Connect with us

മമ്മൂട്ടിയുടെ ബസൂക്ക ഉടൻ എത്തില്ല; പുറത്ത് വരുന്ന വിവരം ഇങ്ങനെ

Malayalam

മമ്മൂട്ടിയുടെ ബസൂക്ക ഉടൻ എത്തില്ല; പുറത്ത് വരുന്ന വിവരം ഇങ്ങനെ

മമ്മൂട്ടിയുടെ ബസൂക്ക ഉടൻ എത്തില്ല; പുറത്ത് വരുന്ന വിവരം ഇങ്ങനെ

മമ്മൂട്ടിയുടേതായി പുറത്തെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററിലെത്തുമെന്നാണ് വാർത്തകൾ വന്നിരുന്നതെങ്കിലും ഇപ്പോൾ ഉടൻ റിലീസ് ഉണ്ടാകില്ലെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. ഡീനോ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധാനം. ബസൂക്കയുടെ സിജിഐ വർക്കുകൾ പൂർത്തിയാകാത്തത് കാരണമാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം.

വിഷു റിലീസായി ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന. എന്നാൽ‌ ഇതു സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ബിഗ് ബജറ്റിൽ പുറത്തെത്തുന്ന ചിത്രം ഗെയിം ത്രില്ലറായി ആണ് പുറത്തെത്തുന്നതെന്നാണ് വിവരം.

സരിഗമ ഇന്ത്യ ലിമിറ്റഡും യൂഡ്‌ലി ഫിലിമും തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രത്തന്റെ നിർമാണം. ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top