Connect with us

നാല് ഗെറ്റപ്പിൽ മമ്മൂട്ടി; കൂടെ പടവെട്ടാൻ അരവിന്ദ് സ്വാമിയും..

Malayalam Breaking News

നാല് ഗെറ്റപ്പിൽ മമ്മൂട്ടി; കൂടെ പടവെട്ടാൻ അരവിന്ദ് സ്വാമിയും..

നാല് ഗെറ്റപ്പിൽ മമ്മൂട്ടി; കൂടെ പടവെട്ടാൻ അരവിന്ദ് സ്വാമിയും..

മലയാള സിനിമക്ക് പുതിയ മാറ്റങ്ങൾക്ക് റെഡിയാവുകയാണ്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ ‘മാമാങ്കം’. മലയാളത്തിൽ വരാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ‘മാമാങ്കം’.

മമ്മൂട്ടിയുടെ തന്നെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല സിനിമയായി ഇത് മാറുമെന്നാണ് റിപോർട്ടുകൾ. സിനിമ പ്രഖ്യാപനം മുതൽ വാർത്തകളിലെ പ്രധാന ഇടങ്ങളിൽ സ്ഥാനം ചിത്രത്തിന് ലഭിച്ചിരുന്നു.

മമ്മൂട്ടിയുടെ അങ്കിൾ ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞു ഓടിക്കൊണ്ടിരിക്കുകയാണ്.ആദ്യഘട്ട ചിത്രീകരണം മംഗലാപുരത്ത് വെച്ചാണ് ആരംഭിച്ചത്. കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. കൂടുതല്‍ ദിവസങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാം ഘട്ടം പ്ലാന്‍ ചെയ്തിട്ടുള്ളത്. മെയ് രണ്ടാം വാരത്തോട് കൂടി ചിത്രീകരണം തുടങ്ങുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ച് ഇതുവരെയും പുറത്തു വിട്ടിട്ടില്ല ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അന്യഭാഷകളിലെ നടി നടന്മാരുടെ സാന്നിധ്യം ഉണ്ടെന്നാണ് ഒടുവിലായി കിട്ടിയ റിപ്പോർട്ടുകളിൽ പറയുന്നത്.

ബോളിവുഡ് താരമായ പ്രാചി ദേശായി ആയിരിക്കുന്ന ചിത്രത്തിലെ നായികാ വേഷത്തെ ചെയ്യുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളിൽ ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യാൻ തെന്നിന്ത്യൻ സൂപ്പർ താരം അരവിന്ദ് സ്വാമി എത്തുമെന്നാണ്.

ഒരു ഇടവേളക്ക് ശേഷം അരവിന്ദ് സ്വാമി മലയാളസിനിമ ലോകത്തേക്ക് വരുന്നുവെന്നാണ് സൂചന. എന്നാൽ ഇതിന്റെ സ്ഥികരണം ഇതുവരെയും ലഭിച്ചിട്ടില്ല. കൊച്ചിയില്‍ വെച്ചാണ് രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ദളപതി, പുതയൽ എന്നീ ഹിറ്റ് തമിഴ് ചിത്രങ്ങളിൽ അരവിന്ദ് സ്വാമി അഭിനയിച്ചിട്ടുണ്ട്. ഈ ഒരു കോംബോ മലയാളികൾ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. യുവതാരങ്ങളായ ധ്രുവും നീരജ് മാധവും ചിത്രത്തിൽ ഉണ്ട്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നംപിള്ളിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ബാഹുബലി, തുപ്പാക്കി എന്നീ ചിത്രങ്ങളിൽ സംഘടന സംവിധാനം ചെയ്ത കീച്ചയാണ് ഈ ചിത്രത്തിനും സംഘടനം ഒരുക്കുന്നത്.

More in Malayalam Breaking News

Trending

Recent

To Top