Malayalam Breaking News
അന്ന് അദ്ദേഹത്തോട് കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു . അതൊരു വഴിത്തിരിവായി – മമ്മൂട്ടി
അന്ന് അദ്ദേഹത്തോട് കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു . അതൊരു വഴിത്തിരിവായി – മമ്മൂട്ടി
By
സിനിമ ലോകത്തേക്ക് മമ്മൂട്ടി കടന്നെത്തിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു.വക്കീലാകാൻ പഠിച്ച മമ്മൂട്ടി ഒടുവിൽ എത്തിയത് സിനിമയുടെ വെള്ളി വെളിച്ചത്തിൽ ആണ്. വളരെ അവിചാരിതമായാണ് താന്‍ സിനിമയിലേക്കെത്തിയതെന്ന് മമ്മൂട്ടി പറയുന്നു . കെ എസ് സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയാണ് തന്റെ ജീവിതത്തില്‍ പുത്തനൊരു വഴിത്തിരിവുണ്ടാക്കിയതെന്നും മമ്മൂട്ടി ഒരു മാഗസിനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
അന്ന് ഞാന്‍ ഷൂട്ടിംഗ് കാണാന്‍ പോയതാണ്. കെ എസ് സേതുമാധവന് സാറിനോട് അഭിനയ മോഹം കൊണ്ട് സര്.. ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു. നിന്നോളാന്‍ പറഞ്ഞു. അതൊക്കെ അവിചാരിതമായി സംഭവിച്ച് പോയതാണ്. ഞാനന്ന് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. പത്ത് വര്‍ഷം പഠനവും കോടതിയിലെ പ്രാക്ടീസുമൊക്കെയായി കഴിഞ്ഞു. പിന്നീട് പത്ത് വര്‍ഷം കഴിഞ്ഞാണ് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്.
അഭിനയജീവിതത്തില്‍ തന്റെ മനസില്‍ ആദ്യം പതിഞ്ഞത് കുതിരപ്പുറത്ത് പോകുന്ന നായകന്റെ ഫസ്റ്റ് ഷോട്ടാണെന്നും അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു. പടയോട്ടത്തിലാണ് ഞാനാദ്യമായി കുതിരപ്പുറത്ത് കയറുന്നത്. ഞാന്‍ മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുമ്ബോള്‍ കുതിര പിന്നോട്ട് നീങ്ങും. അവസാനം ആ രംഗം ഡ്യൂപ്പിനെ വെച്ച് എടുക്കേണ്ടി വന്നു.
mammootty about his film entry
