c c

More in Malayalam Breaking News

Trending

Recent

To Top