Connect with us

ജീവയോട് പൊട്ടിത്തെറിച്ച് ഭാവന; സരിഗമപയിലെ ഭയപ്പെടുത്തിയ ആ നിമിഷം

Malayalam

ജീവയോട് പൊട്ടിത്തെറിച്ച് ഭാവന; സരിഗമപയിലെ ഭയപ്പെടുത്തിയ ആ നിമിഷം

ജീവയോട് പൊട്ടിത്തെറിച്ച് ഭാവന; സരിഗമപയിലെ ഭയപ്പെടുത്തിയ ആ നിമിഷം

എല്ലാവരേയും ഒരുപോലെ ട്രോളുന്ന ജീവക്ക് എട്ടിന്റെ പണിയുമായെത്തി ഭാവന. സരിഗമപയില്‍ ഒരൊറ്റത്തവണയാണ് ശരിക്കും പരിഭ്രാന്തനായി ജീവ മാറിയത്. ഭാവന അതിഥിയായെത്തിയപ്പോഴായിരുന്നു അത് സംഭവിച്ചത്. വേദിയിലെത്തിയ ഭാവന കാരണങ്ങളൊന്നുമില്ലാതെ ജീവയോട് പൊട്ടിത്തെറിക്കുകയായിരുന്നു. താന്‍ പോവുകയാണെന്ന് കൂടി പറഞ്ഞതോടെ ജീവ ശരിയ്ക്കും കുഴങ്ങി.ഒരു വര്‍ഷത്തിന് മുകളിലായി സംപ്രേഷണം ചെയ്തുവരുന്ന സരിഗമപയ്ക്ക് കഴിഞ്ഞ ദിവസമായിരുന്നു തിരശ്ശീല വീണത്.

വേറിട്ട ശൈലിയുളള അവതരണവുമായാണ് ജീവ സരിഗമപയില്‍ എത്തിയത്.സരിഗമപ തുടങ്ങിയതിന് ശേഷം പുറത്തൊക്കെ പോയാല്‍ മിക്കവരും സരിഗമപയിലെ ജീവ ചേട്ടനല്ലേയെന്ന് ചോദിച്ച് എത്താറുണ്ടെന്ന് താരം പറയുന്നു. സരിഗമപയിലെ വിശേഷങ്ങളെക്കുറിച്ച് പറയുന്ന ജീവയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു വേദിയിലെത്തിയ ഭാവനയുടെ ഈ പൊട്ടിതെറിക്കല്‍ പ്രകടനം. എന്നാല്‍ താന്‍ ചെയ്യ്ത തെറ്റ് എന്താണെന്നറിയാതെ ഇപ്പോള്‍ കരയുമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന ജീവയുടെ മുന്നില്‍ ഇനിയും പിടിച്ചു നില്‍ക്കാന്‍ ആവില്ലായെന്ന് പറഞ്ഞ് ഒടുവില്‍ സത്യം വെളിപ്പെടുത്തി ഭാവന. കരയണോ ചിരിക്കണോ എന്നറിയാതെ പ്രാങ്ക് ടാസ്‌ക്കിന്റെ കയ്പും മധുരവുമെല്ലാം അറിഞ്ഞ് നില്‍ക്കുന്ന ജീവയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു ഭാവന.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ അവതാരകരിലൊരാളാണ് ജീവ. സീ കേരളം ചാനലിലെ സരിഗമപയില്‍ എത്തിയതോടെയായിരുന്നു ജീവയുടെ പ്രശസ്തിയും കൂടിയത്. എല്ലാവരേയും ഒരുപോലെ ട്രോളുന്ന ജീവയുടെ തമാശകളെല്ലാം പ്രേക്ഷകരും ഏറ്റെടുക്കുകയും ചെയ്യ്തു.

ആദ്യമായി ഈ റിയാലിറ്റി ഷോ ചെയ്യുന്നതിനായി പേടിച്ച് വിറച്ചാണ് ജീവയെത്തിയത്. പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ ഒരൊറ്റത്തവണയാണ് താന്‍ നിശ്ചലനായി പോയതെന്ന് ജീവ പറയുന്നു. അവതരണത്തിനിടയില്‍ ആദ്യമയാണ് തനിക്ക് ഇങ്ങനെ ഒരു പണികിട്ടുന്നതെന്ന് ജീവ പറയുന്നു. മല്‍സരാര്‍ഥികളും ജഡ്ജസുമെല്ലാം ജീവയുടെ ട്രോളുകള്‍ക്ക് ഇരയാകാറുണ്ട്. ജീവയുടെ വാക്കുകള്‍ക്ക് കുറികൊള്ളുന്ന മറുപടികളാണ് ഷാന്‍ റഹ്മാന്‍ നല്‍കാറുള്ളത്. താന്‍ എറിയുന്നതെല്ലാം അദ്ദേഹം ഏറ്റുപിടിക്കുന്നുവെന്നുറപ്പുണ്ടായിരുന്നു. വീറും വാശിയുമൊക്കെയായാണ് ഞങ്ങള്‍ ഇരുവരും പോരാടാറുള്ളത്. ഇവരുടെ തമാശകളൊക്കെ എല്ലാവരും ഏറ്റെടുക്കാറുമുണ്ട്. എല്ലാ അലമ്പിനും പ്രാങ്കിനും സര്‍െ്രെപസിനുമൊക്കെ താന്‍ മുന്നിലുണ്ടാവുമെന്നും ജീവ പറയുന്നു.

വളരെ നല്ല രീതിയിലുളള ബന്ധമായിരുന്നു
സര്‍ഗോ ചേട്ടനുമായുള്ളതെന്നും ജീവ പറഞ്ഞിരുന്നു. ഫിനാലെയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കാനായി ഇരുവരും ഒരുമിച്ചാണ് എത്തിയത്. ശ്രീജിഷിനെയാണോഅക്ബറിനെയാണോ ഭാഗ്യം തുണച്ചതെന്ന് അറിയാനായിരുന്നു മിക്കവരും ലൈവില്‍ ചോദിച്ചത്. പരിപാടി സംപ്രേഷണം ചെയ്യുന്ന സമയത്ത് തന്നെ അത് വ്യക്തമാവും എന്നായിരുന്നു മറുപടി. വോട്ടിംഗിലൂടെയായിരുന്നു ഇവരില്‍ ഒരാളെ ഗ്രാന്റ് ഫിനാലെയിലേക്ക് എടുക്കുന്നത്. ഭാഗ്യം തുണച്ചത് ശ്രീജിഷിനായിരുന്നു .അങ്ങനെ ആറാമനായി ശ്രീജഷ് എത്തി.

ഒരു നന്ദി പറച്ചിലിന്റെ ആവശ്യം ഇല്ല എന്നറിയാം പക്ഷെ ഇത് എന്റെ സ്‌നേഹമാണ് . സരിഗമപ എന്ന റിയാലിറ്റി ഷോയെ നെഞ്ചോടു ചേര്‍ത്ത ഞങ്ങളെ ഓരോരുത്തരെയും സ്വീകരിച്ച ഓരോ വ്യക്തികളോടുമുള്ള സ്‌നേഹമാണ് ഈ വാക്കുകള്‍ . മറ്റു ഷോകളില്‍ നിന്ന് സരിഗമപയെ വേറിട്ടു നിര്‍ത്താന്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജമേകിയത് നിങ്ങളുടെ പ്രോത്സാഹനമാണ് .ആ സ്‌നേഹം ആ കയ്യടി ആ ആര്‍പ്പുവിളി ഇന്നലെ ഗ്രാന്‍ഡ് ഫിനാലെ കഴിയും വരെ ഞങ്ങള്‍ക്ക് തന്നതിനു ഒരായിരം നന്ദിയും അറിയിക്കാന്‍ ജിവ മറന്നില്ല.

More in Malayalam

Trending

Recent

To Top