Malayalam
കഴിക്കുന്ന ആഹാരത്തില്‍ നിന്നും ഒരു പങ്ക് തന്നു. പോക്കിരിരാജയില്‍ പകച്ചു നിന്നപ്പോള്‍ ,കരുതലിന്റെ സംരക്ഷണം തന്നു
കഴിക്കുന്ന ആഹാരത്തില്‍ നിന്നും ഒരു പങ്ക് തന്നു. പോക്കിരിരാജയില്‍ പകച്ചു നിന്നപ്പോള്‍ ,കരുതലിന്റെ സംരക്ഷണം തന്നു
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് വൈശാഖ് സംവിധായക വേഷമണിയുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍സ്റ്റാറിനൊപ്പം. മമ്മൂട്ടി ദേഷ്യപ്പെടുമെന്നും പിണങ്ങുമെന്നും പലരും പറഞ്ഞിരുന്നു, എന്നാല്‍ തന്നോട് ദേഷ്യപ്പെടുകയോ പിണങ്ങുകയോ ചെയ്തിട്ടില്ല എന്നാണ് വൈശാഖ് പറയുന്നത്.
വൈശാഖിന്റെ കുറിപ്പ് വായിക്കാം
പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന് ,
പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല .
ചിലരൊക്കെ പറഞ്ഞു പിണങ്ങുമെന്ന്,
പക്ഷേ എന്നോട് പിണങ്ങിയിട്ടില്ല.
ചെന്നപ്പോഴൊക്കെ വാതില്‍ തുറന്നു തന്നു ,
കഴിക്കുന്ന ആഹാരത്തില്‍ നിന്നും ഒരു പങ്ക് തന്നു.
പോക്കിരിരാജയില്‍ പകച്ചു നിന്നപ്പോള്‍ ,കരുതലിന്റെ സംരക്ഷണം തന്നു .
വീണു പോകുമോ എന്ന് ഭയന്നപ്പോളെല്ലാം മനസ്സ് ഉറപ്പു തന്നു,
ഒരു ഫോണ്‍ കോളിനപ്പുറത്ത് വന്‍മതിലിന്റെ
സംരക്ഷണം പോലെ,ഒരു ‘വല്യേട്ട’നുണ്ട്
വിണ്ണിലെ താരമല്ല , മണ്ണിലെ മനുഷ്യന്‍
അഭ്രപാളികളില്‍ നിരന്തരം വിസ്‍മയം തീര്‍ക്കുമ്ബോളും ,ജീവിതത്തില്‍ ഇനിയും ‘അഭിനയിക്കാന്‍’പഠിച്ചിട്ടില്ലാത്ത നടന്‍,പ്രിയപ്പെട്ട മമ്മൂക്ക !
എനിക്ക് മാത്രമല്ല പലര്‍ക്കും മമ്മൂക്ക ഒരു കോണ്‍ഫിഡന്‍സ് ആണ് .കാരണം ,വിജയിക്കുന്നവന്റെയും പരാജയപ്പെടുന്നവന്റെയും മുന്നില്‍ ആ വാതില്‍ എപ്പോഴും ഒരേപോലെ തുറന്ന് കിടക്കും ഒരു വേര്‍തിരിവും ഇല്ലാതെ,
ഒരു കരുതല്‍ ഇവിടെയുണ്ട് എന്ന ഉറപ്പോടെ പ്രിയപ്പെട്ട മമ്മൂക്കക്ക് ജന്മദിന ആശംസകള്‍
