Malayalam
പ്രായത്തെ തോൽപ്പിച്ച് മമ്മൂട്ടി സെല്‍ഫി പകര്‍ത്തിയ ആ ഫോണ്‍! വില കണ്ടതോടെ ഞെട്ടിത്തരിച്ച് ആരാധകര്‍
പ്രായത്തെ തോൽപ്പിച്ച് മമ്മൂട്ടി സെല്‍ഫി പകര്‍ത്തിയ ആ ഫോണ്‍! വില കണ്ടതോടെ ഞെട്ടിത്തരിച്ച് ആരാധകര്‍
മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി . 69 വയസ്സുള്ള അദ്ദേഹം 49 വര്‍ഷത്തിലേറെയായി സിനിമാ രംഗത്ത് തുടരുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഇൻസ്റ്റയിലെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ വീട്ടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് മമ്മൂക്ക പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു അദ്ദേഹം ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. രണ്ട് ചിത്രങ്ങളായിരുന്നു നടന്‍ പങ്കുവെച്ചത്. വര്‍ക്ക് എറ്റ് ഹോം, വര്‍ക്ക് ഫ്രം ഹോം, ഹോം വര്‍ക്ക്, നോ അതര്‍ വര്‍ക്ക്, സോ വര്‍ക്കൗട്ട് എന്നാണ മെഗാസ്റ്റാര്‍ കുറിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ ഫോട്ടോ ശ്രദ്ധിച്ചവരെല്ലാം അദ്ദേഹത്തിന്റെ കൈയ്യിലുള്ള ഫോണിനെക്കുറിച്ചും ചോദിച്ചിരുന്നു. മെഗാസ്റ്റാര്‍ സെല്‍ഫി പകര്‍ത്തിയ ആ ഫോണ്‍ ഏതാണെന്നായിരുന്നു ആരാധകരുടെ ചോദ്യം. നിമിഷനേരം കൊണ്ടായിരുന്നു ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചത്. മമ്മൂട്ടിയുടെ ഫോണിനെക്കുറിച്ചുള്ള വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ടെക്‌നോളജിയിലും ഇലക്ട്രോണിക്‌സിലുമെല്ലാം അതീവ തല്‍പ്പരനാണ് മമ്മൂട്ടി. വിപണിയിലെ പുതുപുത്തന്‍ മോഡല്‍ കാറുകള്‍, വാച്ചുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. മമ്മൂട്ടിയുടെ ഈ താല്‍പര്യത്തെക്കുറിച്ച് പറഞ്ഞ് താരങ്ങളെല്ലാം എത്താറുണ്ട്. ഫോണും കാറുമൊക്കെ വാങ്ങുമ്പോള്‍ പലരും മമ്മൂട്ടിയെ വിളിച്ച് സഹായം തേടാറുമുണ്ട്. താരത്തിന്റെ ഫോണ്‍ ഏതാണെന്നും എന്തൊക്കെയാണ്പ്ര ത്യേകതകളെന്നുമറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍.
2020 മാര്‍ച്ച് 20 ന് വിപണിയിലെത്തിയ സാസംങ് എസ് 20 അള്‍ട്രാ ഫോണാണ് മെഗാസ്റ്റാറിന്റെ കൈയ്യിലുണ്ടായിരുന്നത്. S20 സീരിസിലെ ഏറ്റവും വലിയ ഫോണാണ് ഗാലക്‌സി S20 അൾട്രാ. 5,000mAh ആണ് ബാറ്ററി കപ്പാസിറ്റി. മറ്റ് ഗാലക്‌സി S20 സീരിസ് മോഡലുകളിൽ നിന്നും വ്യത്യസ്തമായി വലിയ ക്യാമറ സെൻസർ അപ്‌ഡേറ്റുകളും ഹാൻഡ്‌സെറ്റിലുണ്ട്.ഒരു ലക്ഷത്തിനടുത്താണ് സാംസങ് ഗാലക്‌സി S20 അള്‍ട്രയുടെ ഇന്ത്യന്‍ വിലയെന്നുമുള്ള വിവരങ്ങളും കണ്ടെത്തിയത് ആരാധകരായിരുന്നു.
