Connect with us

‘എന്നെങ്കിലും ഒരിക്കല്‍ വിജി വെളിച്ചം കാണണം. അത് മാത്രമേ എനിക്ക് പറയാനുള്ളൂ’- വൈക്കം വിജയലക്ഷ്മിയുടെ ഭർത്താവ് അനൂപ്

Malayalam Breaking News

മലയാളത്തിന്റെ അഭിമാനമാണ് വൈക്കം വിജയലക്ഷ്മി . മലയാളത്തിലും തമിഴിലും തുടങ്ങി മിക്ക ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച വൈക്കം വിജയലക്ഷ്മി , അടുത്ത ദിവസമാണ് വിവാഹിതയായത് . കോട്ടയം സ്വദേശിയും മിമിക്രി കലാകാരനുമായ അനൂപ് ആണ് വൈക്കം വിജയലക്ഷ്മിയെ താലി ചാർത്തിയത്. വിവാഹ ശേഷം റെക്കോർഡിങ് തിരക്കുകളിലായ വിജയലക്ഷ്മിയുടെ സ്വപ്നങ്ങളെ പറ്റി പങ്കു വെക്കുകയാണ് ഭർത്താവ് അനൂപ്.

സംഗീതം ജീവിതമാക്കിയ വിജയലക്ഷ്മിക്ക് ഒരുപാട് ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് പറയുകയാണ് ഭര്‍ത്താവ് അനൂപ്. ‘വിജിക്ക് ഒരുപാട് പാട്ടുകള്‍ ഇനിയും പാടണം. തെന്നിന്ത്യയിലെ പല പ്രമുഖ സംവിധായകര്‍ക്കുമൊപ്പം ജോലി ചെയ്യണം. വിജിയുടെ ഏറ്റവും വലിയ സ്വപ്നം ഇളയരാജ സാറിന്റെ ഒരു പാട്ടെങ്കിലും പാടണം എന്നതാണ്. പിന്നെ എ. ആര്‍ റഹ്മാന്‍ സാര്‍, വിദ്യാസാഗര്‍ സാര്‍ ഇവരെയൊക്കെ വിജിക്ക് വലിയ ഇഷ്ടമാണ്. എന്നെങ്കിലും ഒരിക്കല്‍ ഈശ്വരന്‍ അത് സാധിച്ചുതരും എന്നാണ് വിശ്വസിക്കുന്നത്.”

ശിവകാര്‍ത്തികേയന്റെ സിനിമയില്‍ പാടിയെങ്കിലും അദ്ദേഹത്തെ നേരില്‍ കാണാനും സംസാരിക്കാനും പറ്റാഞ്ഞതില്‍ ദുഖമുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. തനിക്കും ശിവകാര്‍ത്തികേയനെ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്ന് അനൂപും പറഞ്ഞു.

‘പ്രേക്ഷകരോട് എനിക്ക് ഒന്നു മാത്രമേ പറയാനുള്ളൂ. വിജിക്ക് വേണ്ടി പ്രാര്‍ഥിക്കുക. ഞങ്ങള്‍ക്ക് വേണ്ടി എന്ന് ഞാന്‍ ഒരിക്കലും പറയുകയില്ല. എന്നെങ്കിലും ഒരിക്കല്‍ വിജി വെളിച്ചം കാണണം. അത് മാത്രമേ എനിക്ക് പറയാനുള്ളൂ’- അനൂപ് കൂട്ടിച്ചേര്‍ത്തു.

anoop about vaikom vijayalakshmi

More in Malayalam Breaking News

Trending

Recent

To Top