എന്തുകൊണ്ട് മമ്മൂക്ക മമ്മൂക്കയായി എന്ന് മനസിലായ സിനിമയാണത്; ചിത്രത്തിലെ ഒരു സീന്‍ മുഴുവന്‍ ഒരു ഷോട്ടിലാണ് മമ്മൂക്ക തീര്‍ത്തത്; രഞ്ജിത്ത് ശങ്കര്‍
വേറിട്ട പ്രമേയങ്ങളാണ് രഞ്ജിത്ത് ശങ്കർ സിനിമകളുടേത്.. 2009 ൽ പാസഞ്ചർ എന്ന സിനിമയിലൂടെ തന്റെ ചലച്ചിത്രയാത്രയ്ക്ക് തുടക്കമിട്ടത് .ഇപ്പോഴിതാ എന്തുകൊണ്ട് മമ്മൂക്ക മമ്മൂക്കയായി എന്ന് മനസിലായ സിനിമയാണ് ‘വര്‍ഷം’ എന്ന് പറയുകയാണ് രഞ്ജിത്ത് ശങ്കര്‍. 2009ല്‍ ആണ് വിര്‍ഷം സിനിമയുടെ കഥ മമ്മൂട്ടിയോട് പറയുന്നത്. അന്ന് തനിക്ക് പ്രായം ആയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് അഞ്ചു കൊല്ലം കഴിഞ്ഞതിന് ശേഷം ചിത്രം ഒരുക്കിയത് എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്.
2009ല്‍ ‘പാസഞ്ചര്‍’ സിനിമ കഴിഞ്ഞിട്ടാണ് താന്‍ മമ്മൂക്കയോട് വര്‍ഷത്തിന്റെ കഥ പറയുന്നത്. അപ്പോള്‍ മമ്മൂക്ക പറഞ്ഞു ‘എനിക്ക് പ്രായം ആയിട്ടില്ല, അഞ്ചു കൊല്ലം കഴിഞ്ഞ് ചെയ്യാം’ എന്ന്. താന്‍ അഞ്ചു കൊല്ലം കഴിഞ്ഞ് മമ്മൂക്കയുടെ അടുത്തേക്ക് പോയി. അപ്പോള്‍ അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു.
അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത്. താനും മമ്മൂക്കയും ചേര്‍ന്നാണ് വര്‍ഷം നിര്‍മ്മിച്ചത്. വേണു എന്ന് പേരുള്ള കഥാപാത്രം അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ല എന്ന് തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ‘മിഥ്യ’ എന്ന സിനിമയില്‍ ആ പേരുണ്ടെന്ന് താന്‍ കണ്ടുപിടിച്ചു.
എന്തുകൊണ്ട് മമ്മൂക്ക മമ്മൂക്കയായി എന്ന് മനസിലായ സിനിമയാണത്. ചിത്രത്തിലെ ഒരു സീന്‍ മുഴുവന്‍ ഒരു ഷോട്ടിലാണ് മമ്മൂക്ക തീര്‍ത്തത്. വേണു എന്ന കഥാപാത്രം മമ്മൂക്ക പൂര്‍ണമായും ഉള്‍കൊണ്ട് ചെയുമ്പോള്‍ രണ്ടാമത് അതുപോലെ കിട്ടുമോ എന്ന ഒരു പരീക്ഷണത്തിന് തങ്ങള്‍ തയാറായില്ല.
താനും ക്യാമറമാന്‍ മനോജും ഒരു ടേക്കില്‍ തന്നെ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. 2014ല്‍ പുറത്തിറങ്ങിയ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശ ശരത്ത്, മംമ്ത മോഹന്‍ദാസ്, സുധീര്‍ കരമന, സജിത മഠത്തില്‍, സുനില്‍ സുഖദ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു.