മമ്മൂട്ടിയും ചിമ്പുവും ഒന്നിക്കുന്നു; ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം ഡിസംബറില്‍ !! അന്യഭാഷയിലും കാലുറപ്പിച്ചു മമ്മൂട്ടി…
മമ്മൂട്ടിയും ചിമ്പുവും ഒന്നിക്കുന്നു; ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം ഡിസംബറില്‍ !! അന്യഭാഷയിലും കാലുറപ്പിച്ചു മമ്മൂട്ടി…
മലയാളത്തിന്‍റെ അഭിമാനതാരമാണ് മമ്മൂട്ടി. അഭിനയ മികവ് കൊണ്ടും വിവാദങ്ങൾക്ക് തലവെച്ച് കൊടുക്കാത്ത വ്യക്തിത്വം കൊണ്ടും ഏറെ പ്രശസ്‌തൻ. ഇടയ്ക്കൊക്കെ ചില തമിഴ് ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കാറുണ്ട്. ആ സിനിമകളൊക്കെയും ചരിത്ര വിജയങ്ങളായി മാറുകയും ചെയ്യും. വീണ്ടും ഒരു തമിഴ് ചിത്രത്തിന്‍റെ ഭാഗമാകാനൊരുങ്ങുകയാണ് മമ്മൂട്ടിയെന്നാണ് സൂചനകള്‍.
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ല്‍ ഒരു സുപ്രധാന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഒരു എന്‍കൌണ്ടര്‍ സ്പെഷ്യലിസ്റ്റായി മമ്മൂട്ടി എത്തുമെന്നാണ് വിവരം.
കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിലേക്ക് ദുല്‍ക്കര്‍ സല്‍മാനെയും പരിഗണിക്കുന്നതായി ഒരു വാര്‍ത്ത കഴിഞ്ഞ വാരം വന്നിരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഈ പ്രൊജക്ടില്‍ ചിമ്പുവും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കാനാണ് സാധ്യത. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് രവിവര്‍മനാണ്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ നയന്‍താരയായിരിക്കും നായിക.
Mammootty and Simbu joins
