Malayalam Breaking News
കോടി ക്ലബ്ബിൽ കേറാൻ ഒരു ആഗ്രഹവുമില്ല, 3 കോടി 35 ലക്ഷം ജനങ്ങളുടെ മനസിൽ കേറിയാൽ മതി – മമ്മൂട്ടി
കോടി ക്ലബ്ബിൽ കേറാൻ ഒരു ആഗ്രഹവുമില്ല, 3 കോടി 35 ലക്ഷം ജനങ്ങളുടെ മനസിൽ കേറിയാൽ മതി – മമ്മൂട്ടി
By
മമ്മൂട്ടിയുടെ പുതിയ ചിത്രം തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. ഇതിനിടയിൽ ഒട്ടേറെ വിമർശനങ്ങൾ ആണ് ഉയരുന്നത് . ലൂസിഫറിന് ലോകമെമ്പാടും തിയേറ്ററുകൾ ലഭിച്ചപ്പോൾ മമ്മൂട്ടി ചിത്രത്തിന് കുറവ് തിയേറ്റർ ആണ് ലഭിച്ചത്. ഇതിനെതിരെ ശക്തമായ വിമർശനവും ഉണ്ടായി.
ലൂസിഫർ 100 കോടി നേടി എന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് വിമര്‍ശനങ്ങൾ ഉയർന്നത്. മമ്മൂട്ടി മോഹൻലാൽ ആരാധകർ ഇതിന്റെ പേരിൽ കൊമ്പു കോർക്കുമ്പോൾ മമ്മൂട്ടി തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ്.
മധുരരാജ എന്ന സിനിമ കോടി ക്ലബിൽ കയറണമെന്ന ഒരാഗ്രവും തനിക്കില്ലെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. 3 കോടി 35 ലക്ഷം ജനങ്ങളുടെ മനസ്സുകളുടെ ക്ലബിലാണ് ഈ ചിത്രം കയറേണ്ടതെന്നുമായിരുന്നു മമ്മൂട്ടിയുടെ ഡയലോഗ്. കൊച്ചിയിൽവച്ച് നടത്തിയ മധുരരാജയുടെ പ്രീ–ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൗഢ ഗംഭീരമായ സദസ്സില്‍ വച്ചായിരുന്നു സിനിമയുടെ പ്രീ ലോഞ്ച് നടത്തിയത്. ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചുമൊക്കെ പരിചിതമാണെങ്കിലും ഇതാദ്യമായാണ് പ്രീ ലോഞ്ച് എന്ന ആശയവുമായി അണിയറപ്രവർത്തകർ എത്തുന്നത്.
മമ്മൂട്ടി ഉൾപ്പടെ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ അവസാനഘട്ട പണിപ്പുരയിലായതിനാൽ സംവിധായകൻ വൈശാഖ് ചടങ്ങിൽ നിന്നും വിട്ടുനിന്നിരുന്നു.
mammootty about crore club
