Malayalam Breaking News
ഒടിയനു മുൻപേ പരുന്ത് പറന്നു; ആർക്കുമറിയാത്ത റെക്കോർഡുമായി മമ്മൂട്ടി
ഒടിയനു മുൻപേ പരുന്ത് പറന്നു; ആർക്കുമറിയാത്ത റെക്കോർഡുമായി മമ്മൂട്ടി
മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് സൂപ്പർസ്റ്റാർ മോഹന്‍ലാലും മെഗാസ്റ്റാർ മമ്മൂട്ടിയും. കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള രണ്ട് നടന്മാരാണ് ഇരുവരും. താരങ്ങളുടെ സിനിമകള്‍ റിലീസിനെത്തുന്നത് ഒരു ആഘോഷം പോലെയാണ്. കൊട്ടുംപാട്ടു ആരവങ്ങളുമായിട്ടാണ് റിലീസ് ദിവസം സിനിമകളെ സ്വീകരിക്കുന്നത്.
ബിഗ് റിലീസിനൊരുങ്ങുന്ന സിനിമകള്‍ക്കെല്ലാം വലിയ രീതിയില്‍ ഫാന്‍സ് ഷോ സംഘടിപ്പിക്കാറുണ്ട്. ഷാന്‍സ് ഷോ യുടെ കണക്കുകള്‍ പറഞ്ഞാല്‍ ഇതുവരെ മറ്റൊരു സിനിമകള്‍ക്കും തകര്‍ക്കാന്‍ പറ്റാത്തൊരു റെക്കോര്‍ഡ് മമ്മൂട്ടിയുടെ പേരിലുണ്ട്. ഇന്നും അതൊരു റെക്കോര്‍ഡായി തന്നെ തുടരുകയാണ്.
2008 ല്‍ തിയറ്ററുകളിലേക്ക് എത്തിയ മറ്റ് സിനിമകള്‍ക്ക് ലഭിക്കാത്ത അത്രയും പ്രധാന്യത്തോടെയായിരുന്നു മമ്മൂട്ടിയുടെ പരുന്ത് എന്ന ചിത്രം റിലീസ് ചെയ്തത്. ആ വര്‍ഷത്തെ ബിഗ് റിലീസായിരുന്നു. മെഗാസ്റ്റാറിന്റെ ആരാധകരെ സന്തോഷത്തിലാക്കിയാണ് പരുന്ത് തിയറ്ററുകളിലേക്ക് എത്തിയത്. മാത്രമല്ല ഫാന്‍സ് ഷോ യുടെ കാര്യത്തില്‍ ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒരു ചരിത്രം സൃഷ്ടിച്ചതും മമ്മൂട്ടിയായിരുന്നു.
പരുന്തിന്റെ ആദ്യ ഷോ പ്രദര്‍ശനത്തിനെത്തിയത് 12.01 അര്‍ദ്ധരാത്രിയായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു സിനിമയുടെ ഫാന്‍സ് ഷോ ആ സമയത്ത് റിലീസ് ചെയ്യുന്നത്. പിന്നീട് വന്ന ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും അത്ര നേരത്ത് റിലീസ് ചെയ്തിരുന്നില്ല. അതേ സമയം മോഹന്‍ലാല്‍ നായകനായിട്ടെത്തിയ ഒടിയനാണ് രണ്ടാം സ്ഥാനത്തുള്ളത്. ഒടിയന്റെ റിലീസ് ദിവസം വെളുപ്പിന് നാല് മണിക്കായിരുന്നു ഫാന്‍സ് ഷോ സംഘടിപ്പിച്ചിരുന്നത്.
മമ്മൂട്ടിയെ നായകനാക്കി പത്മകുമാര്‍ സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് പരുന്ത്. ടിഎ റസാഖ് ആയിരുന്നു ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. ശ്രീ മുരുകാ ചിട്ടി ഫണ്ട്സ് ഫിനാല്‍ഷ്യലിന്റെ ഉടമയായ പലിശക്കാരന് പുരുഷോത്തമനായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്.
mammootty fans show record
