Malayalam
ചോറിന് പകരം മീനും മീനിന് പകരം ചോറും കഴിക്കുന്ന മനുഷ്യൻ.. മെഗാസ്റ്റാർ മമ്മൂക്കയെ കുറിച്ച്!
ചോറിന് പകരം മീനും മീനിന് പകരം ചോറും കഴിക്കുന്ന മനുഷ്യൻ.. മെഗാസ്റ്റാർ മമ്മൂക്കയെ കുറിച്ച്!
നടൻ മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ യായിരുന്നു കുറെ ദിവസങ്ങളായി നവ മാധ്യമങ്ങളില ടക്കം തരംഗമായി മാറിയത്. വർക്ക് ഫ്രം ഹോമിൽ മടി പിടിച്ചിരിക്കാതെ വർക്ക് ഔട്ട് ചെയ്യുകയാണ് എന്ന കുറിപ്പോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത് . നിരവധി നടീനടന്മാരും ആരാധകരും കണ്ണ് തള്ളിയുള്ള കമന്റുകളായിരുന്നു ചിത്രത്തിന് ലഭിച്ചത്
സെപ്റ്റംബർ ഏഴിന് 69 വയസ്സ് തികയുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചും ബോഡി ഫിറ്റ്നസിനെക്കുറിച്ചുമൊക്കെയുള്ള ചർച്ചകൾ ഇപ്പോയെ സോഷ്യൽ മീഡിയയിൽ സജീവമാണ്. നിരവധി ആളുകളാണ് താരത്തെ പ്രശംസിച്ചെത്തുന്നത്. ഈ പ്രയാത്തിലും എങ്ങനെ ഇതൊക്കെ സാധിക്കുന്നെന്നാണ് ആരാധകരും ചോദിക്കുന്നത്.ഇപ്പോളിതാ മമ്മൂട്ടിയെക്കുറിച്ച് തുറന്നുപറയുകയാണ് ശാന്തിവിള ദിനേശെന്ന സംവിധായകൻ.
വാക്കുകൾ ഇങ്ങനെ,
മലയാള സിനിമയിൽ ആദ്യമായി സ്വന്തം കുക്കിനെക്കൊണ്ടുവന്ന താരം കൂടിയാണ് മമ്മൂട്ടി. ഇന്നിപ്പോൾ എല്ലാവരും കുക്കിനെയൊക്കെ കൂടെക്കൊണ്ടുനടക്കുന്നുണ്ട്.സുകൃതം ചെയ്യുന്ന സമയത്തൊക്കെ കുക്ക് കൂടെയുണ്ട്.നല്ല മീനൊക്കെ വാങ്ങി,എണ്ണയൊക്കെ ഉപയോഗിക്കാതെയാണ് പാചകം ചെയ്യുന്നത്.ചോറിന് പകരം മീനും മീനിന് പകരം ചോറും കഴിക്കുന്ന മനുഷ്യനാണ്.
ആഹാര കാര്യത്തിൽ അതീവ ശ്രദ്ധയാണ് അദ്ദേഹത്തിന്.മീനിലായിരുന്നു അദ്ദേഹം സ്പഷലൈസ് ചെയ്തത്.മീനിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്ന വേറൊരാളെ ഞാൻ കണ്ടിട്ടില്ല.
കൈയ്യില്ലാത്ത ബനിയൻ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഡ്രസ് സെലക്ഷനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. എനിക്കൊന്നും ആലോചിക്കാൻ പറ്റില്ല ഇങ്ങനെയൊരു കാര്യം.കലാകാരനായി കഴിഞ്ഞതിന് ശേഷം ജീവിതം മുഴുവനും കലയ്ക്കായി ഉഴിഞ്ഞുവെച്ചതാണ് മമ്മൂട്ടിയും യേശുദാസുമൊക്കെ.തണുത്ത ഭക്ഷണങ്ങളൊന്നും കഴിക്കാതെ വോക്കൽ കോഡിനെ സുരക്ഷിതമാക്കി നിർത്തുകയാണ് യേശുദാസ്.പാടുകയെന്നുള്ള കാര്യമാണ് തന്റെ ജീവിതലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.അതേ പോലെ തന്നെയാണ് അഭിനയത്തിൻരെ കാര്യത്തിൽ മമ്മൂട്ടിയും ചെയ്യുന്നത്.
