Malayalam Breaking News
ഇന്ത്യയിലെ ഈ മുൻനിരതാരങ്ങൾക്ക് ഇവിടെ വോട്ടില്ല !!!
ഇന്ത്യയിലെ ഈ മുൻനിരതാരങ്ങൾക്ക് ഇവിടെ വോട്ടില്ല !!!
രാജ്യം തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. ഇന്ത്യൻ സിനിമാരംഗത്തുള്ള പ്രമുഖരുടെ രഷ്ട്രീയ ചായ്‌വും ചർച്ചയാവാറുണ്ട്. എന്നാൽ വോട്ട് ചെയ്യാൻ പോലും സാധിക്കാത്ത മുൻ നിര താരങ്ങൾ ബോളിവുഡിലുണ്ട്.
അക്ഷയ് കുമാര്‍, കത്രീന കൈഫ്, ദിപിക പദുകോണ്‍, ആലിയ ഭട്ട്, സണ്ണി ലിയോണ്‍, ഇമ്രാന്‍ ഖാന്‍, ജാക്വലിന്‍ ഫൊര്‍ണാണ്ടസ് എന്നിവര്‍ ഇന്ത്യയില്‍ വോട്ടില്ലാത്ത ബോളിവുഡ് താരങ്ങളാണ്.അക്ഷയ് കുമാറിന് കനേഡിയന്‍ പാസ്‌പോര്‍ട്ടും കനേഡിയന്‍ സിറ്റിസണ്‍ഷിപ്പുമാണ് ഉള്ളത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അക്ഷയ് കുമാറിനു സാധിക്കില്ല. ദീപിക പദുകോണാണ് ഇന്ത്യയില്‍ വോട്ടവകാശമില്ലാത്ത മറ്റൊരു ബോളിവുഡ് താരം. ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പാസ്‌പോര്‍ട്ടാണ് ഉള്ളത്.
ബോളിവുഡ് നടിമാരില്‍ ശ്രദ്ധേയയായ ആലിയ ഭട്ടിനും ഇന്ത്യയില്‍ വോട്ടവകാശമില്ല. ആലിയയ്ക്ക് ബ്രിട്ടീഷ് പൗരത്വമാണുള്ളത്. നടന്‍ ഇമ്രാന്‍ ഖാനും അമേരിക്കന്‍ പാസ്പോര്‍ട്ടാണ് ഉള്ളതെന്നതിനാല്‍ ഇന്ത്യയില്‍ വോട്ടവകാശമില്ല. കാശ്മീര്‍ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായിരുന്ന മുഹമ്മദ് കൈഫിന്റെയും ബ്രിട്ടീഷ് അഭിഭാഷകയായ സുസൈനിന്റെയും മകളായി ജനിച്ച കത്രീനയ്ക്ക് ബ്രിട്ടീഷ് പൗരത്വമാണ് ഉള്ളത്. കാനഡയില്‍ ജനിച്ച സണ്ണി ലിയോണിനും അമേരിക്കന്‍ പൗരത്വമായതിനാല്‍ ഇന്ത്യയില്‍ വോട്ടില്ല. ശ്രീലങ്കന്‍- മലേഷ്യന്‍ വംശജരായ മാതാപിതാക്കളുടെ മകളായ ജാക്വലിന്‍ ഫെര്‍ണാണ്ടസിനും മിശ്ര പൗരത്വമാണ് ഉള്ളത്.
indian celebrities who have no indian nationality